Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ഫൈസർ സിഇഒ ആൽബർട്ട് ബൗർല വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കഴിച്ചാൽ സിഗ്നൽ നൽകുന്ന ‘ബയോളജിക്കൽ ചിപ്പ്’ ഉള്ള ഗുളികകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത് അതിൽ കേൾക്കാം. കൊവിഡ് പാൻഡെമിക്കുമായി ബന്ധപ്പെട്ട ഫൈസർ കമ്പനിയുടെ പുതിയ കണ്ടുപിടുത്തമാണെന്ന് വിശ്വസിച്ച് ഓൺലൈൻ ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നു. വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാണ് പങ്കിട്ടതെന്നും അതിന് COVID-19 പാൻഡെമിക്കുമായി ബന്ധമില്ലാത്തതാണെന്നും ന്യൂസ്‌ചെക്കർ കണ്ടെത്തി.
പ്ലാറ്റ്‌ഫോമിൽ 80,000-ത്തിലധികം ഫോളോവേഴ്‌സുള്ള @arunpudur എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. ടാബ്‌ലെറ്റ് ദഹിക്കുമ്പോൾ അധികാരികൾക്ക് വയർലെസ് സിഗ്നൽ അയയ്‌ക്കുന്ന ഒരു ചെറിയ ബയോ ചിപ്പുള്ള ഗുളിക – “ഇൻജസ്റ്റബിൾ പിൽസ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “.. എല്ലാവരും ഇതിനെ ഗൂഢാലോചന സിദ്ധാന്തം എന്ന് വിളിച്ചില്ലേ?,” എന്ന ചോദ്യത്തോടൊപ്പമാണ് വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്.
വ്യത്യസ്‌ത അടിക്കുറിപ്പുകളോടെ ട്വിറ്ററിൽ സമാനമായ ക്ലെയിമുകൾ ന്യൂസ്‌ചെക്കർ കണ്ടെത്തി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പുറമേ, നിരവധി വെബ്‌സൈറ്റുകളും ഇതേ അവകാശവാദമുന്നയിച്ചു.
ഏപ്രിലിൽ, ലോകാരോഗ്യ സംഘടന, പാക്‌സ്‌ലോവിഡ് എന്ന പേരിൽ വിൽക്കുന്ന നിർമട്രെൽവിർ, റിറ്റോണാവിർ എന്നിവയുടെ സംയോജനം അടങ്ങിയ ഫൈസർ ഉത്പാദിപ്പിക്കുന്ന ഒരു ഓറൽ ടാബ്‌ലറ്റ് ഉപയോഗിക്കാൻ ശുപാർശ ചെയ്തു. ഉയർന്ന അപകടസാധ്യതയുള്ള, ആശുപത്രി ചികിത്സ വേണ്ട രോഗികൾക്കുള്ള ഏറ്റവും ഫലപ്രദമായ മരുന്ന് എന്ന പേരിലാണ് കഴിഞ്ഞ മാസം അത് പുറത്തിറക്കിയത്. അതിന് ശേഷം,ഫൈസർ സിഇഒ ബൗർലയുടെ അറസ്റ്റ് മുതൽ കോവിഡ് വാക്സിൻ എടുത്തതിന് ശേഷം ബൗർലയുടെ ഭാര്യയുടെ മരണം വരെ, ഫൈസറും ഫൈസർ സിഇഒ ബൗർലയും വാക്സിൻ വിരുദ്ധരുടെ ധാരാളം വ്യാജ അവകാശവാദങ്ങളുടെ ഇരയായിട്ടുണ്ട്. ഫൈസർ സിഇഒയ്ക്കെതിരെയുള്ള ഇത്തരം ചില അവകാശവാദങ്ങളെ കുറിച്ച് ഞങ്ങൾ മുൻപ് ഇംഗ്ലീഷിൽ വസ്തുതാ പരിശോധനകൾ നിങ്ങൾക്ക് അവ ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
Fact Check/Verification
ഞങ്ങൾ വീഡിയോയുടെ പ്രധാന ഫ്രെയിമുകളുടെ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി.അപ്പോൾ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2018 ജനുവരി 25-ന് അപ്‌ലോഡ് ചെയ്‌ത വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി.
