Claim
ഒരു പാലത്തിന്റെ പടം കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നു.
Fact
പാകിസ്ഥാനിലെ ഹസാര മോട്ടോർവേയുടെ പടമാണിത്.
കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണമായി ഒരു റോഡിന്റെ പടം ഫേസ്ബുക്കിൽ ഷെയർ ചെയ്യപെടുന്നുണ്ട്. “കേരളം. തളർത്താൻ നോക്കുമ്പോഴും കുതിച്ചു മുന്നേറുന്ന കേരളം,” എന്ന വിവരണത്തിനൊപ്പമാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.

ഇത് കൂടാതെ, ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിനിടയിൽ പൂജ നടന്നോ?
Fact Check/Verification
ഞങ്ങൾ പടം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, പാകിസ്ഥാൻ ടൂറിസത്തിന്റെ ഒഫീഷ്യൽ വെരിഫൈഡ് എക്സ് ഹാൻഡിലിൽ നിന്നും ഇതേ പടം ഏപ്രിൽ 19, 2024ൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഹസാര മോട്ടോർവേ എന്നാണ് പടത്തിന് കൊടുത്ത വിശേഷണം.

തുടർന്നുള്ള തിരച്ചിലിൽ, ജനുവരി 13, 2024ൽ ഇതേ പാലത്തിന്റെ പടമുള്ള ഒരു ലേഖനം പാകിസ്ഥാനിലെ ദി ന്യൂസ് എന്ന മാധ്യമം ഒരു വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്നത് കണ്ടു. “അബോട്ടാബാദ് നഗരത്തെ ഹസാര മോട്ടോർവേയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഖൈബർ പഖ്തൂൺഖ്വ സർക്കാർ പ്രഖ്യാപിച്ചു,” എന്ന് വാർത്ത പറയുന്നു.

പാകിസ്ഥാനിലെ സ്വാത് താഴ്വരയിലെ ടൂറിസം സാധ്യതകളെ കുറിച്ചുള്ള വിസിറ്റ് സ്വാത് വാലി എന്ന വെബ്‌സൈറ്റിലും സമാനമായ ഹസാര മോട്ടോർവേയുടെ പടമുണ്ട്.
“ഹസാര മോട്ടോർവേയെ എം-15 എന്നും വിളിക്കുന്നു. ഹരിപ്പൂർ വരെ 180 കിലോമീറ്റർ (112 മൈൽ) നീളമുള്ള 6 ലെയ്ൻ, അതിന് ശേഷം മൻസെഹ്റ വരെ 4 ലെയ്ൻ, തുടർന്ന് താക്കോട്ട് വരെ 2 ലെയ്ൻ എന്നിങ്ങനെയാണ് ഹസാര മോട്ടോർവേ പദ്ധതിയിലെ റോഡിന്റെ വീതി. ഹസാര മോട്ടോർവേ പദ്ധതിയിൽ 7 പ്രോജക്ടുകൾ ഉൾപ്പെടുന്നു. അവ 2020 ജൂലൈയിൽ ഉദ്ഘാടനം ചെയ്തു. ഖൈബർ പഖ്തൂൺഖ്വയിലെ ഹസാര ഡിവിഷനിലെ താക്കോട്ടിൽ നിന്ന് (വടക്ക്) ആരംഭിച്ച് പഞ്ചാബ് പാകിസ്ഥാനിലെ ഹസൻ അബ്ദാലിന് സമീപം ബുർഹാൻ ഇൻ്റർചേഞ്ചിൽ (എം 1 ൽ) ഈ റോഡ് അവസാനിക്കുന്നു,” എന്ന് വെബ്‌സൈറ്റിലെ വിവരണം പറയുന്നു.

ഇവിടെ വായിക്കുക: Fact Check: അപൂർവ്വ ഇനം കടൽ പശുവാണോ വിഡിയോയിൽ?
Conclusion
കേരളത്തിന്റെ വികസന മാതൃകയുടെ ഉദാഹരണമായി ഷെയർ ചെയ്യപ്പെടുന്ന റോഡിന്റെ പടം യഥാർത്ഥത്തിൽ പാകിസ്ഥാനിലെ ഹസാര മോട്ടോർവേയുടേതാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: ഭരണഘടനയുടെ ആർട്ടിക്കിൾ 30 Aയെ കുറിച്ചുള്ള അവകാശവാദം സത്യമല്ല
Sources
X Post by @PakistanJannatt on April 19, 2024
Report by The News on January 13, 2024
Visit Swat Valley Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.