Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
എയർ ഇന്ത്യ വിമാനം തകർന്ന് വീണുണ്ടായ ദുരന്തമായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമുഹ മാധ്യമ പ്രചരണം
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് AI171 തകർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു.വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾക്ക് കാരണമായി.

ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ വന്ന ആളെ സുരേഷ് ഗോപി വിലക്കുന്ന വീഡിയോയുടെ വാസ്തവം അറിയാം
ആദ്യം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്ന ഒരാളെ സുരേഷ് ഗോപി മാറ്റി നിർത്തുന്നതും അയാൾ ചെവി കേൾക്കാത്ത ആളാണെന്ന് ആംഗ്യം കാണിക്കുന്നതും ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം അയാളെയും മറ്റ് ചിലരെയും നിർത്തി ഫോട്ടോ എടുക്കുന്നതും കാണാം

അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്.

അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെ ഫോട്ടോ അല്ലിത്
സൊമാലിയയിലെ മൊഗാദിഷുവിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഫോക്കർ -50 വിമാനം തലകീഴായി മറിഞ്ഞ ഫോട്ടോയാണിത്.

സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെൺകുട്ടിയുടെ ചിത്രം ഐഐ ജനറേറ്റഡ് ആണ്
സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഓട്ടോ ഡ്രൈവറുടെ മകൾ എന്ന പേരിൽ പ്രച്ചരിക്കുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

‘വാളയാർ അമ്മ’ കോൺഗ്രസ് പ്രചരണത്തിനായി നിലമ്പൂരിലെത്തിയോ?
വാളയാർ കുഞ്ഞുങ്ങൾക്ക് നീതി എന്ന മുദ്രാവാക്യം ഉയർത്തി വാളയാർ നീതി സമരസമിതി നടത്തിയ സത്യാഗ്രഹ പന്തൽ അന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചപ്പോൾ ഉള്ള പടമാണ് വാളയാർ പീഡനക്കേസിലെ ഇരകളുടെ മാതാവ് കോൺഗ്രസ്സിന് വേണ്ടി പ്രചരണത്തിന് നിലമ്പൂർ എത്തിയെന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.