Claim
“292 പേരുടെ മരണത്തിനു കാരണമായ ബാലസോർ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് CBI. നിരീക്ഷണത്തിലായിരുന്ന സൂത്രധാരൻ ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയി,” എന്ന പ്രചരണം. വാട്ട്സ്ആപ്പിൽ ആണ് ഈ പ്രചരണം വൈറലാവുന്നത്. ഈ ന്യൂസ് കാർഡ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് ചില പോസ്റ്റുകൾ ഉണ്ട്.

ഇവിടെ വായിക്കുക:Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം
Fact
2023 ജൂൺ 2 ന്, ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. അതിന് ശേഷം അപകടത്തിന് ഉത്തരവാദിയായ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്കിനെ കാണാനില്ല” എന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ പോസ്റ്റുകളിലൂടെ അവകാശപ്പെട്ടു. അത് ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയി എന്ന പ്രചരണം നടക്കുന്നത്.
ഈ പ്രചരണം 2023 ജൂൺ 20 ലെ ഒരു ട്വീറ്റിൽ റയിൽവേ സ്പോക്സ് പേഴ്‌സൺ നിഷേധിച്ചിട്ടുണ്ട്. “ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഉൾപ്പെട്ട ഒരു ജീവനക്കാരെയും കാണാതാവുകയോ ഒളിവിൽ പോവുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കുന്നുവെന്നാണ്,” സൗത്ത് ഈസ്റ്റേൺ ചീഫ് പിആർഒ ആദിത്യ കുമാർ ചൗധരിയുടെ ഒരു സംഭാഷണം അടങ്ങുന്ന ട്വീറ്റിൽ റയിൽവേ സ്പോക്സ് പേഴ്‌സൺ പറയുന്നത്.

2023 ജൂൺ 20 ലെ ഒരു ട്വീറ്റിൽ പിഐബി ഫാക്ട് ചെക്കും ഇത് നിഷേധിച്ചിട്ടുണ്ട്.

“ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം സിഗ്നൽ ഇൻസ്‌പെക്ടറെ കാണാതായതായി എന്ന് ബിസിനസ്സ് സ്റ്റാൻഡേർഡ് പത്രം അവകാശപ്പെട്ടു. അവകാശവാദം വ്യാജമാണ്. അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ജീവനക്കാരനും കാണാതാവുകയോ ഒളിവിൽ പോവുകയോ ചെയ്തിട്ടില്ല,” പി ഐബി ഫാക്ട് ചെക്കിന്റെ ട്വീറ്റ് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
Result: False
Sources
Tweet by Spokesperson, Railway on June 20.2023
Tweet by PIB Fact check on June 20,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.