Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാജീവ് ചന്ദ്രശേഖറിനെ കഠിനാധ്വാനിയായ നേതാവ് എന്ന് വിഡി സതീശൻ പ്രശംസിക്കുന്ന വീഡിയോ. "അദ്ദേഹം എന്റെ പ്രിയ സഹോദരനാണ്, അത് അദ്ദേഹത്തിന് അറിയാം,' എന്നും സതീശൻ പറഞ്ഞു.
വീഡിയോയിൽ കാണുന്ന പ്രസ്താവനയുടെ ഭാഗങ്ങൾ വാർത്ത സമ്മേളനത്തിലെ ഭാഗങ്ങൾ തെറ്റായ ക്രമത്തിൽ ചേർത്തതാണെന്ന് തെളിഞ്ഞു.വിഡി സതീശൻ കോൺഗ്രസ് എംപി കോടിക്കുന്നിൽ സുരേഷിനെയാണ് പ്രശംസിക്കുന്നത് — രാജീവ് ചന്ദ്രശേഖറിനെ അല്ല.
വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, വിഡി സതീശൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കഠിനാധ്വാനിയായ നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് കാണിക്കുന്നു. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +919999499044ലേക്ക് ഒരാൾ ഈ പോസ്റ്റ് ഫാക്ട് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മെസ്സേജ് ചെയ്തു.
വീഡിയോയിൽ സതീശൻ തുടർന്ന് പറയുന്നത്:”രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി പിന്തുടരുന്നവനല്ല. അദ്ദേഹം എന്റെ പ്രിയ സഹോദരനാണ്, അത് അദ്ദേഹത്തിന് അറിയാം.”വീഡിയോയിൽ മധ്യേ രാഹുൽ ഗാന്ധിയുടെ പടമുള്ള ലോഗോയും മലയാളത്തിൽ എഴുതിയ “കോൺഗ്രസിനെ നമ്പരുത് ” എന്ന സന്ദേശവുമുണ്ട്.

ഇവിടെ വായിക്കുക:മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ റാലിയുമായി ഈ അക്രമണ ദൃശ്യങ്ങൾക്ക് ബന്ധമില്ല
ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ,റിപ്പോർട്ടർ ടി.വി.യുടെ ഫേസ്ബുക്ക് റീൽ ( മാർച്ച് 23, 2025) കിട്ടി .അത് പരിശോധിച്ചപ്പോൾ, സതീശൻ വാർത്ത സമ്മേളനത്തിൽ ആദ്യം പറയുന്നത്: “അത്രയും കഠിനാധ്വാനിയായ ഒരാളാണ്. ആളുടെ കൂടെ പാർട്ടി ഉണ്ട്. കോൺഗ്രസ് കൂടെയുണ്ട്.”
തുടർന്ന് പത്രപ്രവർത്തകൻ ചോദിക്കുന്നു: “പക്ഷേ ഈ വേട്ടയാടൽ ഒക്കെ അദ്ദേഹം പറഞ്ഞത്, പാർട്ടിയിൽ നിന്നുള്ള വേട്ടയാടൽ കൂടിയല്ലേ?”
ഇതിന് സതീശൻ മറുപടിയായി പറഞ്ഞു: “അത് എനിക്കറിയില്ല. നമ്മൾ ലീഡർഷിപ്പിൽ വന്നതിനുശേഷം അദ്ദേഹത്തെ ഒട്ടും വേട്ടയാടിയിട്ടില്ല. അദ്ദേഹത്തെ ചേർത്ത് നിർത്തിയിട്ടുണ്ട്.
ഞാൻ എന്റെ ഒരു പ്രിയപ്പെട്ട സഹോദരനെ പോലെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന് അത് അറിയുകയും ചെയ്യാം.. അദ്ദേഹം പറഞ്ഞത് അദ്ദേഹം മത്സരിക്കേണ്ടാ എന്ന് പറഞ്ഞിട്ടുംഞങ്ങൾ അദ്ദേഹത്തെ ചേർത്ത് നിർത്തിയെന്നാണ്. ഒരു കാരണവശാലും മാറി നില്കരുതെന്നാണ് പറഞ്ഞത്. അദ്ദേഹം മത്സരിച്ചാൽ ജയിക്കും എന്നാണ് പറഞ്ഞത്. അദ്ദേഹം മത്സരിച്ചാൽ ജയിക്കും എന്ന് പറഞ്ഞയാൾ ഞാനാണ്. ഒരു കാരണവശാലും മാറി നിൽക്കരുതെന്നാണ് പറഞ്ഞത്.അതേസമയം, സമൂഹ മാധ്യമങ്ങങ്ങളിലടക്കം വലിയ കാമ്പയിനുണ്ടായിരുന്നു. എത്ര പ്രാവശ്യവും എം.പിയാകട്ടെ. അതിൽ എന്താണ് കുഴപ്പം. ജനപിന്തുണയുള്ളതു കൊണ്ടാണല്ലോ ജയിക്കുന്നത്.”
എന്നാൽ റിപ്പോർട്ടർ ടിവിയുടെ വീഡിയോയുടെ ആദ്യ ഭാഗത്ത് കമന്റ് ആരെ കുറിച്ചാണ് എന്ന് വ്യക്തമല്ല. ഇതിനു ശേഷമാണ് രാജീവ് ചന്ദ്രശേഖറിനെക്കുറിച്ച് പരാമർശം വരുന്നത്.

