Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“മാളത്തിൽ ഒളിച്ചിരുന്ന ജിഹാദി ഭീകരന്മാരെ പുകച്ചു പുറത്തു ചാടിക്കുന്ന മനോഹരമായ ദൃശ്യം,” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ.
ഇവിടെ വായിക്കുക:കാർഡിനൽ ലൂയിസ് അന്റോണിയോ റ്റാലെയാണോ പുതിയ മാർപ്പാപ്പ?
വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2025 ജനുവരിയിലെ ചില എക്സ്-പോസ്റ്റുകളിൽ ഈ വീഡിയോ ഞങ്ങൾ കണ്ടു. അത്തരം പോസ്റ്റുകളുടെ ആർക്കൈവ് ചെയ്ത ലിങ്കുകൾ ഇവിടെയും ഇവിടെയും കാണുക.
ജനുവരി മുതൽ വൈറൽ വീഡിയോ ഇന്റർനെറ്റിൽ ഉള്ളതിനാൽ, 2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തമാണ്.
2025 ജനുവരി 24-ന് എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ, വൈറൽ ക്ലിപ്പിന്റെ ഒരു ദൈർഘ്യമേറിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്. അതിൽ ഉക്രേനിയൻ ഡ്രോൺ ഗ്രൂപ്പായ «Aerobomber» @Aerobomber_UA റഷ്യയ്ക്കെതിരായി നടത്തിയ ആക്രമണം എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
പ്രചരിക്കുന്ന ഇത്തരം എല്ലാ വീഡിയോകളിലും @Aerobomber_UA എന്ന വാട്ടർമാർക്ക് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. തുടർന്ന്, ഞങ്ങൾ @Aerobomber_UA അക്കൗണ്ട് സെർച്ച് ചെയ്തപ്പോൾ, വൈറൽ ക്ലിപ്പ് @Aerobomber_UA എന്ന ഹാൻഡിൽ നിന്ന് 2025 ജനുവരി 24 ന് പോസ്റ്റ് ചെയ്തതായി (ആർക്കൈവ് ചെയ്തത്) കണ്ടെത്തി. വീഡിയോയുടെ അടിക്കുറിപ്പിൽ ഉക്രെയ്നിന്റെ ഡ്രോണുകളെ സാമ്പത്തികമായി സഹായിക്കുന്നതിന് സംഭാവനകൾ ആവശ്യപ്പെടുന്നു. സംഭാവന എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടിക്കുറിപ്പിൽ നൽകിയിട്ടുണ്ട്.
എക്സ് അക്കൗണ്ട് അതിന്റെ ബയോയിൽ ‘സ്ട്രൈക്ക് ഡ്രോൺ ഗ്രൂപ്പ്’ ആണെന്ന് പരാമർശിച്ചിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് സമാനമായ ഡ്രോൺ ആക്രമണങ്ങളുടെ വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോകൾക്കൊപ്പം പറഞ്ഞിരിക്കുന്നത് ഈ വീഡിയോകൾ റഷ്യയ്ക്കെതിരായ ഉക്രെയ്നിന്റെ ആക്രമണമാണെന്നാണ്.
അതിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിനിടെ ജിഹാദി ഭീകരന്മാർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റേതാണെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതും ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് കണ്ടെത്തി.
(ഈ വീഡിയോ ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ് ആദ്യം പരിശോധിച്ചത്. അത് ഇവിടെ വായിക്കാം)
ഇവിടെ വായിക്കുക:യുദ്ധവിമാനം പറത്തുന്നത് കേണൽ സോഫിയ ഖുറേഷി അല്ല
Sources
Old Social Media Posts
X post by @Aerobomber_UA on 24th January 2025
Sabloo Thomas
May 29, 2025
Sabloo Thomas
May 17, 2025
Sabloo Thomas
May 7, 2025