Fact Check
‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക
Claim
‘ദീപികയുടെ പുതിയ ഷൂ,’ എന്ന് അവകാശപ്പെടുന്ന പോസ്റ്റ്. ദീപിക പദുക്കോൺ ഒരു ജോടി കാവി ഹീൽസ് ഉള്ള ഷൂ ധരിച്ച ഫോട്ടോയാണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. പത്താൻ സിനിമയിലെ ദീപികയുടെ ഗാനരംഗത്തിലെ കാവി ബിക്കിനിയ്ക്കെതിരെ ചില ഹിന്ദുത്വവാദികൾ രംഗത്ത് വന്നതിനെ തുടർന്നാണ് പോസ്റ്റുകൾ. ഈ നിറമുള്ള ബിക്കിനിയണിഞ്ഞതിലൂടെ അവർ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

Fact
ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, 2019-ലെ Hindustan Times, The Indian Express റിപ്പോർട്ടുകളിൽ ഇതേ പടം കണ്ടു. 2019ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ദീപികയെ ക്ഷണിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന നിരവധി വസ്ത്രങ്ങളാണ് ദീപിക അവിടെ അണിഞ്ഞത്. അതിലൊരു വേഷം കാവി ഹീലുകളുള്ള ഷൂവും ഒപ്പം വെളുപ്പിൽ നീല വരയുള്ള കോട്ടും പാന്റും ധരിച്ച് കൊണ്ടുള്ളതാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിലാണ് ദീപിക ഈ വസ്ത്രം ധരിച്ചത്.

പത്താൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ദീപികയുടെ പുതിയ ഷൂ എന്ന പേരിൽ വൈറലായിരിക്കുന്ന ഈ ചിത്രം 2019-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Missing Context
Sources
News report in Hindustan Times on July 03, 2019
News report in The Indian Express on May 17, 2019
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമിലെ അർജുൻ ദിയോദിയ ആണ്
ആണ്. അത് ഇവിടെ വായിക്കാം)
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.