Claim
“കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും- പ്രിയങ്ക ഗാന്ധി ” എന്നെഴുതിയ ഇന്ത്യ ലൈവ് എന്ന ഓൺലൈൻ ചാനലിന്റെ പോസ്റ്റര്‍.

ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?
Fact
വയനാട് ഉപ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം പ്രചരിക്കുന്നത്.
ഇന്ത്യ ലൈവ് എന്ന ഓൺലൈൻ ചാനലിന്റെ ഫേസ്ബുക്ക് പേജിൽ ഞങ്ങൾ ഇത്തരം ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. അത്തരം പോസ്റ്ററുകൾ കണ്ടെത്താനായില്ല. പോരെങ്കിൽ ജനുവരി 18,2021ൽ തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് ചാനൽ രംഗത്ത് വന്നതായി കണ്ടു. അതിൽ നിന്നും ഈ പ്രചരണം 2021 മുതൽ നടക്കുന്നുണ്ട് എന്നും മനസ്സിലായി.

പ്രിയങ്ക ഗാന്ധിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഞങ്ങൾ പരിശോധിച്ചെങ്കിലും അത്തരം പ്രസ്തവാനകളൊന്നും അവയിലുമുണ്ടായിരുന്നില്ല. ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോഴും, ഇതുമായി ബന്ധപ്പെട്ട ഒരു വാർത്തയും കണ്ടെത്താനായില്ല.
മാർച്ച് 10, 2023ൽ കേരള കൗമുദിയുടെ ഇംഗ്ലീഷ് വെബ്‌സെറ്റിൽ കെപിസിസിയുടെ മീഡിയ സെൽ ഇതൊരു വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കിയതായി ഒരു വാർത്ത കൊടുത്തിരിക്കുന്നതും കണ്ടു.

കെപിസിസി നിര്‍വാഹക സമിതി അംഗമായ ജ്യോതികുമാര്‍ ചാമക്കാലയുമായി സംസാരിച്ചപ്പോൾ, പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകളാണെന്ന് അദ്ദേഹവും വ്യക്തമാക്കി. പ്രിയങ്കയുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രസ്താവനയുണ്ടായിട്ടില്ല എന്ന് ഇതിൽ നിന്നും മനസ്സിലായി.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?
Sources
Facebook Post by India Live on January 19, 2021
News Report by Kerala Kaumudi on March 10, 2023
Telephone Conversation with Jyothikumar Chamakala, KPCC Executive Member
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.