ന്യൂസ് 18 പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയിലും അതേ ക്രമത്തിലാണ് സതീശന്റെ വാക്കുകൾ.
കൊടിക്കുന്നിൽ സുരേഷിനെക്കുറിച്ചുള്ളതാണ് ആദ്യ ഭാഗം എന്ന് ഈ വീഡിയോയിൽ വ്യക്തമാണ്. കൊടിക്കുന്നിൽ സുരേഷ് അദ്ദേഹത്തെ വേട്ടയാടുന്നതിനെ കുറിച്ച് പറഞ്ഞതിനെ പറ്റി ഒരു ചോദ്യം ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുന്നത് കേൾക്കാം.
കൊടിക്കുന്നിൽ ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുവന്നയാളാണെന്നും താനാണ് മത്സരരംഗത്തു നിന്ന് മാറിനിൽക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞതെന്നുമാണ് സതീശൻ ഈ ഭാഗത്ത് വ്യക്തമാക്കുന്നത്.
തുടർന്ന് രാജീവ് ചന്ദ്രശേഖറിനെപ്പറ്റിയുള്ള അഭിപ്രായം പറയുന്നത് കേൾക്കാം..
സതീശന്റെ വാക്കുകൾ ഇങ്ങനെ:“രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ള ആളാണെന്ന് ഞാൻ കരുതുന്നില്ല. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല.”

വൈറൽ വീഡിയോ സതീശന്റെ കൊടിക്കുന്നിൽ സുരേഷിനെ അനുകൂലിച്ചുള്ള പ്രസ്താവനയും രാജീവ് ചന്ദ്രശേഖറിനെപ്പറ്റിയുള്ള അഭിപ്രായവും ക്രമം മാറ്റി ചേർത്താണ് സൃഷ്ടിച്ചത് .
ഇതാണ് സതീശൻ രാജീവ് ചന്ദ്രശേഖറിനെ “പ്രശംസിച്ചു” എന്ന തെറ്റായ ധാരണയ്ക്കാണ് കാരണമായത്. ഇരുപ്രസ്താവനകളും പൂർണ്ണമായി കാണുമ്പോൾ, സതീശൻ തന്റെ പാർട്ടിയിലെ എംപിയെ പിന്തുണച്ചതും ബി.ജെ.പി. ആശയധാരയെ വിമർശിച്ചതുമാണ് എന്ന് വ്യക്തം.
സതീശൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ചിട്ടില്ല.
വൈറൽ വീഡിയോ അദ്ദേഹം തന്റെ വാർത്ത സമ്മേളനത്തിന്റെ രണ്ടു ഭാഗങ്ങളിലായി പറഞ്ഞ വാചകങ്ങൾ തെറ്റായ ക്രമത്തിൽ ചേർത്തതാണ് സൃഷ്ടിച്ചത്. അതിനാൽ വീഡിയോ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
FAQ
1. വിഡി സതീശൻ യഥാർത്ഥത്തിൽ യാണ് പ്രശംസിച്ചത്?
സതീശൻ ആദ്യം കോൺഗ്രസ് എംപി കോടിക്കുന്നിൽ സുരേഷിനെയാണ് സതീശൻ പ്രശംസിച്ച് സംസാരിച്ചത്.
2. രാജീവ് ചന്ദ്രശേഖറിനെപ്പറ്റി സതീശൻ പറഞ്ഞത് എന്താണ്?
രാജീവ് ചന്ദ്രശേഖർ ബി.ജെ.പി ഐഡിയോളജി ഉള്ള ആളല്ലെന്നാണ് താൻ കരുതുന്നത് എന്നാണ് സതീശൻ പറഞ്ഞത്.
.3. വീഡിയോ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു?
വീഡിയോയിൽ പ്രസ്താവനകളുടെ ക്രമം മാറ്റിയതിനാൽ, സതീശൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിക്കുന്നതുപോലെ തോന്നിക്കുന്നു.
4. യഥാർത്ഥ വീഡിയോ എവിടെ ലഭ്യമാണ്?
റിപ്പോർട്ടർ ടി.വി.യും ന്യൂസ് 18-ഉം മാർച്ച് 23, 2025-ന് പ്രസിദ്ധീകരിച്ച വീഡിയോകളിൽ യഥാർത്ഥ ക്രമം കാണാം.
Sources
Reporter TV Facebook Reel, March 23, 2025 – link
News18 Malayalam YouTube Video, March 23, 2025 – link
Sabloo Thomas
November 5, 2025
Sabloo Thomas
October 11, 2025
Sabloo Thomas
September 20, 2025