Tuesday, April 22, 2025

Fact Check

യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് ഫിഫ വേൾഡ് കപ്പാണ്;പത്താൻ സിനിമയല്ല  

banner_image

യോഗി ആദിത്യനാഥ് ടിവിയിൽ  പത്താൻ സിനിമ കാണുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബേഷാരം രംഗ് എന്ന ഗാന രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയിൽ ദീപിക പദുകോൺ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിന് തുടർന്ന് തീവ്ര ഹിന്ദുത്വ സംഘടനകൾ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്  ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. “ഒറ്റയ്ക്കിരുന്ന് ജെട്ടിയുടെ നിറം നോക്കുന്ന യോഗി മാമ്മൻ,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.

ആശ നീഗി എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 64 ഷെയറുകൾ ഉണ്ടായിരുന്നു.

ആശ നീഗി‘s Post

ഞങ്ങൾ കാണും വരെ പോരാട്ടം ഷാജീ പോരാട്ടം ഷാജീ എന്ന ഐഡിയിൽ നിന്നും 21 പേർ പോസ്റ്റ് ഷെയർ ചെയ്തു 

പോരാട്ടം ഷാജീ പോരാട്ടം ഷാജീ’s Post 

Public Voice എന്ന ഗ്രൂപ്പിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Video in Public voice group

Fact Check/Verification

യോഗി ആദിത്യനാഥ് ടിവിയിൽ  പത്താൻ സിനിമ കാണുന്ന വൈറലായ ചിത്രം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ കണ്ടെത്തി. വൈറലായ ചിത്രത്തിന് സമാനമായ മറ്റൊരു ചിത്രം  റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ഷാരൂഖ് ഖാനില്ല. യോഗി ഫുട്ബോൾ  മത്സരത്തിന്റെ സംപ്രേക്ഷണം ടിവിയിൽ കാണുന്നതാണ് ചിത്രം.

ഡിസംബർ 18ന് അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം ലഖ്‌നൗവിലെ വീട്ടിൽ യോഗി ആദിത്യനാഥ് കണ്ടിരുന്നതായി വാർത്തയിൽ പറയുന്നു. ഇതിന്റെ വ്യത്യസ്തമായ ചിത്രങ്ങൾ 2022 ഡിസംബർ 18ന് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുകയും ചെയ്തു.

@ANINewsUP’ tweet

യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് സമാനമായ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.  വൈറലായ ചിത്രം വ്യാജമാണെന്ന് വ്യക്തമാണ്. എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ യഥാർത്ഥ ചിത്രത്തിലെ ടിവിയുടെ ഉള്ളിൽ  ഷാരൂഖ് ഖാന്റെ ചിത്രം ഒട്ടിച്ചാണ് വൈറൽ ചിത്രം നിർമിച്ചത്.

@myogiadityanath’s Tweet

വായിക്കാം:കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്

Conclusion

യോഗി ആദിത്യനാഥ് ഫിഫ ഫൈനൽ മത്സരം കണ്ണ് വീഡിയോ എഡിറ്റ് ചെയ്ത്  പത്താൻ സിനിമയിലെ രംഗങ്ങൾ ഓടിച്ചു വെച്ചാണ് വൈറൽ വീഡിയോ ഉണ്ടാക്കിയത് എന്ന്  ഞങ്ങളുടെ  അന്വേഷണം വ്യതമാക്കുന്നു. അതിൽ നിന്നും യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് പത്താൻ സിനിമയല്ലെന്ന് വ്യക്തം.

Rating: Altered Media

Our Sources

Tweet of News Agency ANI, posted on December 18, 2022

Tweet of Yogi Adityanath, posted on December 18, 2022

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ അർജുൻ ദിയോദിയ ആണ്. അത് ഇവിടെ വായിക്കാം.) 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage