Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: കോൺഗ്രസ്സ് നേതാവ് കെഎം അഭിജിത് കല്യാണം കഴിച്ചത് മുസ്ലിം പെൺകുട്ടിയെ.
Fact: അഭിജിത് കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയെ.
കോൺഗ്രസ്സ് നേതാവും NSU (I) ജനറൽ സെക്രട്ടറി കെഎം അഭിജിത് കല്യാണം കഴിച്ചത് മുസ്ലിം പെൺകുട്ടിയെ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“ഈ വിവാഹം നടത്തിക്കൊടുത്തത് ഡിവൈഎഫ്ഐ ആണോ. എസ്എഫ്ഐ ആണോ? പറയണം നാസർ ഫൈസി മൈലേ. നീയും നിന്റെ ശിങ്കിടികളായ മൂരികളും ആ വിവാഹത്തിൽ പങ്കെടുത്ത് മൃഷ്ടാന്നം നക്കി വധൂവരൻമാരെ അനുഗ്രഹിച്ചില്ലേ. കൂടത്തായി മൈലേ. കോൺഗ്രസ് നേതാവ് കെഎംഅഭിജിത്ത് നജ്മയെ നിക്കാഹ് ചെയ്തപ്പോൾ നിനക്കെന്തേ അന്ന് കൃത്തിക്കഴപ്പ് കയറാതിരുന്നത്?” എന്നാണ് പോസ്റ്റുകളിലെ വിവരണം.
മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പോസ്റ്റുകൾ. സുന്നി മഹല്‍ ഫെഡറേഷന്‍ കോഴിക്കോട് സാരഥീസംഗമം കൊയിലാണ്ടിയില്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍
നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്കെതിരെ എസ്എഫ്ഐ രംഗത്ത് വന്നിരുന്നു. സംഘപരിവാറിന്റെ ലൗവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പാണ് നാസർ ഫൈസിയുടേതെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
“കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്. അല്ലാതെ മതനിരാസത്തിൻ്റെ പക്ഷത്തല്ല. എല്ലാ മതസ്ഥർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ക്യാമ്പസുകളിൽ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും,” അവർ പ്രസ്താവനയിൽ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 74 ഷെയറുകൾ ഉണ്ടായിരുന്നു.
Redguards എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 23 ഷെയറുകൾ ഉണ്ടായിരുന്നു.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 11 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
Fact Check/Verification
ഞങ്ങൾ പോസ്റ്റിന്റെ സത്യാവസ്ഥ അറിയാൻ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഓഗസ്റ്റ് 17,2023ലെ ട്വന്റി ഫോർ ന്യൂസിന്റെ പോസ്റ്റ് കണ്ടു.
“കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്‌സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു,” എന്നാണ് വാർത്ത.
“ഇന്ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്‌സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. സ്‌കൂൾ കാലം മുതൽ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഓഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും,” എന്നാണ് വാർത്ത പറയുന്നത്.
തുടർന്ന് ഞങ്ങൾ അഭിജിത്തിനെ വിളിച്ചു. “തന്റെ ഭാര്യ ഹിന്ദു സമുദായത്തിൽ ജനിച്ച ഒരാളാണ്. ഞങ്ങളുടേത് പ്രണയ വിവാഹമാണ്. വധുവിന്റെ പേര് നജ്മി എന്നാണ്. പോസ്റ്റിൽ പറയുന്നത് പോലെ നജ്മ എന്നല്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ മിശ്ര വിവാഹത്തിന് എതിരല്ല. ഒരു ഭാഗത്ത് ഞാൻ മിശ്ര വിവാഹം കഴിച്ചുവെന്ന് പറഞ്ഞു അപവാദ പ്രചരണം നടക്കുന്നു. ധാരാളം പേർ ഈ പോസ്റ്റുകൾ കണ്ട് എന്നെ വിളിച്ചു മിശ്ര വിവാഹിതനായതിൽ അഭിനന്ദിക്കുന്നുന്നുമുണ്ട്,” അഭിജിത് കൂട്ടിച്ചേർത്തു.
“മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ ഉള്ളതാണ് വധു. അദ്ദേഹം അടക്കമുള്ളവർ പങ്കെടുത്ത വിവാഹമാണ്, പൊളിറ്റിക്കൽ കറക്റ്റ്നസ്സിന് വേണ്ടി വാദിക്കുന്നവരാണ് സിപിഎം. എന്നാൽ അതെ സിപിഎമ്മിന്റെ പോരാളി ഷാജിയെ പോലുള്ള സൈബർ ഹാൻഡിലുകൾ ഇത്തരം അധിക്ഷേപങ്ങളുമായി വരുന്നു,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: തമിഴ് നടൻ വിജയകാന്ത് അന്തരിച്ചോ?
Conclusion
എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെഎം അഭിജിത് കല്യാണം കഴിച്ചത് ഹിന്ദു പെൺകുട്ടിയെയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പോസ്റ്റിൽ പ്രചരിപ്പിക്കും പോലെ, നജ്മ എന്നല്ല നജ്മി എന്നാണ്.
Result: False
ഇവിടെ വായിക്കുക: Fact Check: റേഷൻ കടകളിൽ പ്ലാസ്റ്റിക്ക് അരി വിതരണം ചെയ്യുന്നുണ്ടോ?
Sources
News report by Twenty Four News on August 17, 2023
Telephone Conversation with K M Abhijith
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.