Sunday, September 15, 2024
Sunday, September 15, 2024

HomeFact Checkആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല

ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“ആശ സാഹ്‌നി എന്ന വൃദ്ധ സ്ത്രീ മുംബൈ യിലെ ഒരു അപ്പാർട്മെന്റിലെ പത്താം നിലയിൽ ഒറ്റക്കാണ് താമസം. ധനികരായ ഇവരുടെയാണ് പതതാം നിലയിലെ രണ്ടു ഫ്‌ളാറ്റുകളും. മകൻ അമേരിക്കയിൽ. ഒരു ശരാശരി ഇന്ത്യക്കാരൻ സൗഭാഗ്യവാൻ എന്ന് വിചാരിക്കാവുന്ന ദുനിയാവിലെ എല്ലാതും അവർക്കുണ്ട്.
മകൻ രണ്ടു വർഷം കഴിഞ്ഞു അമേരിക്കയിൽ നിന്ന് വന്നു വാതിലിൽ മുട്ടിയപ്പോൾ അമ്മ തുറന്നില്ല. കുത്തി പൊളിച്ച് അകത്ത് കടന്നപ്പോൾ അമ്മ കസേരയിൽ ഇരിക്കുന്നു, അസ്ഥികൂടമായി. എന്നാണ് മരിച്ചത് എന്നറിയാൻ മെഡിക്കൽ ടെസ്റ്റുകൾ നടത്തണമത്രേ. എന്തായാലും മരിച്ചിട്ട് ഒന്നേ കാൽ കൊല്ലമായിട്ടില്ല എന്നാണ് മകൻ പറയുന്നത്. അതിനു മകന് തെളിവുമുണ്ട്. ഒന്നേ കാൽ കൊല്ലം മുമ്പ് മകൻ അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു ! ആഴ്ചയിൽ ഒരിക്കലെങ്കിലും പെറ്റ തള്ളയോട് സംസാരിക്കാൻ മാത്രം ചെക്കൻ ബിസിയായിരുന്നിരിക്കണം.” എന്ന വിവരണത്തോടെയാണ് ഈ പോസ്റ്റ്.

ശിഹാബ് സാന്ത്വനം എന്ന ഐഡി NAZER MAANU INTERNATIONAL എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനു 749 ഷെയറുകൾ ഉണ്ടായിരുന്നു.

Post shared in the group NAZER MAANU INTERNATIONAL

Fact Check/Verification

ഞങ്ങൾ ആദ്യം ആശ സാഹ്‌നി എന്ന് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ആശ സാഹ്‌നി എന്ന 63കാരി  മുംബൈയില്‍ 2017ല്‍ മരിച്ച വാർത്ത കിട്ടി.

തുടർന്ന് ഞങ്ങൾ ഫോട്ടോയിൽ ഉള്ളത് അവരാണോ എന്നറിയാൻ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.

Results of Reverse Image search

അസ്ഥികൂടം ആശ സാഹ്‌നി എന്ന വൃദ്ധയുടേതല്ല, നൈജീരിയയിൽ നിന്നുള്ള മറ്റൊരാളുടേത്

അപ്പോൾ ഡെയിലി പോസ്റ്റ് എന്ന നൈജീരിയൻ പത്രത്തിന്റെ ഒക്ടോബർ 14  2016 ലെ വാർത്ത  കിട്ടി.നൈജീരിയയിലെ ഒഗുന്‍ സംസ്ഥാനത്തെ അക്യൂട്ട്, പീസ് ലാന്‍ഡ് എസ്റ്റേറ്റിലുള്ള ഒരു പാസ്റ്ററുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ  അസ്ഥികൂടം കണ്ടെത്തി എന്നാണ് വാർത്ത  പറയുന്നത്.

സൺ ന്യൂസ് ഓൺലൈൻ എന്ന പത്രവും 2016 ഒക്ടോബർ 15 നു വാർത്ത കൊടുത്തിട്ടുണ്ട്. 2010ല്‍ കാണാതായ തന്റെ സഹോദരിയുടേതാണ് അസ്ഥികൂടം എന്ന്  പാസ്റ്റര്‍ സമ്മതിച്ചതായി ആ റിപ്പോർട്ട് പറയുന്നു.

Screenshot of Sun News Online

വായിക്കാം:വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ്

Conclusion

ആശ സാഹ്നി എന്ന 63 വയസുകാരിയുടെ അസ്ഥികൂടം മുംബയിൽ  ഫ്ലാറ്റിൽ നിന്നും കിട്ടിയത് സത്യമാണ്. എന്നാൽ പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ളത് 2016 ൽ നൈജീരിയയിൽ കണ്ടെത്തിയ മറ്റൊരു സ്ത്രിയുടെ അസ്ഥികൂടമാണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Misplaced Context

Sources

Sun News Online 
Daily Post 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular