Claim
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതി.
Fact
മോദിയെ കൈവീശി കാണിക്കുന്ന യുവതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി ഒരു ഗ്ലാസ് ഡോറിന് അപ്പുറം നിൽക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈ കാണിക്കുമ്പോൾ അതിനിടയിൽ നിൽക്കുന്ന ഒരു യുവതി അദ്ദേഹത്തിന് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നതാണ് ചിത്രം. ചിത്രം എവിടെ നിന്നുള്ളതാണ് എന്നോ, എന്ന് എടുത്താണ് എന്നോ കാണിക്കുന്ന വിവരങ്ങൾ ചിത്രത്തിനൊപ്പമില്ല.”പ്പ എങ്ങനെ ഇരിക്കണ്,” എന്ന നാട്ടു ഭാഷ ശൈലിയിൽ ഉള്ള ഒരു വിവരണമാണ് ചിത്രത്തിനൊപ്പം കൊടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഫോട്ടോ വൈറലാവുന്നത്. അമേരിക്ക,ഈജിപ്ത് എന്നീരാജ്യങ്ങൾ സന്ദർശിച്ച ശേഷം നരേന്ദ്ര മോദി ജൂൺ 25,2023ന് ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു.
ഈ ഫോട്ടോ പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റുകൾ ഉണ്ട്. Hameed Vk Kadavu എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 29 ഷെയറുകൾ ഉണ്ടായിരുന്നു.

ട്വീറ്ററിലും സമാന പോസ്റ്റുകൾ ഉണ്ട്. ABHINU A എന്ന ട്വീറ്റർ ഹാൻഡിൽ ചെയ്ത ട്വീറ്റിന് ഞങ്ങൾ കാണും വരെ 95.5 K വ്യൂകളും 423 ലൈക്കുകളും 38 റീട്വീറ്റുകളും 23 ക്വോട്ട് റീട്വീറ്റുകളും ഉണ്ട്.

ഇവിടെ വായിക്കുക:Fact Check: തട്ടിപ്പു കേസിലെ പ്രതിയുടെ പടമുള്ള ബാനർ യുവ നേതാക്കൾ മറയ്ക്കുന്ന ഫോട്ടോയുടെ വാസ്തവം
Fact Check/Verification
ഞങ്ങൾ ഈ ഫോട്ടോകൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,ഒക്ടോബർ 21,2021ലെ എഎൻഐയുടെ ട്വീറ്റ് ശ്രദ്ധയിൽ വന്നു. അതിൽ ഈ പടം കൊടുത്തിട്ടുണ്ട്.
“ഇന്ന് രാവിലെ ഡൽഹിയിലെ ആർഎംഎൽ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർക്ക് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തംബ്സ് അപ്പ് ആംഗ്യം കാട്ടുന്നു. ഇന്ത്യ നൂറ് കോടി കോവിഡ് 19 വാക്സിനേഷൻ പൂർത്തിയായ സന്ദർഭത്തിലാണിത്,” എന്നാണ് ചിത്രനൊപ്പമുള്ള വിവരണം.

റിപ്പബ്ലിക്ക് വേൾഡ്, ടൈംസ് നൗ എന്നീ മാധ്യമങ്ങൾ ഒക്ടോബർ 21,2021ലെ വർത്തയ്‌ക്കൊപ്പം ഈ പടം കൊടുത്തിട്ടുണ്ട്. ഇന്ത്യ നൂറ് കോടി കോവിഡ് 19 വാക്സിനേഷൻ പൂർത്തിയായ സന്ദർഭത്തിൽ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി,പ്രധാനമന്ത്രി സന്ദർശിച്ച സന്ദർഭത്തിൽ നിന്നുള്ള ഫോട്ടോ ആണിത് എന്ന് വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്.
ഡെക്കാൻ ഹെറാൾഡ്, 21,2021ൽ ഇന്ത്യ നൂറ് കോടി കോവിഡ് 19 വാക്സിനേഷൻ പൂർത്തിയായ സന്ദർഭത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചതിന്റെ ഒരു ഫോട്ടോ ആൽബം കൊടുത്തിട്ടുണ്ട്. അതിൽ ഈ ഫോട്ടോയുടെ കുറച്ചും കൂടി വലിപ്പം കൂടിയ ഒരു പതിപ്പ് കൊടുത്തിട്ടുണ്ട്. അതിൽ നിന്നും മോദിയ്ക്ക് നേരെ ഈ യുവതി കൈവീശുകയാണ് എന്നും യുവതി കൈയിൽ വെളുത്ത പ്ലാസ്റ്ററിട്ടിരുന്നുവെന്നും മനസ്സിലായി.

ഇവിടെ വായിക്കുക:Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?
Conclusion
പടത്തിലെ പെൺകുട്ടി മോദിയ്ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടുന്ന ദൃശ്യം എഡിറ്റ് ചെയ്തുണ്ടാക്കിയതാണ്. വാസ്തവത്തിൽ പെൺകുട്ടി കൈ വീശി കാണിക്കുന്താണ് ദൃശ്യത്തിൽ.
Result: Altered Media
ഇവിടെ വായിക്കുക:Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?
Sources
Tweet by ANI on October 21, 2021
News report by Times Now on October 21, 2021
News report by Republic World on October 21,2021
News report by Deccan Herald on October 21,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.