Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ എന്ന വരികൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പോസ്റ്റർ.
പ്രചരണം വ്യാജമാണ്. 2020ലെ തെരഞ്ഞെടുപ്പ് പോസ്റ്റർ എഡിറ്റ് ചെയ്താണ് പ്രചരണം.
കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ ‘ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ’ എന്ന വാചകം ഉപയോഗിച്ച് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പോസ്റ്ററെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 18 കണക്കുപറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറ കൂടാരത്തെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റർ.
പോസ്റ്ററിൽ സാറ കൂടാരത്തിൻ്റെ ഫോട്ടോയോടൊപ്പം ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്ല മൗദൂദി, മുസ്ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിന് മുകളിലായി ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വാചകവും ഉണ്ട്.

ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
പ്രചരിക്കുന്ന പോസ്റ്ററിലെ “ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ” എന്ന വാചകത്തിന്റെ ഫോണ്ട് പോസ്റ്ററിലെ മറ്റ് വാചകങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഇത് ഡിജിറ്റൽ എഡിറ്റിംഗ് നടന്നതിന്റെ നിർണായക സൂചനയാണ്.
റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, സാറ കൂടാരത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് 2020 നവംബർ 11ന് പങ്കുവെച്ച യഥാർത്ഥ തെരഞ്ഞെടുപ്പ് പോസ്റ്റർ കണ്ടെത്തി. വൈറലായ പതിപ്പിൽ ചേർത്ത വിവാദ വാചകങ്ങൾ യഥാർത്ഥ പോസ്റ്ററിൽ ഇല്ല. പോസ്റ്റർ പരിശോധിച്ചപ്പോൾ,മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമായി.
Reference Post: https://www.facebook.com/photo?fbid=114586497124717&set=a.110771850839515

ഏഷ്യാനെറ്റ് ന്യൂസ് 2025 നവംബർ 22ന് നൽകിയ റിപ്പോർട്ടിൽ, സാറ കൂടാരത്തെ കുറിച്ച് വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതായി പരാതി നൽകിയതായി പറയുന്നു.2020ലും സാറ കൂടാരത്തിന് സമാന അനുഭവം നേരിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഞങ്ങൾ സാറ കൂടാരത്തോട് ഫോണിൽ ബന്ധപ്പെട്ടു.
അവർ ഞങ്ങളോട് പറഞ്ഞത്:“ പോസ്റ്റർ വ്യാജമാണ്. ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നില്ല. 2020ൽ പ്രചരിച്ച അതേ വ്യാജ പോസ്റ്ററാണ് വീണ്ടും പങ്കുവെക്കുന്നത്. 2020ൽ ഇതിനെതിരെ പരാതി നൽകിയിരുന്നു. ഇപ്പോഴും വ്യാജ പ്രചരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.”
മനോരമ ന്യൂസ് (നവംബർ 8, 2025) റിപ്പോർട്ട് പ്രകാരം ഈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയില്ല.ആറു മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങാത്തം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
“കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ ജില്ലാപഞ്ചായത്തില്‍ അടക്കം 33 സീറ്റുകളിലും മലപ്പുറത്ത് 35 സീറ്റുകളിലും യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടായിരുന്നു.കഴിഞ്ഞ തവണ ഒരുമിച്ച് മല്‍സരിച്ച മുക്കം നഗരസഭയിലും ഇനി കൈകോര്‍ക്കില്ല,” റിപ്പോർട്ട് പറയുന്നു.
Report: https://www.manoramanews.com/kerala/politics/2025/11/06/udf-welfare-party-no-alliance.html
നവംബർ 7,2025ലെ വാർത്തയിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റർ യഥാർത്ഥമല്ല .ഇത് യഥാർത്ഥ 2020 പോസ്റ്ററിന്റെ എഡിറ്റ് ചെയ്ത പതിപ്പാണ്.
ഇവിടെ വായിക്കുക:ബിന്ദു അമ്മിണി റാന്നി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വൈറൽ പോസ്റ്റർ വ്യാജം
FAQ
1️⃣. ഈ വൈറൽ പോസ്റ്റർ യഥാർത്ഥമാണോ?
അല്ല. പരിശോധനയിൽ പോസ്റ്റർ ഡിജിറ്റൽ ആയി എഡിറ്റ് ചെയ്തതും യഥാർത്ഥമല്ലാത്തതും ആണെന്ന് കണ്ടെത്തി.
2️⃣. സാറ കൂടാരം ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?
ഇല്ല. സാറ കൂടാരം ഈ തെരഞ്ഞെടുപ്പിൽ അവർ മത്സരിക്കുന്നില്ല.
3️⃣. യഥാർത്ഥ പോസ്റ്റർ എപ്പോൾ പങ്കുവെച്ചതാണ്?
യഥാർത്ഥ പോസ്റ്റർ 2020 നവംബർ മാസത്തിൽ സാറ കൂടാരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നാണ് പങ്കുവെച്ചത്.
4️⃣.യുഡിഎഫും വെൽഫെയർ പാർട്ടിയും തമ്മിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് സഖ്യമുണ്ടോ?
ഇല്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ ഇരുവരും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ ഇല്ല.
5️⃣.വിവാദമായ “ഇന്ത്യയുടെ വിമോചനം ഇസ്ലാമിലൂടെ” എന്ന വാചകം പോസ്റ്ററിൽ ഉണ്ടായിരുന്നോ?
ഇല്ല. അത് പിന്നീട് ഡിജിറ്റൽ എഡിറ്റിംഗ് വഴി ചേർത്തതാണ്.
Sources
Facebook Post – Sara Koodarath, November 11, 2020
Asianet News, November 22, 2025
Manorama News, November 08, 2025
The New Indian Express, November 07, 2025
Telephone Conversation with Sara Koodarath
Sabloo Thomas
October 25, 2025
Sabloo Thomas
June 3, 2025
Sabloo Thomas
November 28, 2024