Wednesday, March 26, 2025

Fact Check

Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?

banner_image

Claim

“പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ലേ. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു,” എന്നവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്.

Sree Guruji Nagar Thenkara's post
Sree Guruji Nagar Thenkara’s post

ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല 

Fact

ഞങ്ങൾ ചിത്രംറിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ മെയ് 2,2024ൽ നചികേതസ് എന്ന ആളുടെ എക്‌സിലെ പോസ്റ്റ് കിട്ടി. “അതിൽ ഇങ്ങനെ പറയുന്നു: “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് റെയില്‍വേ സ്റ്റേഷനിലും മറ്റിടങ്ങളിലും മോദിയുടെ മുഖം മറച്ചത് മനോരമ വാര്‍ത്തയാക്കിയില്ല. പക്ഷേ വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ മുഖം മാറ്റിയത് വാര്‍ത്തയാക്കി. അജണ്ടകള്‍ എങ്ങിനെ സെറ്റ് ചെയ്യണമെന്ന് ഇവരെ കണ്ട് പഠിക്കണം.”

@nach1keta’s post 

ഇത് ഒരു സൂചനയായി എടുത്ത്, അത്തരം ഒരു നിബന്ധന നിലവിലുണ്ടോ എന്ന് പരിയശോധിച്ചു.

തുടർന്ന്, ഞങ്ങൾ തിരുവനന്തപുരം റയിൽവേ ഡിവിഷനിലെ പിആർഒ ഓഫീസിൽ വിളിച്ചു. “പ്രധാനമന്ത്രിയുടെ മാത്രമല്ല, ഏതെങ്കിലും തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ റെയിൽവേ സ്റ്റേഷനിൽ ഉണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് അത് മറയ്ക്കണം. എല്ലാ കേന്ദ്ര സർക്കാർ ഓഫീസിലും ഈ നിബന്ധന ബാധകമാണ്,” ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ   പറഞ്ഞു. 

“പ്രധാനമന്ത്രിയുടെ പ്രോജെക്ട് ആയിരുന്നു വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ്. അത് കൊണ്ടാണ് അത്തരം സ്റ്റാളുകളിൽ ആ ഫോട്ടോ വെച്ചത്. അത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നപ്പോൾ മറച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു,

ഇതിൽ നിന്നും  തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നത് കൊണ്ടാണ് ഫോട്ടോ മറച്ചത് എന്ന് മനസ്സിലായി.

കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെട്ടപ്പോൾ, “ഏതെങ്കിലും സർക്കാർ ഓഫീസിൽ തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ ഉണ്ടെങ്കിൽ,തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് അത് മറയ്ക്കണം എന്നാണ്,” ചട്ടമെന്ന് അവർ അറിയിച്ചു.

Result: Missing Context 

ഇവിടെ വായിക്കുക:Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?

Sources
Telephone conversation with Railway PR office, Thiruvananthapuram
Telephone conversation with the office of Chief Electoral Officer, Kerala


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.