Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ന്യൂയോർക്കിൽ നടന്ന ആഘോഷങ്ങളിൽ കമ്മ്യൂണിസ്റ്റ് കൊടി.
സൊഹ്റാൻ മംദാനിയുടെ കമ്മ്യൂണിസ്റ്റ് കൊടിയുള്ള വിജയാഘോഷമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിന് മുമ്പുള്ളത്.
ഇന്ത്യൻ വംശജനും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ സൊഹ്റാൻ മംദാനിയുടെ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വിജയത്തിന് ശേഷം ന്യൂയോർക്കിൽ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവന്ന കൊടി വീശുന്ന ജനങ്ങളെ വീഡിയോയിൽ കാണാം.
“കണ്ണൂരല്ല കേട്ടോ ഇത് അങ്ങ് ന്യൂയോർക്ക് ലോകത്തിൻ്റ നെറുകയിൽ നില്ക്കുന്ന ഒരു സിറ്റി ഏതാണന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാകൂ അത് ന്യൂയോർക്ക് എന്നാണ്. അവിടെയാണ് ഒരു സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് അധികാരത്തിലെത്തിയിരിക്കുന്നത്. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഒരു മുതലാളിത്ത രാജ്യത്തെ സ്റ്റേറ്റ് ശിരസാ വഹിച്ചിരിക്കുന്നു. ലോകത്തെ എല്ലാ ഇടത് അനുകൂലികൾക്കും ജനാധിപത്യ വിശ്വാസികൾക്കും ഇത് സന്തോഷം പകരുന്ന വാർത്ത തന്നെയാണ്,” എന്നാണ് വീഡിയോയുടെ വിവരണം.

ഇവിടെ വായിക്കുക:യുപിയിൽ അറസ്റ്റിലായ കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അല്ല വീഡിയോയിൽ
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ റിവേഴ്സ് സേർച്ച് ചെയ്തപ്പോൾ @nunomiguelc എന്ന എക്സ് (X) ഉപയോക്താവ് 2025 സെപ്റ്റംബർ 8ന് കുറച്ചു കൂടി ദീർഘമായ ഒരു പതിപ്പ് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

എക്സ് പോസ്റ്റ് പറയുന്നത്:“ഫെസ്റ്റ ഡോ അവന്റേയുടെ 2026 പതിപ്പ് ഇപ്പോൾ ആരംഭിച്ചു. മരിയ ജോവോ കോസ്റ്റയുടെ മനോഹരമായ വീഡിയോ.”2025 നവംബർ 4 ന് ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ് നടന്നു. റിപ്പബ്ലിക്കൻ ആക്ടിവിസ്റ്റ് കർട്ടിസ് സ്ലിവയെയും സ്വതന്ത്രനായ മുൻ ഡെമോക്രാറ്റിക് ഗവർണർ ആൻഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്റ്റേറ്റ് അസംബ്ലിമാൻ സൊഹ്റാൻ മംദാനി 50.4% വോട്ടുകൾ നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.ഇതിൽ നിന്നും വീഡിയോ ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിന് മുമ്പുള്ളതാണെന്ന് വ്യക്തമാണ്.
@nunomiguelcയുടെ വീഡിയോയിൽ കാണുന്ന ചുവന്ന കൊടികളിൽ “Partido Comunista Português (Portuguese Communist Party)” എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു.

മരിയ ജോവോ കോസ്റ്റ (Maria João Costa) എന്നയാൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അതേ വീഡിയോ 2025 സെപ്റ്റംബർ 8ന് ഷെയർ ചെയ്തിട്ടുണ്ട്.
Facebook വീഡിയോ – Maria João Costa

അവരുടെ പ്രൊഫൈൽ അനുസരിച്ച്, അവർ പോർച്ചുഗലിലെ സീക്സൽ, അറെൻ്റേല, ആൽഡിയ ഡി പയോ പിയേഴ്സ് എന്നീ പ്രദേശങ്ങളിലുളള യൂണിയൻ ഓഫ് പാരിഷ് പ്രസിഡൻറാണ്.
പോർച്ചുഗലിൽ, “പാരിഷ്” (അല്ലെങ്കിൽ ഫ്രെഗ്യൂഷ്യ) എന്നത് മുനിസിപ്പാലിറ്റി തലത്തിന് താഴെ മൂന്നാം തലത്തിലുള്ള ഭരണ, തദ്ദേശ സ്വയംഭരണ ഉപവിഭാഗമാണ്. ഇതിന് സ്വന്തമായി എക്സിക്യൂട്ടീവും (ജുണ്ട ഡി ഫ്രീഗ്യൂഷ്യ)ചർച്ചാപരമായ (അസംബ്ലിയ ഡിയും ഫ്രീഗ്യൂഷ്യ) ഉണ്ട്, അവ തിരഞ്ഞെടുക്കപ്പെടുകയും പ്രാദേശിക കാര്യങ്ങൾക്ക് ഉത്തരവാദികളായിരിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള നിയമപരമായ പ്രാദേശിക ഭരണ യൂണിറ്റുകളാണ് പാരിഷുകൾ.
#festadoavante എന്ന ഹാഷ്ടാഗിലാണ് അവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോ പോർച്ചുഗലിലെ ഫെസ്റ്റ ഡോ അവന്റേയുടേത് തന്നെയാണെന്ന് സ്വതന്ത്രമായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സൊഹ്റാൻ മംദാനിയുടെ വിജയാഘോഷം എന്ന് പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ പോർച്ചുഗലിലെ ഫെസ്റ്റ ഡോ അവന്റേ എന്ന കമ്മ്യൂണിസ്റ്റ് ആഘോഷത്തിന്റേതാണ് എന്ന് അനുമാനിക്കുന്നു. പക്ഷേ അത് ഞങ്ങൾക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തം.
വീഡിയോയിൽ കാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവന്ന കൊടികളിൽ “Partido Comunista Português (Portuguese Communist Party)” എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
ഇവിടെ വായിക്കുക: ‘തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി,’എന്ന മാതൃഭൂമി ന്യൂസിന്റെ വാർത്ത കാർഡ് 2020ലേത്
FAQ
1. സൊഹ്റാൻ മംദാനി ന്യൂയോർക്കിലെ മേയറായോ?
അതെ. സൊഹ്റാൻ മംദാനി 2025 നവംബർ 4-ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
2. വീഡിയോ എവിടെയാണ് ചിത്രീകരിച്ചത്?
പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ഫെസ്റ്റ ഡോ അവന്റേ എന്ന വാർഷിക കമ്മ്യൂണിസ്റ്റ് ഫെസ്റ്റിവലിലാണ് എന്ന് അനുമാനിക്കുന്നു.
3. വീഡിയോയിൽ കാണുന്ന ചുവന്ന കൊടികൾ എന്താണ് സൂചിപ്പിക്കുന്നത്?
അവ പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (Partido Comunista Português)യുടെ കൊടികളാണ്.
4. ഫെസ്റ്റ ഡോ അവന്റേ എന്ത് ആഘോഷമാണ്?
പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്ന സാംസ്കാരിക-രാഷ്ട്രീയ മഹോത്സവം. സംഗീതം, പ്രസംഗങ്ങൾ, ഇടതുപക്ഷ ആശയ പ്രചരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Sources
X.com – @nunomiguelc, September 8, 2025
Facebook – Maria João Costa, September 8, 2025
Sabloo Thomas
September 18, 2025
Sabloo Thomas
July 11, 2025
Sabloo Thomas
July 7, 2025