Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഷാജന്‍ സ്കറിയയ്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍.
Fact
ഹാസ്യ രൂപേണയാണ് ഫണ്ട് സമാഹരണത്തിന്‍റെ പോസ്റ്റര്‍.
ഷാജന്‍ സ്കറിയക്ക് 10 കോടി രൂപ പിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പോസ്റ്റര്‍ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും അവതാരകനുമായ ഷാജന്‍ സ്കറിയ്‌ക്കെതിരെ വ്യവസായി എം.എ.യൂസഫലി വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പോസ്റ്റുകൾ.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണമെന്നാണ് യൂസഫലിയുടെ ആവശ്യം. മറുനാടന്‍ മലയാളി എന്ന ഷാജന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
യൂസഫലി സ്വന്തം ഭാര്യയെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്നായിരുന്നു ഷാജന്റെ ആരോപണം. കൂടാതെ ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും ഷുക്കൂര്‍ വക്കീലും പറയുന്നതെന്നും വീഡിയോയുടെ ആമുഖത്തില്‍ ഷാജന്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും യൂസഫലി പറഞ്ഞു. വീഡിയോ പുറത്ത് വന്നതോടെ തനിക്കും ലുലു ഗ്രൂപ്പിനും ഉണ്ടായ ബുദ്ധിമുട്ടുകളും യൂസഫലി വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ യൂസഫ് അലി രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ച് കൊടുത്ത വാർത്തയാണെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
CPI(M) Cyber Comrades എന്ന ഐഡിയിലെ പോസ്റ്റിന് 408 ഷെയറുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.
Asokan Pk എന്ന ഐഡിയിലെ പോസ്റ്റിന് 56 ഷെയറുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.
Sujith Alappuzha എന്ന ഐഡിയിലെ പോസ്റ്റിന് 39 ഷെയറുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.
യൂസഫ് അലി ഭാര്യയെ സ്‌പെഷ്യൽ മാരിയേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് യൂ ട്യൂബ് വീഡിയോവിൽ പറഞ്ഞത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയ. ബോധപൂർവ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാൽ അക്കാര്യം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജൻ സ്കറിയ അറിയിച്ചു. യു ട്യൂബ് വീഡിയോയിലൂടെയാണ് ഷാജൻ സ്‌കറിയ നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലി പറഞ്ഞതായുള്ള ആക്ഷേപം സാജൻ സ്കറിയ പിൻവലിച്ചില്ല.
അക്കൗണ്ട് നമ്പര്‍ 39251566695, അക്കൗണ്ട് നെയിം സിഎംഡിആര്‍എഫ്, അക്കൗണ്ട് നമ്പര്‍ 2, തിരുവനന്തപുരം സിറ്റി ബ്രാഞ്ച്, ഐഎഫ്എസ്‌സി എസ്ബിഐഎന്‍0070028 എന്നാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പർ. അത് പരിശോധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാണ്.
ഇതേ കുറിച്ച് സംസാരിക്കാൻ ഞങ്ങൾ സാജൻ സ്കറിയയെ ബന്ധപ്പെട്ടു. “താൻ ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തിയിട്ടില്ല. തന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇത്. സിപിഎം, SDPI തുടങ്ങിയ സംഘടനകളുടെ സൈബർ ടീം അംഗങ്ങൾ ഇതിന് പിന്നിൽ,” അദ്ദേഹം ആരോപിച്ചു.
വായിക്കുക:Fact Check: ചെറിയ കേടുപാടുള്ള ഉപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ടോ? വാസ്തവം അറിയുക
ആക്ഷേപഹാസ്യ രൂപേണയാണ് പോസ്റ്റർ എന്ന് വ്യക്തമാണ്. എങ്കിലും ചിലരെങ്കിലും ഈ പോസ്റ്റർ കണ്ട് തെറ്റിദ്ധരിക്കാനിടയുണ്ട്.
Sources
Website of Chief Minister’s Distress Relief Fund
Telephone conversation with Journalist Shajan Skariah
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്
Sabloo Thomas
March 10, 2025
Sabloo Thomas
March 8, 2025
Sabloo Thomas
March 7, 2025