Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
പഹൽഗാമിലെ തീവ്രവാദി അക്രമത്തിന്റെയും അതിനെ തുടർന്നുണ്ടായ : ഇന്ത്യ പാക് സംഘർഷത്തിന്റെയും അലയൊലികൾ ഈ ആഴ്ചയിലും സമൂഹ മാധ്യമങ്ങളിൽ തുടർന്നു.

ഇന്ത്യയുടെ മിസൈൽ വീണ് തകർന്ന റാവൽപിണ്ടി സ്റ്റേഡിയമാണോ ഇത്?
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയുടെ മിസൈൽ അക്രമത്തെ തുടർന്ന് തകർന്ന സ്റ്റേഡിയം എന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ: ജിഹാദി ഭീകരന്മാരെ ഇന്ത്യൻ സൈന്യം ആക്രമിക്കുന്ന വീഡിയോയാണോ ഇത്?
അതിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിനിടെ ജിഹാദി ഭീകരന്മാർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റേതാണെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതും ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധമില്ലാത്തതുമാണെന്ന് കണ്ടെത്തി.

‘മുസ്ലീമാണ് പക്ഷേ തീവ്രവാദിയല്ല,’എന്ന് കേണല്‍ സോഫിയ ഖുറേഷി പറയുന്നതായി കാണിക്കുന്ന വീഡിയോ ഡീപ്ഫേക്ക് ആണ്
കേണൽ സോഫിയ ഖുറേഷി തന്റെ മതത്തെക്കുറിച്ച് സംസാരിക്കുന്നവൈറൽ വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് ഞങ്ങൾ കണ്ടെത്തി.

ഷെഹ്ബാസ് ഷെരീഫ് പരാജയം സമ്മതിക്കുന്നതിന്റെ വൈറൽ വീഡിയോ വ്യാജം
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരായ യുദ്ധത്തിൽ പരാജയം സമ്മതിക്കുന്നതിന്റെ വൈറൽ വീഡിയോ AI ഉപയോഗിച്ച് കൃത്രിമം കാണിച്ചതാണെന്ന് ഞങ്ങൾ കണ്ടെത്തി,

പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിന് ഭോപ്പാൽ പോലീസ് ആളുകളെ അറസ്റ്റ് ചെയ്തോ?
പാകിസ്ഥാൻ സിന്ദാബാദ്” വിളിച്ചതിന് ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വൈറൽ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Vasudha Beri
November 22, 2025
Sabloo Thomas
May 31, 2025
Sabloo Thomas
May 29, 2025