Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Capt Amarinder Singh) അമിത് ഷായെ (Amit Shah) സെപ്റ്റംബർ 29 നു കണ്ടിരുന്നു. അതിനെ തുടർന്ന് അവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
അവർ തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ച ഒരു സന്ദർഭം പല ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് ചിത്രം വൈറലാവുന്നത്.
കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് അടുത്ത കാലത്താണ്. അതിനു ശേഷം ചരൺജിത് സിംഗ് ചാന്നിയെ നിയമസഭാ കക്ഷിയും കോൺഗ്രസ് ഹൈക്കമാന്റും മുഖ്യമന്ത്രിയാക്കി.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ഭാവിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തന്റെ മുന്നിൽ മറ്റ് ഓപ്ഷനുകൾ ഉണ്ടെന്നും സമയം വരുമ്പോൾ ആ ഓപ്ഷനുകൾ ഉപയോഗിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
അതിനുശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പരന്നു.
അമരീന്ദർ സിംഗ് തന്റെ അതൃപ്തി പ്രകടിപ്പിക്കാൻ ബിജെപിയിൽ ചേരുമെന്ന് പലരും പറയുന്നുണ്ട്. ചിലർ അദ്ദേഹം തന്റെ അനുയായികളുമായി ചേർന്ന് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പറയുന്നു.
ഈ അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് സെപ്റ്റംബർ 30നു, താൻ ബിജെപിയിൽ ചേരുന്നില്ലെന്നും തീർച്ചയായും കോൺഗ്രസ് വിടുമെന്നും അമരീന്ദർ സിംഗ് പറഞ്ഞത്..
ഈ സന്ദർഭത്തിലാണ്, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെയും അമിത് ഷായുടെയും കൂടിക്കാഴ്ച്ച നടക്കുന്നത്. ഇതേ സാഹചര്യത്തിൽ തന്നെയാണ്, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്രം പങ്കുവച്ചുകൊണ്ട്, ഉപയോക്താക്കൾ അവകാശപ്പെടുന്നത് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരാൻ അമിത് ഷായെ കണ്ടു, അദ്ദേഹം ഉടൻ ബിജെപിയിൽ ചേരും എന്നാണ്.
Kumar S എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 87 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Kumar S’s post
Ajesh Aju എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 10 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Ajesh Aju’s post
തപസ്യ ചെറുവത്താനി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 15 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of തപസ്യ ചെറുവത്താനി’s post
വൈറൽ ചിത്രം റിവേഴ്സ്-സെർച്ച് ചെയ്തപ്പോൾ 2019 ജൂൺ 27 ന് ന്യൂസ് 18 (News 18) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കിട്ടി. അത് അനുസരിച്ച്, കർത്താർപൂർ ഇടനാഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിലാണ് ഈ ചിത്രം എടുത്തത്.
ചിത്രത്തിലെ മീറ്റിംഗിനെ കുറിച്ച് പത്ര റിപ്പോർട്ടുകളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ ഇതാണ്. 2019 ൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. കർത്താർപൂർ ഇടനാഴിയുടെ നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു അത്.
പദ്ധതിക്കായി കൂടുതൽ വേഗത്തിൽ തുക അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആജ്തക്കും (Aajtak)) ഇതിനെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ അന്വേഷിച്ചപ്പോൾ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ 27 ജൂൺ 2019നുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ട്വീറ്റിൽ, അമരീന്ദർ സിംഗ്, കർത്താർപൂർ ഇടനാഴിയുടെയും മയക്കുമരുന്നിന്റെയും പ്രശ്നങ്ങൾ ചർച്ച ചെയ്തതിന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ രാജി വെച്ച കാലത്തും ഈ പടം വൈറലായിരുന്നു. അന്ന് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം ഈ വിഷയം പരിശോധിച്ചിരുന്നു.
2019ലെ ഫോട്ടോയിലെ വാതിൽ തുറന്നു കിടക്കുന്ന വിധം, അമിത് ഷായുടെയും,അമരീന്ദറിന്റെയും വസ്ത്രങ്ങൾ, അമരീന്ദർ സിംഗിന്റെ ടർബൻ, അമിത് ഷായുടെ കസേരയിൽ വിരിച്ചിരിക്കുന്ന തുണി,അവരുടെ മുന്നിൽ കിടക്കുന്ന പേപ്പറുകൾ എല്ലാം ഇപ്പോൾ പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്ന ഫോട്ടോയിലും കാണാം.
അമിത് ഷായുടെ വീട്ടിൽ സെപ്റ്റംബർ 29 നു അമരീന്ദർ സിംഗ് എത്തുന്ന ദൃശ്യങ്ങൾ ANI കൊടുത്തിട്ടുണ്ട്. അതിൽ അമരീന്ദർ അണിഞ്ഞിരിക്കുന്ന ടാർബന്റെ നിറം പോസ്റ്റിലെ പടത്തിൽ നിന്നും വ്യത്യസ്തമാണ്.
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, അമിത് ഷായുടെയും അമരീന്ദർ സിംഗിന്റെയും കൂടിക്കാഴ്ചയുടെ ചിത്രം തെറ്റായ അവകാശവാദവുമായാണ് പങ്കിടുന്നത്. സെപ്റ്റംബർ 30 നു അമിത് ഷാ, അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടന്നിരുന്നു. എന്നാൽ ഈ ചിത്രം അതിന്റേതല്ല. രണ്ട് വർഷം പഴക്കമുള്ളതാണ്. 2019 ൽ കർത്താർപൂർ ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ പടമാണിത്.
വായിക്കാം:NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ചോ?
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Vasudha Beri
April 29, 2024
Sabloo Thomas
February 14, 2024
Sabloo Thomas
May 2, 2022