Fact Check
ഇറാൻ തകർത്ത B2 ബോംബർ വിമാനമാണോ ഇത്?
Claim
B2 ബോംബർ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അടി ച്ചിടുന്ന ആദ്യ രാജ്യമായി ഇറാൻ.
Fact
ചിത്രം ഐഐ ജനറേറ്റഡ് ആണ്.
”B2 ബോംബർ വിമാനം ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അടി ച്ചിടുന്ന ആദ്യ രാജ്യമായി ഇറാൻ,” എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ജൂൺ 12, 2025ന് ഇറാന്റെ ആണവ പദ്ധതിയെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ആദ്യ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം ആരംഭിച്ചു ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്ട്ടഴ്സ് ഇറാന് മിസൈല്‍ തകര്‍ക്കുന്ന ദൃശ്യമാണോ ഇത്?
Fact Check/ Verification
ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ ഈ ഇമേജ് പരിശോധിച്ചു. ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ ആവാനുള്ള സാധ്യത 99% ആണെന്ന് കണ്ടെത്തി.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ ഫോട്ടോ കമ്പ്യൂട്ടർ സൃഷ്ടിച്ചതോ പരിഷ്കരിച്ചതോ പോലെ തോന്നിക്കുന്നുവെന്ന് കണ്ടെത്തി.

Conclusion
B2 ബോംബർ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് അടി ച്ചിടുന്ന ആദ്യ രാജ്യമായി ഇറാൻ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
Sources
Sightengine Website
WasitAI Website
FakeImageDetector tool