Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തി.
വീഡിയോ ഗാസ തീരത്തെത്തിയ ഫ്രീഡം ഫ്ലോട്ടിലയുടേതല്ല. ഇത് സെപ്റ്റംബർ 10-ന് തുനീഷ്യയിൽ ഫ്രീഡം ഫ്ലോട്ടിലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന സമ്മേളനത്തിലെ ദൃശ്യങ്ങളാണ്.
ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തിയതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നു. പാലസ്തീൻ പതാകയേന്തിയവരെ കാണിക്കുന്ന വീഡിയോയിൽ “ലോക സമാധാന #സുമൂദ്_ഫ്ലോട്ടില്ല ഗാസാ തീരം അണഞ്ഞു #Gaza” എന്ന വരി സൂപ്പർഇംപോസ് ചെയ്തിരിക്കുന്നു.
ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റിന്റെ വിവരണം:“ജൂത തീവ്രവാദികൾ തടയാൻ ശ്രമിച്ചിട്ടും മരണ ഭയം ലവലേശം ഇല്ലാതെ ദൗത്യം പൂർത്തീകരിച്ച മനുഷ്യത്വമുള്ള പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ആശംസകൾ,”എന്നാണ്.

ഇവിടെ വായിക്കുക:ഡബ്ല്യുഇഎഫ് ഉച്ചകോടിയിൽ വൈറലായ ‘സുന്ദർ പിച്ചൈ-ട്രംപ് ഏറ്റുമുട്ടൽ’ ഒരിക്കലും സംഭവിച്ചിട്ടില്ല
വീഡിയോയുടെ കിഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തിയത്.
സെപ്റ്റംബർ 12ന് പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗം ഫേസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി.

തുടർ പരിശോധനയിൽ, സെപ്റ്റംബർ 11ന് aysgulll എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തതും കണ്ടെത്തി.

ഈ പോസ്റ്റുകളിൽ നിന്നും ഈ വീഡിയോ തുനീഷ്യയിലെ സിഡി ബൗ സെയ്ദ് ബീച്ചിൽഫ്രീഡം ഫ്ലോട്ടിലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന പരിപാടിയുടേതാണെന്ന് മനസ്സിലായി.
റോയിട്ടേഴ്സ് സെപ്റ്റംബർ 10 റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 10ന് തുനീഷ്യയിലെ സിഡി ബൗ സെയ്ദ് ബീച്ചിൽ ആയിരക്കണക്കിന് ആളുകൾ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വൈറൽ വീഡിയോയിലെ ഒരു ദൃശ്യങ്ങളിൽ ചിലത് ഈ റിപ്പോർട്ടിലും കാണാം.

Times Now റിപ്പോർട്ട് (October 2, 2025):ഗാസ യിലേക്കുള്ള യാത്രയ്ക്കിടയിൽ ഇസ്രായേൽ സൈന്യം ഫ്ലോട്ടില പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്തു.
Al Jazeera റിപ്പോർട്ട് (October 3, 2025): ഗാസ ഉപരോധം ഭേദിക്കാൻ ശ്രമിച്ച സുമൂദ് ഫ്ലോട്ടിലയുടെ കപ്പലുകൾ ഇസ്രായേൽ തടഞ്ഞുവെന്ന് സ്ഥിരീകരിച്ചു.ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്താൻ ശ്രമിച്ചെങ്കിലും, ഇസ്രായേൽ സൈന്യം തടഞ്ഞുവെന്ന് ഈ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാം.ഈ റിപ്പോർട്ടുകളിൽ നിന്നും ഒക്ടോബർ ആദ്യ ആഴ്ചയിലാണ് ഗാസയിൽ ഫ്രീഡം ഫ്ലോട്ടില എത്തിയതും ഇസ്രേയൽ സൈന്യം അതിനെ തടഞ്ഞതും. ഈ വീഡിയോ അതിന് ആഴ്ചകൾക്ക് മുൻപ് ഉള്ളതാണ്.

ഇസ്രായേൽ സേനയുടെ ഗാസയിലെ ഉപരോധം ഭേദിച്ച് അവശ്യവസ്തുക്കൾ എത്തിക്കാനായി ശ്രമിച്ച അന്തർദേശീയ ഐക്യദാർഢ്യ നീക്കമാണ് ഫ്രീഡം ഫ്ലോട്ടില (Global Sumud Flotilla). എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ, ഗാസ തീരത്തെത്തിയ കപ്പലിന്റെ ദൃശ്യമല്ല. അത് തുനീഷ്യയിൽ നടന്ന പിന്തുണാ പരിപാടിയുടെ ദൃശ്യങ്ങളാണ്.
സോഷ്യൽ മീഡിയയിൽ ഗാസ തീരത്തെത്തിയതായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് ഫ്രീഡം ഫ്ലോട്ടിലയുടെ യാത്രയെ പിന്തുണയ്ക്കാനായി തുനീഷ്യയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങളാണ്.
FAQ
1. ഫ്രീഡം ഫ്ലോട്ടില ഗാസ തീരത്തെത്തിച്ചോ?
ഇല്ല. അത് ഗാസ തീരത്തെത്താൻ ശ്രമിച്ചെങ്കിലും, ഇസ്രായേൽ സൈന്യം തടഞ്ഞു.
2. പ്രചരിക്കുന്ന വീഡിയോ എവിടുത്തേതാണ്?
തുനീഷ്യയിലെ സിഡി ബൗ സെയ്ദ് ബീച്ചിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിലെ ദൃശ്യങ്ങളാണ്.
3. ഫ്രീഡം ഫ്ലോട്ടിലയുടെ ലക്ഷ്യം എന്തായിരുന്നു?
ഗാസയിലെ
ഉപരോധത്തെ വെല്ലുവിളിച്ച് അവശ്യവസ്തുക്കൾ എത്തിക്കുക.
4. ഇസ്രായേൽ സേന ഫ്ലോട്ടിലയെ തടഞ്ഞോ?
അതെ, 2025 ഒക്ടോബർ 2-ന് ഇസ്രായേൽ സൈന്യം ഫ്ലോട്ടില പിടിച്ചെടുത്തു.
Sources
Reuters – 10 September 2025
Facebook – 12 September 2025
Instagram – 11 September 2025
Times Now – 2 October 2025
Al Jazeera – 3 October 2025
Sabloo Thomas
October 11, 2025
Sabloo Thomas
October 10, 2025
Sabloo Thomas
October 4, 2025