വീഡിയോയിലെ 45 മിനിറ്റിൽ, ഒരു പ്രേക്ഷകൻ പാനലിലെ അംഗങ്ങളോട് മരുന്നുമായുള്ള രോഗിയുടെ ഇടപെടലിനെക്കുറിച്ച് ഒരു ചോദ്യം ചോദിക്കുന്നത് കാണാം. പ്രേക്ഷകന്റെ ചോദ്യമിതാണ്: “നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് ഉണ്ടാക്കിയാലും, രോഗി മരുന്ന് കഴിക്കുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ രോഗിയുമായി എങ്ങനെ ഇടപഴക്കാനാവും എന്നാണ് എങ്ങനെ ചിന്തിക്കുന്നത്?”
പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അംഗീകരിച്ച ഒരു ഗുളിക ഉണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗറ പറയുന്നു.
“ഈ മേഖലയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നത് കൗതുകകരമാണ്. ആദ്യത്തെ ഇലക്ട്രോണിക് ഗുളികയ്ക്ക് FDA അംഗീകാരം നൽകി, എനിക്ക് അതിനെ അങ്ങനെ വിളിക്കാമെങ്കിൽ, 2018-ലെ ക്ലിപ്പിൽ ഫൈസർ സിഇഒ ബൗർല പറയുന്നത് കേൾക്കാം. “അടിസ്ഥാനപരമായി ഇത് ടാബ്‌ലെറ്റിലുള്ള ഒരു ബയോളജിക്കൽ ചിപ്പാണ്. ഒരിക്കൽ നിങ്ങൾ ടാബ്‌ലെറ്റ് എടുത്താൽ, അത് നിങ്ങളുടെ വയറ്റിൽ അലിഞ്ഞുചേർന്ന് നിങ്ങൾ ടാബ്‌ലെറ്റ് എടുത്തതായി ഒരു സിഗ്നൽ അയയ്ക്കുന്നു.”
“ഡിജിറ്റൽ ട്രാക്കിംഗ്”, “മരുന്ന്”, “ഉപയോഗിക്കൽ” എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2017 നവംബർ 14-ന് അപ്‌ലോഡ് ചെയ്‌ത Indian Express ന്റെ ‘യുഎസ് FDA ആദ്യത്തെ ഡിജിറ്റൽ ഇൻജഷൻ ട്രാക്കിംഗ് സിസ്റ്റം ഡ്രഗിന് അംഗീകാരം നൽകി ‘ എന്ന തലക്കെട്ടിൽ ഒരു ലേഖനം ഞങ്ങൾ കണ്ടെത്തി.
ഫൈസർ സിഇഒയുടെ ഉത്തരത്തിന് COVID-19 വാക്‌സിനുമായി ബന്ധമില്ല
2017 നവംബർ 14-ന് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച്, മാനസിക രോഗമുള്ള രോഗികൾ ഗുളിക കഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു നീക്കത്തിൽ, ഡിജിറ്റൽ ഇൻജഷൻ ട്രാക്കിംഗ് സംവിധാനമുള്ള ആദ്യത്തെ മരുന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചു. അവർക്കായി നിർദ്ദേശിച്ച Abilify MyCite എന്ന മരുന്ന് വികസിപ്പിച്ചെടുത്തത് Otsuka Pharmaceutical Co, Ltd ആണ്. സ്കീസോഫ്രീനിയ ചികിത്സിക്കുന്നതിനായി 2002-ൽ FDAയാണ് അബിലിഫൈ എന്ന മരുന്ന് ആദ്യമായി അംഗീകരിച്ചത്. പ്രോട്ടിയസ് ഡിജിറ്റൽ ഹെൽത്ത് നിർമ്മിച്ച ഇൻജസ്റ്റബിൾ സെൻസറിന് 2012-ൽ വിപണനത്തിന് അനുമതി ലഭിച്ചു. ഡിജിറ്റലായി മെച്ചപ്പെടുത്തിയ ഈ മരുന്ന്”ഗുളികയുടെ സെൻസറിൽ നിന്ന് പാച്ചിലേക്ക് ഒരു സന്ദേശം അയച്ചുകൊണ്ട് പ്രവർത്തിക്കുന്നു” എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ FDA അറിയിച്ചു.
