Claim
തമിഴ്‌നാട്ടിൽ സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു.
Fact
“തമിഴ്‌നാട്ടിൽ സിപിഎം മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മത്സരിച്ച 444 സീറ്റിൽ 400ലും വിജയിച്ചിരിക്കുന്നു. മധുരൈ മുൻസിപ്പാലിറ്റി ഇനി സിപിഎം പിന്തുണയോടെ ഡിഎംകെ ഭരിക്കും, മത്സരിച്ച 18ൽ മുഴുവൻ സീറ്റിലും വിജയിച്ചിരിക്കുന്നു സിപിഎം. (ഒറ്റക്ക് മുന്നണി ഇല്ല),” എന്നാണ് പോസ്റ്റ് പറയുന്നത്.
തമിഴ്‌നാട് നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്ന ഫെബ്രുവരി 22ലെ ദി ഹിന്ദുവിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡിഎംകെ മുന്നണിക്ക് മികച്ച വിജയം നേടാനായി. മുന്നണിയുടെ ഭാഗമായ സിപിഎം 166 സീറ്റുകൾ നേടി. ( കോര്‍പ്പറേഷന്‍-24, മുനിസിപ്പാലിറ്റി-41, ടൗൺ പഞ്ചായത്ത്-101.)
സിപിഎമ്മിന്റെ ഔദ്യോഗിക ട്വീറ്റർ പേജ് പറയുന്നത് 165 വാർഡുകളാണ് നേടിയത് എന്നാണ്.
തമിഴ്‌നാട് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ വിവരങ്ങൾ തമിഴിലാണ് നല്‍കിയിട്ടുള്ളത്.

അതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാരം സിപിഎം 166 സീറ്റുകൾ നേടി. (കോര്‍പ്പറേഷന്‍-24, മുനിസിപ്പാലിറ്റി-41, ടൗൺ പഞ്ചായത്ത്-101.) ഇതിൽ നിന്നും വൈറലായ പോസ്റ്റിലെ വിവരങ്ങൾ തെറ്റാണ് എന്ന് മനസിലാക്കാം.

മധുരൈ മുൻസിപ്പാലിറ്റിയിൽ മത്സരിച്ച 18ൽ മുഴുവൻ സീറ്റിലും വിജയിച്ചിരിക്കുന്നുവെന്ന അവകാശവാദവും ശരിയല്ല. മാധ്യമ റിപോർട്ടുകൾ അനുസരിച്ചു 4 സീറ്റിലാണ് മധുരൈ മുൻസിപ്പാലിറ്റിയിൽ സിപിഎം ജയിച്ചത്.
Result: Fabricated content/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.