Claim
ഗുരുവായൂർ ക്ഷേത്രം തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിന് ഒരു കുഞ്ഞ് ആനയെ സമ്മാനമായി നൽകിയെന്ന് അവകാശവാദത്തോടെ ഒരു ‘നൃത്തം ചെയ്യുന്ന’ ആനയുടെ സന്തോഷകരമായ ഒരു വൈറൽ വീഡിയോ.

കേരളത്തിലെ തൃശ്ശൂരിലെ കൊമ്പറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പരമ്പരാഗതമായി ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്ന ജീവനുള്ള ആനകൾക്ക് ബദലായി പെറ്റയും പ്രശസ്ത സിത്താർ മാസ്റ്റർ അനൗഷ്‌ക ശങ്കറും ഒരു മെക്കാനിക്കൽ ആനയെ സംഭാവന ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് അവകാശവാദങ്ങൾ.
ഇവിടെ വായിക്കുക:Fact Check: അമിതാഭ് ബച്ചനും രേഖയും കുംഭമേളയ്‌ക്കിടെ നിൽക്കുന്ന ഫോട്ടോ എഐ ജനറേറ്റഡാണ്
Fact
വീഡിയോയുടെ ഓഡിയോ യേശുവിന്റെ ജനനത്തെ സ്തുതിക്കുന്ന ഒരു ക്രിസ്ത്യൻ ഭക്തിഗാനത്തിന്റേതാണെന്നും ഞങ്ങൾ കണ്ടെത്തി.
തുടർന്ന് വീഡിയോയുടെ കീഫ്രെയിമുകളിലൊന്നിന്റെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി, 2024 ഡിസംബർ 18 ലെ village_walker എന്നയാളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വീഡിയോ കണ്ടെത്തി. അദ്ദേഹം വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് സമ്മതിച്ചു.

അദ്ദേഹം വീഡിയോയുടെ ക്രെഡിറ്റ് വോയ്‌സ് ഓഫ് തൃശ്ശൂർ എന്ന ഫേസ്ബുക്ക് പേജിന് നൽകി. 2024 ഓഗസ്റ്റ് 8 ലെ വോയ്‌സ് ഓഫ് തൃശ്ശൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഞങ്ങൾ വീഡിയോ കണ്ടെത്തി. എന്നിരുന്നാലും വീഡിയോയിലെ സംഗീതവും ഗാനവും വ്യത്യസ്തമാണ്.

വീഡിയോ അടുത്തിടെയുള്ളതല്ലെന്നും പെറ്റയുടെ റോബോട്ടിക് ആനയെ സംഭാവനയുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും ഇത് തെളിയിക്കുന്നു.
ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അത്തരമൊരു സംഭവത്തെക്കുറിച്ച് ഒരു വാർത്താ റിപ്പോർട്ടും ഇല്ലെന്ന് കണ്ടെത്തി. പിന്നീട്, ഞങ്ങൾ ഗുരുവായൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസുമായും ബന്ധപ്പെട്ടു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഓഫീസ് ഞങ്ങളെ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പുറത്തോട് ആനകളെ ദാനം ചെയ്യുന്ന ആചാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ, നടക്കിരുത്തൽ ആചാരപ്രകാരം ആളുകൾ ഗുരുവായൂരിന് ആനകളെ ദാനം ചെയ്യുന്നതാണ് ആചാരം. വീഡിയോയിലെ ആനയും ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ളതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോയ്‌സ് ഓഫ് തൃശൂർ പേജിൻ്റെ അഡ്മിനുമായി ഞങ്ങൾ സംസാരിച്ചു. വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്നും ഇൻ്റർനെറ്റിൽ നിന്നാണ് വീഡിയോ കണ്ടെത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. “ഞങ്ങളുടെ പേജിലേക്ക് കുറച്ച് ട്രാഫിക് ലഭിക്കുന്നതിന് ഞങ്ങൾ ഇത് ഞങ്ങളുടെ പേജിൽ ഉപയോഗിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Result:False
ഇവിടെ വായിക്കുക:Fact Check: ‘സ്ട്രോബെറി ക്വിക്ക്’ മയക്കുമരുന്നിനെ കുറിച്ചുള്ള പഴയ വ്യാജ പ്രചരണം വീണ്ടും
Sources
Telephone conversation with GuruvayoorDewaswom Board PR office
Instagram Post by village_walker on December 18,2024
Facebook Post by Voice of Thrissur on August 8,2024
Telephone Conversation with the admin of Voice of Thrissur
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.