Fact Check
‘ഫ്ലിപ്കാർട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾ’ എന്ന ലിങ്ക് ഒരു തട്ടിപ്പാണ്
Claim
ഫ്ലിപ്കാർട്ടിൽ നിന്ന് സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക്.
Fact
പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഫ്ലിപ്കാർട്ടിൽ നിന്ന് സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ₹24,999 വിലവരുന്ന Vivo Y400 Pro 5G മൊബൈൽ ഫോൺ വെറും ₹649 രൂപയ്ക്ക് കിട്ടുമെന്ന് പോസ്റ്റ് പറയുന്നു.
“സ്മാർട്ട്ഫോണുകൾക്ക് അതിശയിപ്പിക്കുന്ന കിഴിവുകൾ, ഇപ്പോൾ തന്നെ കുറഞ്ഞ വിലയ്ക്ക് വാങ്ങൂ! പരിമിതമായ സമയത്തേക്ക് ഓഫർ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്ടിനോപ്പം ഒരു ലിങ്ക് ഉണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കുറഞ്ഞ വിലയ്ക്ക് ഫോൺ ലഭിക്കുമെന്നാണ് അവകാശവാദം.

ഇവിടെ വായിക്കുക: ദേശിയ പണിമുടക്കിൽ പങ്കെടുത്ത 14 മഹിളാ എയർപോർട്ട് ജീവനക്കാരെ സിയാൽ പിരിച്ചുവിട്ടോ?
Fact Check/Verification
പോസ്റ്റിലെ ലിങ്കിൽ കൊടുത്തിരിക്കുന്ന അഡ്രസ് ഞങ്ങളിൽ സംശയം ഉണ്ടാക്കി. ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം, https://www.flipkart.com/ എന്നാണ് എന്നത് കൊണ്ടാണ് സംശയം വന്നത്. എന്നാൽ ലിങ്കിലെ വിലാസം വേറെയാണ്.
പോരെങ്കിൽ, ഈ സന്ദേശം ഷെയർ ചെയ്ത ഫേസ്ബുക്ക് പ്രൊഫൈല്‍ 2025 ജൂൺ 21ന് മാത്രം നിലവിൽ വന്നതാണ്. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് അഡ്രസ് ഫ്ലിപ്കാർട്ടിന്റെതല്ല.

mcafee എന്ന ആന്റി വൈറസ് സോഫ്റ്റ്വെയർ പറഞ്ഞത് പോസ്റ്റിനൊപ്പമുള്ള ഈ ലിങ്ക് റിസ്കി ആണെന്നാണ്.

ഞങ്ങൾ സ്കാം ഡിറ്റക്റ്റർ സോഫ്റ്റ്വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്കാം ഡിറ്റക്റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 14.3 /100. “ഫിഷിംഗ്, സ്പാമിംഗ്, വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്സൈറ്റിൽ കണ്ടെത്തി. ഈ വെബ്സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്കാം ഡിറ്റക്റ്റർ കൂട്ടിച്ചേർത്തു.

ഞങ്ങള്‍ തുടർന്ന് ഒരു കീ വേര്‍ഡ് സെര്‍ച്ച് നടത്തി. അപ്പോൾ, “ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചുവരികയാണ്. നിങ്ങളുടെ ഓൺലൈൻ ക്രെഡൻഷ്യലുകൾ സംരക്ഷിക്കുകയും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിച്ചോ ഓൺലൈൻ ഷോപ്പിംഗ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ സാധാരണ രീതികളെക്കുറിച്ച് ഈ ലേഖനം നിങ്ങളെ ബോധവൽക്കരിക്കുന്നു. പൊതുതാൽപ്പര്യാർത്ഥം ഫ്ലിപ്കാർട്ട് പ്രസിദ്ധീകരിച്ചത്,” വിശദീകരണം,ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായി.

Conclusion
ഫ്ലിപ്കാർട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഇവിടെ വായിക്കുക: സപ്ലൈകോ ജോലികൾക്ക് നേരിട്ടുള്ള നിയമനം ഇല്ല- ഒഴിവുകൾ ഉണ്ടെന്ന് പറയുന്ന വൈറൽ അവകാശവാദങ്ങൾ വ്യാജം
Sources
Scam Detector review
mcafee anti virus
stories.flipkart.com