Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓട്ടോ ഡ്രൈവറുടെ മകളുടെ ചിത്രം.
ചിത്രം ഐഐ ജനറേറ്റഡ് ആണ്,
സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓട്ടോ ഡ്രൈവറുടെ മകളുടെ ചിത്രം എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഓട്ടോ ഓടിച്ച് അച്ഛൻ മോളെ പഠിപ്പിച്ചു. സിഎ പരീക്ഷയിൽ മകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനഘക്ക് ആശംസകൾ നേരാം കുട്ടുകാരെ,” എന്നാണ് പോസ്റ്റിന്റെ വിവരണം. ഒരു മധ്യവസ്കനും യുവതിയായ മകളുമാണ് പോസ്റ്റിലെ പടത്തിൽ.

ഇവിടെ വായിക്കുക:ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ വന്ന ആളെ സുരേഷ് ഗോപി വിലക്കുന്ന വീഡിയോയുടെ വാസ്തവം അറിയാം
ഞങ്ങൾ സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓട്ടോ ഡ്രൈവറുടെ മകളെ പറ്റി വിവിധ കീവേഡുകൾ ഉപയോഗിച്ച് ഒരു പരിശോധന നടത്തി. അപ്പോൾ 2013 ജനുവരി 22ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു വാർത്ത കിട്ടി. മുബൈയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ പ്രേമ ജയകുമാർ അഖിലേന്ത്യാ ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ) പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി എന്നാണ് വാർത്ത പറയുന്നത്. വാർത്തയിൽ കൊടുത്തിരിക്കുന്ന അച്ഛന്റെയും മകളുടെയും ഫോട്ടോ ഇപ്പോൾ പ്രചാരത്തിൽ ഉള്ളതല്ല.

ഡെക്കാൻ ഹെറാൾഡും 2013 ജനുവരി 23ന് ഇന്ത്യ ടുഡേ കൊടുത്ത അതെ പടത്തിനൊപ്പം ഈ വാർത്ത കൊടുത്തതും ഞങ്ങൾ കണ്ടു.
തുടർന്ന്, ചിത്രം ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ ഈ ഇമേജ് ഞങ്ങൾ പരിശോധിച്ചു. ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ ആവാനുള്ള സാധ്യത 99% ആണെന്ന് കണ്ടെത്തി.

ഹൈവ് മോഡറേഷൻ എന്ന എഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ, ചിത്രത്തിൽ 99% എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഇവിടെ വായിക്കുക:ഹജ്ജ് തീർത്ഥാടകർക്ക് സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ നൽകിയതാരാണ്? ഒരു അന്വേഷണം
സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓട്ടോ ഡ്രൈവറുടെ മകൾ എന്ന പേരിൽ പ്രച്ചരിക്കുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
News report by India Today on January 22,2013
News report by Deccan Herald on January 23,2013
Hive Moderation Website
Sightengine Website
WasitAI Website