കഴിഞ്ഞ ആഴ്ചകളിലെ പോലെ ഈ ആഴ്ചയും മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടായതായും അതിനെ തുടർന്ന് കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായുമുള്ള വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണിത്. റമദാൻ മാസം ആരംഭിച്ചതിനാൽ അതിനെ കുറിച്ചും ധാരാളം സമൂഹ മാധ്യമ പോസ്റ്റുകൾ ഈ ആഴ്ച ഉണ്ടായിരുന്നു. സ്വാഭാവികമായി ഈ വിഷയങ്ങളെ സംബന്ധിക്കുന്ന ധാരാളം വ്യാജ പ്രചരണങ്ങളൂം നടന്നു.

എംഎസ്എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായോ?
എംഎസ്എഫ് നേതാവ് ഉസ്മാന്‍ തങ്ങള്‍ അറസ്റ്റിലായത് മയക്കുമരുന്ന് കേസിലല്ല, കോതമംഗലം പുതുപ്പാടി എല്‍ദോമാര്‍ ബസേലിയോസ് കോളേജിനു മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മയക്കു മരുന്ന് മാഫിയകള്‍ക്കും റാഗിങ് കൊലപാതകങ്ങള്‍ക്കും വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചോ?
മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് വധശിക്ഷ നല്‍കുമെന്നല്ല അമിത് ഷാ പറഞ്ഞത്. ഇത് സംബന്ധിച്ച ജനം ടിവി പങ്കുവച്ച വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്താണ് വൈറല്‍ പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത്.

ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയാം
ചിത്രത്തിൽ നിന്നും ചിലരെ വെട്ടിമാറ്റിയ ശേഷമാണ് ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിലെ പടം പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി വീഡിയോ പഴയത്
റമദാൻ കാലത്ത് കടയടയ്ക്കണമെന്ന് ഭീഷണി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2023ലെ ഒരു ന്യൂസ് 18, കേരളം റിപ്പോർട്ടും, 2023മുതൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയും ചേർത്ത് നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സംസ്‌ഥാന സമ്മേളനത്തിൽ സിപിഎം അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചോ?
വൈറൽ വിഡിയോ സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ നിന്നുള്ളതല്ലെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഴിക്കോട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു നടത്തിയ റാലിയിൽ നിന്നാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.