Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്റേഷൻ സിന്ദൂറിന്റെ ദൃശ്യം

ഇവിടെ വായിക്കുക: ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ സൃഷ്ടിച്ച വെള്ളപ്പൊക്കമാണോ ഇത്?
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഒക്ടോബർ 2,2024ൽ ഹുറിയത്ത് റേഡിയോ ഇംഗ്ലീഷ് എന്ന എക്സ് പ്രൊഫൈലിൽ നിന്നും ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. “ഇസ്രായേലിനെതിരെ ഇറാൻ വ്യാപകമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി,” എന്നാണ് അടിക്കുറിപ്പ്.

ഒക്ടോബർ 2, 2024ൽ ദൂരദർശൻ ഇതേ വീഡിയോ നെഗേവ് മരുഭൂമിയിലെ നെവാറ്റിം വ്യോമതാവളം ലക്ഷ്യമിട്ട് ഇറാനിയൻ മിസൈലുകൾ എന്ന വിവരണത്തോടെ അവരുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്.

നെവാറ്റിം വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തെ കുറിച്ച് ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഒക്ടോബർ 2,2024ന് സിഎൻഎൻ, ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തതായി മനസ്സിലായി. മൊസാദ് ഇന്റലിജൻസ് ഏജൻസി, നെവാറ്റിം എയർ ബേസ്, ഹാറ്റ്സർ എയർ ബേസ്, റഡാർ ഇൻസ്റ്റാളേഷനുകൾ, ഇസ്രായേലി ടാങ്കുകളുടെ ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇറാൻ ലക്ഷ്യമിട്ടിരുന്നതായി വാർത്ത പറയുന്നു.
ഇതിൽ നിന്നെല്ലാം ഓപ്റേഷൻ സിന്ദൂറിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 ഒക്ടോബർ 1ന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടോ?
Sources
X Post by Hurriyat Radio English on October 2,2024
Youtube Video by DD India On October 2,2024
News report by CNN on October 2,2024
Sabloo Thomas
May 29, 2025
Komal Singh
May 13, 2025
Sabloo Thomas
May 7, 2025