Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മലപ്പുറം പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുസ്ലീങ്ങൾ മാത്രമാണ് പ്രയോജനം ലഭിച്ചത്. സർട്ടിഫിക്കറ്റുകൾ ജമാഅത്തുകൾ വഴിയാണ് വിതരണം ചെയ്തത്. സംഭവം ദൂരദർശൻ മാത്രം റിപ്പോർട്ട് ചെയ്തു.
കേസിൽ വിവിധ മതവിഭാഗങ്ങളിലുള്ള പ്രതികളും ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ട്. ജമാഅത്തുകൾ വഴി വിതരണം നടത്തിയെന്ന അവകാശവാദം തെറ്റാണ്. സംഭവം ദൂരദർശൻ മാത്രം അല്ല, നിരവധി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം പൊന്നാനിയിൽ മുസ്ലിങ്ങൾക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച മുസ്ലിം മതസ്ഥരുടെ സംഘം അറസ്റ്റിലായി എന്ന സൂചനയോയുടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ജമാഅത്തുകൾ വഴി സർട്ടിഫിക്കറ്റ് വിതരണം നടത്തി എന്ന തരത്തിലുള്ള ആരോപണവും പോസ്റ്റിൽ ഉണ്ട്. സംഭവം ദൂരദർശൻ മാത്രം റിപ്പോർട്ട് ചെയ്തു എന്നും പോസ്റ്റ് പറയുന്നു.
വൈറലായി പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത് ഇങ്ങനെയാണ്:
“വിദ്യാഭ്യാസത്തിൽ മലപ്പുറം ജില്ല എങ്ങനെ ഒന്നാമത് എത്തി എന്നതിൻ്റെ തെളിവ് ഇതാ. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ജമാ അത്തുകൾ വഴിയാണു വിതരണം ചെയ്യുന്നത് എന്നാണറിയുന്നത്. ഈ വ്യാജൻ ഉപയോഗിച്ച് സർക്കാർ ജോലി തരപ്പെടുത്തുന്നു. പിന്നെ മത സംവരണം കൂടി ആകുമ്പോൾ ഭൂരിപക്ഷം ചെറുപ്പക്കാർക്കും കേരള- കേന്ദ്ര സർക്കാർ ജോലി തരപ്പെടുത്തി നാടിൻ്റെ ഉദ്യോഗസ്ഥ ഭരണവും ഭാവിയിൽ കൈക്കലാക്കാം എങ്ങനുണ്ട്. മതേതറ കിന്തു അറിയുന്നുണ്ടോ എന്തോ. ദൂരദർശനിൽ മാത്രമേ വാർത്ത വന്നുള്ളൂ. കഷ്ടപ്പെട്ട്, വർഷങ്ങൾ ചെലവഴിച്ച്, പഠിച്ചവർ വിഡ്ഢികളുമായി.”
Claim Post:https://www.facebook.com/reel/1871126753728793

ഇവിടെ വായിക്കുക: പുടിൻ വിമാനത്തിൽ ഭഗവദ്ഗീത വായിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്
ഞങ്ങൾ ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ വിവിധ മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു.
→ ഇതിൽ നിന്നും പ്രതികളിൽ വിവിധ മതവിഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്ന് വ്യക്തം.
റിപ്പോർട്ടിൽ “വിനയ് കുമാർ എൻ.” എന്ന പേരിലുള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.സർട്ടിഫിക്കറ്റ് ഉപയോഗിച്ചവരിൽ ഒരു മതവിഭാഗം മാത്രമല്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും.
ലിങ്ക്:https://www.youtube.com/watch?v=EKeMiivuqK0


കേരള കൗമുദി റിപ്പോർട്ടിലെ അറസ്റ്റിലായവരുടെ പട്ടിക:
ധനീഷ് ധർമൻ (37)
ഇർഷാദ് (39)
രാഹുൽ (30)
അബ്ദുൾ നിസാർ (31)
ജസീം, രതീഷ് (37)
ഷഫീഖ് (37)
ജമാലുദ്ദീൻ (40)
അരവിന്ദ് കുമാർ (24) -തമിഴ്നാട്
വെങ്കിടേഷ് (24) – തമിഴ്നാട്
അറസ്റ്റിലായത് ഹിന്ദു, മുസ്ലിം ഉൾപ്പെടെയുള്ള വിവിധ മതവിഭാഗക്കാരാണ്.

മുഖ്യപ്രതി ധനീഷ് “ഡാനി” എന്ന പേരിൽ പ്രവർത്തിച്ചു. സർട്ടിഫിക്കറ്റ് പ്രിന്റിംഗ് യൂണിറ്റ് പൊള്ളാച്ചിയിൽ വാടക വീട്ടിൽ നടത്തിയിരുന്നു.
അറസ്റ്റിലായവരിൽ ജൈനുൽ ആബിദീൻ, അരവിന്ദ്, വെങ്കിടേഷ് എന്നിവരും ഉൾപ്പെടുന്നു.
ലിങ്ക്:https://www.deshabhimani.com/News/kerala/fake-certificate-manufacturing-racket-busted-in-ponnani-98470

“സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്: മലപ്പുറം പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പോലീസ് പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊന്നാനി സിഐ എസ് അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്തർസംസ്ഥാന ബന്ധമുള്ള മാഫിയയെ തകർത്തത്.
പൊന്നാനി സി.വി ജംഗ്ഷനിലെ റിക്രൂട്ടിംഗ് സ്ഥാപന ഉടമയായ ഇർഷാദിനെ (39) 100-ഓളം വ്യാജ സർട്ടിഫിക്കറ്റുകളുമായി പിടികൂടിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹായികളായ രാഹുൽ, നിസ്സാർ എന്നിവരെയും, ഇവർക്ക് സർട്ടിഫിക്കറ്റ് എത്തിച്ചുനൽകിയ തിരുവനന്തപുരം സ്വദേശി ജസീമിനെയും ബാംഗ്ലൂരിൽ നിന്നും പിടികൂടി.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിലൂടെയാണ് ‘ഡാനി’ എന്ന വ്യാജപേരിൽ മാഫിയ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരൻ തിരൂർ സ്വദേശി ധനീഷിനെ (37) പോലീസ് വലയിലാക്കിയത്. പൂനെയിൽ ബാറുകളും ബിസിനസ്സുകളുമായി ആഡംബര ജീവിതം നയിച്ചിരുന്ന ധനീഷിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുന്ദമംഗലത്ത് വെച്ചാണ് അതിസാഹസികമായി പിടികൂടിയത്.”

പൊന്നാനി പോലീസ് നൽകിയ വിശദീകരണം: “മുഖ്യ പ്രതി ധനീഷ് മുസ്ലിമല്ല. രാഹുൽ, വെങ്കിടേഷ്, രതീഷ് , അരവിന്ദ് തുടങ്ങിയ പ്രതികളും മുസ്ലിമുകൾ അല്ല. ജമാഅത്തുകൾ മുഖേന വിതരണം നടത്തിയെന്ന അവകാശവാദവും തെറ്റാണ്.വിതരണം ചെയ്ത വ്യാജ സർട്ടിഫിക്കറ്റുകളിൽ കേരളത്തിലെ സർവകലാശാലകളുടേത്തില്ല മറ്റ് സർവകലാശാലകളുടെ വ്യാജസർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.”
ഒരു മാധ്യമ റിപ്പോർട്ടുകളിലും ജമാഅത്തുകൾ മുഖേന സർട്ടിഫിക്കറ്റ് വിതരണം നടത്തി എന്ന് പറയുന്നില്ല. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ പോസ്റ്റീലും ഇത്തരം ഒരു പരാമർശമില്ല. അതിനാൽ തന്നെ ഈ അവകാശവാദം തെറ്റാണ്. പോരെങ്കിൽ പൊന്നാനി പോലീസും ഈ അവകാശവാദം തള്ളിക്കളഞ്ഞു.
കേസിൽ വിവിധ മതവിഭാഗങ്ങളിലുള്ള പ്രതികളും ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ട്. ജമാഅത്തുകൾ മുഖേന വിതരണം നടത്തിയെന്ന അവകാശവാദം വാസ്തവ വിരുദ്ധമാണ്. സംഭവം ദൂരദർശൻ മാത്രമല്ല റിപ്പോർട്ട് ചെയ്തത്. നിരവധി വിശ്വസനീയ വാർത്താമാധ്യമങ്ങളും ഇതിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
FAQ
1. പ്രതികൾ എല്ലാം മുസ്ലിമുകൾ ആണെന്ന അവകാശവാദം ശരിയാണോ?
അല്ല. മാധ്യമ റിപ്പോർട്ടുകളും പൊലീസ് വിവരങ്ങളും പറയുന്നത് കേസിൽ വിവിധ മതവിഭാഗങ്ങളിലുള്ള പ്രതികളും ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്.
2 ജമാഅത്തുകൾ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു എന്ന അവകാശവാദം ശരിയാണോ?
അല്ല.ജമാഅത്തുകൾ മുഖേന സർട്ടിഫിക്കറ്റ് വിതരണം നടത്തി എന്ന അവകാശവാദം തെറ്റാണ്.
3. കേസ് ദൂരദർശൻ മാത്രം റിപ്പോർട്ട് ചെയ്തതാണോ?
അല്ല.ഏഷ്യാനെറ്റ്, വൺ ഇന്ത്യ, കേരളകൗമുദി, ദേശാഭിമാനി തുടങ്ങി പല പ്രധാന മാധ്യമങ്ങളും കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
4. ഉപയോഗിച്ച വ്യാജ സർട്ടിഫിക്കറ്റുകൾ ഏത് സർവകലാശാലകളുടേതാണ്?
പൊന്നാനി പോലീസിന്റെ വിശദീകരണപ്രകാരം, സർട്ടിഫിക്കറ്റുകൾ കേരളത്തിലെ സർവകലാശാലകളുടേതല്ല.കേരളത്തിന് പുറത്തെ വിവിധ സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളാണ് നിർമ്മിച്ച് വിതരണം ചെയ്തത്.
5.കേസിലെ മുഖ്യസൂത്രധാരൻ ആരാണ്?
മുഖ്യപ്രതി ധനീഷ് (ഡാനി), താനൂർ സ്വദേശി.
Sources
Asianet News – Dec 6, 2025
OneIndia – Dec 7, 2025
Kerala Kaumudi – Dec 7, 2025
Deshabhimani – Dec 7, 2025
State Police Media Centre Kerala – Official Facebook Post –Dec 7, 2025
Telephonic confirmation from Ponnani Police