“ഡിജിറ്റൽ ഇൻജഷൻ ട്രാക്കിംഗ് സിസ്റ്റം” ഉള്ള മരുന്നായ അബിലിഫൈ മൈസൈറ്റിനെ കുറിച്ചാണ് ബൗർല വിവരിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
കൂടുതൽ അന്വേഷണത്തിൽ, ന്യൂസ്‌ചെക്കർ 2017 നവംബർ 13-ന് അബിലിഫൈ മൈസൈറ്റ് എന്ന മരുന്നിനെക്കുറിച്ച് FDA പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് കണ്ടെത്തി.
പത്രക്കുറിപ്പ് അനുസരിച്ച്, “അബിലിഫൈ മൈസൈറ്റ് എന്ന മരുന്ന് , സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡറുമായി ബന്ധപ്പെട്ട മാനിക്, മിക്സഡ് എപ്പിസോഡുകൾ എന്നിവയുടെ ചികിത്സയ്ക്കും മുതിർന്നവരിൽ വിഷാദരോഗത്തിനുള്ള ആഡ്-ഓൺ ചികിത്സയായി ഉപയോഗിക്കുന്നതിനുമുള്ള അംഗീകാരം FDA നൽകി.”
ഗുളികയുടെ സെൻസറിൽ നിന്ന് പാച്ചിലേക്ക് ഒരു സന്ദേശം അയച്ചാണ് അബിലിഫൈ മൈസൈറ്റ് (അരിപിപ്രാസോൾ ടാബ്‌ലെറ്റുകൾ) പ്രവർത്തിക്കുന്നത്. ഇത് ഒരു മൊബൈൽ ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ കൈമാറുന്നു. അങ്ങനെ രോഗികൾക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ മരുന്ന് കഴിക്കുന്നത് ട്രാക്കുചെയ്യാനാകും ,” പത്രക്കുറിപ്പ് പറയുന്നു. വിവരങ്ങൾ ആക്‌സസ് ചെയ്യാൻ രോഗികൾക്ക് പരിചരണം നൽകുന്നവർക്കും ഫിസിഷ്യൻമാർക്കും ഒരു വെബിലൂടെ അനുമതി നൽകാമെന്നും പത്രക്കുറിപ്പ് കൂട്ടിച്ചേർക്കുന്നു.
വായിക്കാം: മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമായി നിയമിച്ച വാർത്ത 2015ലേതാണ്
Conclusion
WEFൽ ഫൈസർ സിഇഒ ആൽബർട്ട് ബൗർല ടാബ്‌ലെറ്റുകളിലെ ഇൻജസ്റ്റ് ചെയ്യാവുന്ന ബയോ ചിപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പഴയതാണ്. അതിന് COVID-19 വാക്‌സിനുമായി ബന്ധമില്ല. അത് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാണ് ഇപ്പോൾ പങ്കുവെക്കപ്പെട്ടതുമാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണം വെളിപ്പെടുത്തുന്നു.
Result: False Context/ Missing Context
Our Sources
Youtube video by channel World Economic Forum (25th January, 2018)
Indian Express report, US FDA approves first digital ingestion tracking system drug to ensure prescriptions (14th November, 2017)
Press Release by FDA (13th November, 2017)
{ഈ അവകാശവാദം ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സാബ്‌ളു തോമസ്. ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.}
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.