Friday, March 14, 2025
മലയാളം

Fact Check

മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാളിന്റെ ഫോട്ടോ എഡിറ്റഡാണ് 

banner_image

പ്രധാനമന്ത്രി നരേന്ദ്ര  മോദിയെ കുനിഞ്ഞു വണങ്ങുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ  കെജ്‌രിവാളിന്റെ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ഗുജറാത്തിൽ 182 അംഗ സഭയിൽ 156 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി വിജയിക്കുന്നത്. 2017 ൽ 77 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ് 17 സീറ്റുകളിൽ ഒതുങ്ങി. ആദ്യമായി ഗുജറാത്തിൽ തങ്ങളുടെ സ്വാധീനം തെളിയിച്ച  ആം ആദ്മി പാർട്ടി അഞ്ച് സീറ്റ് നേടി.

ബിജെപി 52.50 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസ് 27.28 ശതമാനവും ആം ആദ്മി  പാർട്ടി 12.92 ശതമാനം വോട്ടും നേടി. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.

“ബിജെപി യുടെ തളർച്ച കണ്ടാൽ അവിടെ ഉണ്ടാവും ആപ്പ്. തളർത്താനല്ല വളർത്താൻ,” എന്ന വിവരണത്തോടെ, “ഉടമ കുനിയാൻ പറഞ്ഞാൽ അടിമ മുട്ടിലിഴയും,” എന്ന് ഒരു വാക്യം ഫോട്ടോയിൽ സൂപ്പർഇമ്പോസ്‌ ചെയ്താണ് പ്രചരിപ്പിക്കുന്നത്.

മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി കെ അബ്ദു റബ്ബിന്റെ വെരിഫൈഡ് പ്രൊഫൈലിൽ നിന്നടക്കം ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അബ്ദു റബ്ബിന്റെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 764 ഷെയറുകൾ ഉണ്ടായിരുന്നു.

PK .Abdu Rabb’s Post

ഞങ്ങൾ കാണുമ്പോൾ, Muslim Youth League Machingal എന്ന ഐഡിയിൽ നിന്നും നാല് പേർ  ഈ ഫോട്ടോ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.

Muslim Youth League Machingal‘s Post

കോൺഗ്രസ് തെന്മല എന്ന ഐഡിയിൽ നിന്നും മൂന്ന് പേർ ഞങ്ങൾ കാണുമ്പോൾ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

കോൺഗ്രസ് തെന്മല ‘s Post

മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാൾ ഫോട്ടോയിൽ നിൽക്കുന്ന രീതിയിൽ അസ്വാഭാവികത കണ്ടത് കൊണ്ടാണ് അത് ഫാക്ട് ചെക്ക് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്.

ഇത് മാത്രമല്ല, ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രചരണങ്ങളും ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. അതിലൊന്ന് കള്ളവോട്ടിനെ സംബന്ധിച്ചാണ്. അത് ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Fact check/Verification 

ഞങ്ങള്‍ ചിത്രം റിവേഴ്‌സ് ഇമേജില്‍ സേർച്ച് ചെയ്തു. അപ്പോൾ ഈ പടത്തിന്റെ ഒറിജിനൽ ഞങ്ങൾക്ക് എഎന്‍ഐയുടെ ഡിസംബര്‍ 5,2022ലെ ട്വീറ്റിൽ നിന്നും ലഭിച്ചു.

ANI’s Tweet

നരേന്ദ്ര മോദിയും, മമതാ ബാനര്‍ജിയും സംസാരിക്കുന്നതാണ് പടം. ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം ഒരുക്കുന്നതിന്നു പറ്റി സംസാരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ നിന്നുള്ളതാണ് പടം എന്ന് അടികുറിപ്പിൽ നിന്നും വ്യക്തമായി. ഇതേ യോഗത്തില്‍ പങ്കെടുക്കാൻ വന്ന കെജ്‌രിവാൾ മോദിയ്ക്ക് നേരെ കൈകൂപ്പുന്ന ചിത്രവും അതേ ട്വീറ്റിലുണ്ട്.

മമതാ ബാനര്‍ജിയും മോദിയുമായുള്ള ചിത്രത്തിൽ നിന്നും മമതായുടെ ഭാഗം വെട്ടിമാറ്റിയാണ്  കെജ്‌രിവാളിന്റെ  ചിത്രം ചേർത്തത്. കെജ്‌രിവാളും മോദിയും തമ്മിലുള്ള ചിത്രത്തിൽ അദ്ദേഹം കുനിഞ്ഞു വണങ്ങുന്ന രീതിയിലല്ല മോദി അഭിസംബോധന ചെയ്യുന്നത് എന്ന് നോക്കിയാൽ വ്യക്തമാണ്. ഈ ചിത്രത്തിൽ നിന്നും കെജ്‌രിവാളിന്റെ ഭാഗം വെട്ടിയെടുത്ത് മമതായെ നീക്കിയ ശേഷമുള്ള പടത്തിൽ താഴ്ത്തി ഫിറ്റ് ചെയ്താണ് വൈറൽ പടം നിർമിച്ചത്. പോരെങ്കിൽ രണ്ട് പടത്തിലെയും മോദിയുടെ കൈയുടെ സ്ഥാനം നോക്കിയാലും വ്യത്യാസം ബോധ്യമാവും.

മമതായും മോദിയുമായുള്ള പടത്തിൽ സമീപം നിൽക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെയും എഡിറ്റ് ചെയ്ത പടത്തിൽ കാണാം. മമതയുമായി മോദി നിൽക്കുന്ന ഒറിജിനൽ പടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും കാണാം. കെജ്‌രിവാളിന്റെ പടത്തിൽ ജഗന്‍മോഹന്‍ റെഡ്ഡിയല്ല ഇടതുവശത്തായി ജോസ്.കെ. മാണിയാണ് നില്‍ക്കുന്നത്. വൈറൽ പടവും സർവ കക്ഷിയോഗത്തിൽ നിന്നുള്ള മറ്റ് രണ്ടു പടങ്ങളും താഴെ ചേർക്കുന്നു.

മണി കൺട്രോൾ, ഇന്ത്യൻ എക്സ്പ്രസ്സ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ മാധ്യമങ്ങലും സര്‍വ കക്ഷി യോഗത്തിൽ നിന്നുള്ള ഈ രണ്ടു പടങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

വായിക്കുക:കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്ന്  കെ സുരേന്ദ്രന്റെ പേരിലുള്ള സ്ക്രീൻഷോട്ട് വ്യാജം

Conclusion

മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാളിന്റെ ഫോട്ടോ എഡിറ്റഡാണ്  എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False

Sources


Tweet by ANI on December 5,2022

Photos by Moneycontrol on December 7,2022

Photos by Indian Express on December 6,2022

Photos byHindustan Times on December 6,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.