Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരള സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരം സ്ത്രീകൾക്ക് ₹1000 രൂപ പെൻഷൻ നൽകുമെന്ന് പറയുന്നത് വ്യാജം.
35 മുതൽ 60 വയസ്സ് വരെയുള്ള, AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് (ട്രാൻസ് വനിതകൾ ഉൾപ്പെടെ) പ്രതിമാസം ₹1000 ധനസഹായം നൽകുന്ന “സ്ത്രീ സുരക്ഷാ പദ്ധതി” കേരള സർക്കാർ ഔദ്യോഗികമായി 2025 ഒക്ടോബർ 29-ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരം സ്ത്രീകൾക്ക് ₹1000 പെൻഷൻ നൽകുമെന്ന് പറയുന്നത് വ്യാജം എന്ന അവകാശവാദത്തോടെ ഒരു കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
“വനിതകൾക്ക് മാസം 1000 രൂപ പെൻഷൻ എന്ന പേരിൽ വ്യാപക തട്ടിപ്പ്. ഇങ്ങനെ ഒരു പദ്ധതി നിലവിലില്ല. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുത്. ഇത്തരം വ്യജന്മാരെ ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദിത്വപ്പെട്ട ഉദ്ധ്യോഗസ്ഥരേയോ പോലീസിനേയോ അറിയിക്കുക,” എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത്. ഫേക്ക് എന്ന് കാർഡിൽ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നതു കാണാം.
കാർഡിനൊപ്പമുള്ള വിവരണം ഇപ്രകാരമാണ്: “കേരള സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതി എന്ന പേര് പറഞ്ഞ് വ്യാപക തട്ടിപ്പ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി ചിലരുടെ നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ വ്യാജ ഫോമുകളുടെ വിതരണം നടക്കുന്നു.
35 വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം മാസം ലഭിക്കുന്ന പദ്ധതി എന്ന് പറഞ്ഞാണ് ഈ ഫോം വിതരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെയാണ് വ്യാപകമായ രീതിയിൽ ചിലർ വിതരണം നടത്തുന്നത്.
കുടുംബശ്രീ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖാന്തരമാണ് ഈ വ്യാജ പ്രചരണം നടക്കുന്നത്. ചില സ്ഥാപനങ്ങൾ മുഖാന്തരവും ചില അക്ഷയ കേന്ദ്രങ്ങളിൽ തെറ്റിദ്ധരിപ്പിച്ച് ഫോമുകൾ എത്തിച്ച് അവർ മുഖാന്തരവും ഈ ഫോമുകളുടെ വിതരണം നടക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇങ്ങനെ ഒരു പദ്ധതി നിലവിലില്ല. 2025 ഡിസംബർ 15ന് ശേഷം സംസ്ഥാന സർക്കാർ ഏത് രീതിയിൽ നടപ്പാക്കണം എന്നുപോലും നിശ്ചയിച്ചിട്ടില്ലാത്ത ഒരു പദ്ധതിയുടെ പേരിലാണ് ഇത്തരം വ്യാജ ഫോമുകളുടെ വിതരണം നടത്തുന്നത്.
ഗവൺമെന്റ് ഓഫീസുകളിൽ അല്ലാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ആധാർ പാൻകാർഡ് റേഷൻ കാർഡ് ഇലക്ഷൻ ഐഡന്റിറ്റി കാർഡ് മുതലായവയുടെ കോപ്പികൾ നൽകരുത്.വഞ്ചിതരാവാതെ ഇരിക്കുക. ഇത്തരം വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലീസിനെയോ അറിയിക്കുക.”

ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പത്രസമ്മേളന വീഡിയോയിൽ 14:19 മിനിറ്റിൽ പ്രഖ്യാപനം വ്യക്തമായി കേൾക്കാം.
വീഡിയോ (Facebook Reel):
https://www.facebook.com/reel/2175597632848770

മന്ത്രിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നത്:”35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ₹ 1000 പെൻഷൻ. നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ₹ 1000 വീതം നൽകുന്ന “സ്ത്രീ സുരക്ഷ” പെൻഷൻ പദ്ധതി.ഇടതുപക്ഷം ഹൃദയപക്ഷം.
പോസ്റ്റ് ലി:ങ്ക്:
https://www.facebook.com/mbrajeshofficial/posts/pfbid0B2EGVZQoMTvMYVRyra11iUgdp2jguQmFy4hs5PgmSYuxRnBAPm7b6iZm4YVa6hFTl

അദ്ദേഹം സർക്കാരിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കി.
റിയാസിന്റെ പോസ്റ്റ് പറയുന്നത്:”മുഖ്യമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച സന്തോഷ വാർത്ത. 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ. നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന “സ്ത്രീ സുരക്ഷ” പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ശ്രീ പിണറായി വിജയൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനക്ഷേമ പ്രവർത്തനങ്ങളുമായി ജനകീയ സർക്കാർ മുന്നോട്ട്.”
പോസ്റ്റ് ലിങ്ക്:
https://www.facebook.com/PAMuhammadRiyas/posts/pfbid02QCosUT3uH5eAgqYibcdxuPaJc66LHdk2oX75jD3drZD7CFRLVUBgoWMpKeUf7D26l

GO പ്രകാരം:
GO ലിങ്ക്: https://share.google/wbcxdhb4xA16uBYwH
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
.
തിരഞ്ഞെടുപ്പ് തീയതികൾ:
| ഘട്ടം | തീയതി |
| ഒന്നാം ഘട്ടം | ഡിസംബർ 9, 2025 |
| രണ്ടാം ഘട്ടം | ഡിസംബർ 11, 2025 |
| വോട്ടെണ്ണൽ | ഡിസംബർ 13, 2025 |
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, ഈ പദ്ധതി വോട്ടെണ്ണൽ കഴിയുന്ന ഡിസംബർ 13 വരെ നടപ്പിലാക്കാനാവില്ല. എന്നാൽ അതിനർത്ഥം അത്തരം ഒരു പദ്ധതി വ്യാജമാണെന്നല്ല.
ലിങ്ക്: Asianet News റിപ്പോർട്ട്
https://www.asianetnews.com/kerala-news/kerala-local-body-election-2025-election-commission-poll-date-announcement-live-articleshow-vozwyqp
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
FAQ
1. സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ പ്രഖ്യാപിച്ചതാണോ?
അതെ. 2025 ഒക്ടോബർ 29-ന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2. ആരാണ് പദ്ധതിക്ക് അർഹർ?
35–60 വയസ്സ് പ്രായമുള്ള, AAY/PHH വിഭാഗത്തിൽപ്പെടുന്ന, സാമൂഹ്യക്ഷേമ പെൻഷൻ ഒന്നും ലഭിക്കാത്ത സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും.
3. മാസം ലഭിക്കുന്ന തുക എത്ര?
ആനുകൂല്യം മാസം ₹1000.
Sources
Chief Minister Press Conference – October 29, 2025
M. B. Rajesh – Facebook Post – October 29, 2025
P. A. Mohammed Riyas – Facebook Post – October 29, 2025
Government Order – November 10, 2025
Sabloo Thomas
October 1, 2024
Sabloo Thomas
June 11, 2024
Sabloo Thomas
May 6, 2024