Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
തകര്‍ന്ന റോഡിലൂടെ എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ.
യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിഷേധ ജാഥയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തകർന്ന റോഡിലൂടെ കടന്നു പോകുന്ന എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നു.
“സഖാക്കളുടെ വികസന മുന്നേറ്റ ജാഥ കെ-റെയിലിനും വാട്ടർ മെട്രോയ്ക്കും ഇടയിൽ എത്തിയപ്പോൾ” എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ച നിരവധി പോസ്റ്റുകൾ ശ്രദ്ധ നേടി.
ക്ലെയിം പോസ്റ്റ് കാണുക (Facebook Reel)

ഇവിടെ വായിക്കുക:ഷമ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചെന്ന അവകാശവാദം തെറ്റാണ്
വീഡിയോയോട് ചേർന്ന കമന്റുകളിൽ ചിലർ ഇത് യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ ദൃശ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.അവിടെ “ചെറുവണ്ണൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണ സ്തംഭനത്തിനുമെതിരെ എൽഡിഎഫ് കാൽനട പ്രചാരണയാത്ര” എന്ന തലക്കെട്ടിൽ ഒക്ടോബർ 18–19 തീയതികളിൽ നടന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്റർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് ഒരു സൂചനയായി എടുത്ത് നടത്തിയ കീ വേഡ് സെർച്ച് വഴി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഒക്ടോബർ 22-നുള്ള ഫേസ്ബുക്ക് പോസ്റ്റിൽ, ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത്–കീഴ്പയ്യൂർ റോഡിലെ എൽഡിഎഫ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട് എന്ന് മനസ്സിലായി.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് (22 ഒക്ടോബർ)

തുടർന്ന് കൈരളി ടിവിയുടെ യൂട്യൂബ് ഷോർട്ട് വീഡിയോ (22 ഒക്ടോബർ) പരിശോധിച്ചപ്പോൾ, അതിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത്–തെക്കുമുറി–മണപ്പുറംമുക്ക് റോഡാണിതെന്നും, എൽഡിഎഫ് പ്രവർത്തകരുടെ പ്രചാരണ ജാഥയ്ക്കിടയിലാണ് വീഡിയോ പകർത്തിയതെന്നും വ്യക്തമാക്കുന്നു.
കൈരളി ടിവി വീഡിയോ (22 ഒക്ടോബർ)

കോൺഗ്രസ്സ് ഭരിക്കുന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ഷിജിൻ എൻടി പറഞ്ഞത് പ്രകാരം, റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് അംഗമായ എംഎ രഘുനാഥ് പറഞ്ഞത് പ്രകാരം, പഞ്ചായത്തിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചാണിത്.
പ്രചരിക്കുന്ന വീഡിയോ യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ എൽഡിഎഫ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ്.
അല്ലാതെ പോസ്റ്റുകളിൽ അവകാശെപ്പെടുന്നത് പോലെ വികസന മുന്നേറ്റ ജാഥയുടേതല്ല. അവകാശവാദം തെറ്റാണ്.
ഇവിടെ വായിക്കുക:പെൺകുട്ടികളെയും ആൺകുട്ടികളെയും മതിൽ പണിതു വേർതിരിച്ച ക്ലാസ് മുറി മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്
FAQ
1. പ്രചരിക്കുന്ന വീഡിയോ എവിടെയെടുത്തതാണെന്ന് തെളിയിച്ചിട്ടുണ്ടോ?
ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത്–കീഴ്പയ്യൂർ റോഡിലാണ് ദൃശ്യങ്ങൾ പകർത്തിയത്.
2. വീഡിയോ വികസന മുന്നേറ്റ ജാഥയുടേതാണോ?
അല്ല. അത് എൽഡിഎഫ് നടത്തിയ പ്രതിഷേധ ജാഥയുടെ ഭാഗമാണ്.
3. റോഡിന്റെ നിലവിലെ സ്ഥിതി എന്താണ്?
പഞ്ചായത്ത് പ്രസിഡന്റ് ഷിജിൻ എൻ.ടി. പറഞ്ഞത് പ്രകാരം റോഡ് പുനർനിർമ്മാണം ആരംഭിച്ചു.
Sources
Facebook post by Bineesh Kodiyeri-October 22, 2025
Kairali TV YouTube Shorts video-October 22, 2025
Telephone conversation with Cheruvannur Panchayat President Shijin NT
Telephone conversation with Cheruvannur Panchayat Member Raghunath MM of CPM
Sabloo Thomas
November 29, 2025
Sabloo Thomas
November 25, 2025
Sabloo Thomas
November 20, 2025