Claim
ജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യം.
Fact
സുഡാനില്‍ നിന്നുള്ള ബാലികയുടെ കുടലിൽ നിന്നും നിന്ന് വൈക്കോല്‍ നീക്കം ചെയ്യുന്നു.
ജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“സൗദി അറേബ്യയിൽ ആറുവയസ്സുള്ള കുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ കുട്ടിയെ ഓപ്പറേഷൻ ചെയ്‌തപ്പോൾ കുടലിൽ അടിഞ്ഞുകൂടിയ മാലിന്യം കുട്ടിയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് വന്നു. അത് നമുക്ക് കാണാം. യഥാർത്ഥത്തിൽ നമ്മുടെ കുട്ടികൾ കടകളിൽ നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണമാണ്. ഈ ഭക്ഷണങ്ങൾ കൃത്രിമ വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് (ഉദാ: “പ്ലാസ്റ്റിക്” മുതലായവ). ഇവ മനുഷ്യൻ്റെ വയറിന് ദഹിപ്പിക്കാനാവില്ല,” എന്നാണ്. വീഡിയോയുടെ വിവരണം.
“നമ്മുടെ കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് സംരക്ഷിക്കണം. ഒരു മനുഷ്യൻ്റെ ഏറ്റവും നല്ല കൂട്ടുകാരൻ അവൻ്റെ ആരോഗ്യമാണ്. ആരോഗ്യം ഒരു അനുഗ്രഹമല്ലേ?,” എന്നും വിവരണം കൂട്ടിച്ചേർക്കുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിന്റെ പടം ഏഷ്യാനെറ്റ് ഉപയോഗിച്ചിട്ടില്ല
Fact Check/Verification
ഞങ്ങൾ വൈറൽ വിഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ അറബി മാധ്യമമായ sahabnews, 2021 മാർച്ച് 7ന് അവരുടെ എക്സ് പേജിൽ പങ്ക് വെച്ച വീഡിയോ കിട്ടി. “സുഡാൻ: ഒരു പെൺകുട്ടിയുടെ കുടലിൽ നിന്ന് “വൈക്കോൽ” വേർതിരിച്ചെടുക്കാൻ ഞെട്ടിക്കുന്ന ശസ്ത്രക്രിയ!?️” എന്നാണ് അതിന്റെ മലയാള പരിഭാഷ.

‘സുഡാൻ നഴ്‌സിങ്ങ്’ എന്ന ഫേസ്ബക്ക് പ്രൊഫൈലില്‍ നിന്നും ഇതേ വീഡിയോ 2020 ജൂണ്‍ 17ന് പങ്കു വെച്ചതും ഞങ്ങൾ കണ്ടെത്തി. സുഡാനില്‍ നിന്നുള്ള ബാലികയുടെ കുടലിൽ നിന്നും നിന്ന് വൈക്കോല്‍ നീക്കം ചെയ്യുന്ന ദൃശ്യമെന്നാണ് എന്നാണ് ഈ വീഡിയോയുടെ വിവരണവും പറയുന്നത്.

2020 ജൂണ്‍ 17ന് അല്‍ ജസീറ നല്‍കിയ റിപ്പോര്‍ട്ട് പറയുന്നത്, “സുഡാനിലെ സോഷ്യൽ മീഡിയ തൽഫയുടെ കുടലിൽ നിന്നും വൈക്കോൽ ശസ്ത്രക്രിയയുടെ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചു. വീഡിയോ ക്ലിപ്പിൽ ഡോക്ടർ സൂചിപ്പിക്കുന്നത് അനുസരിച്ച്, കുടലിലെ വൈക്കോൽ ദഹനവ്യവസ്ഥയിലെ തടസ്സത്തിലേക്ക് നയിച്ചു.”
“ഐസ്, സോപ്പ്, മുടി തുടങ്ങിയ പോഷകമൂല്യമില്ലാത്ത വിചിത്രമായ വസ്തുക്കൾ കഴിക്കാനുള്ള ശക്തമായ ആഗ്രഹത്തിൻ്റെ ഫലമായുണ്ടാകുന്ന നിർബന്ധിത പെരുമാറ്റ വൈകല്യം മൂലമാണ് ഈ അവസ്ഥ ഉണ്ടായത്. ഈ അവസ്ഥയെ “പിക്ക സിൻഡ്രോം” എന്ന് വിളിക്കുന്നതെന്ന് ഡോ. മുഹമ്മദ് അൽ-ഇസാബി പത്രത്തോട് പറഞ്ഞു,” അല്‍ ജസീറ നല്‍കിയ റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക: Fact Check: ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്ന വീഡിയോ അല്ലിത്
Conclusion
സുഡാനില്‍ നിന്നുള്ള ബാലികയുടെ കുടലിൽ നിന്നും നിന്ന് വൈക്കോല്‍ നീക്കം ചെയ്യുന്ന ദൃശ്യമാണ്, ജങ്ക് ഫുഡ് കഴിച്ച സൗദി അറേബ്യന്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അല്ലിത്
Sources
X post by @sahabnews2 on March 7, 2021
Facebook post by Sudan Nursing on June 17, 2020
News report by Al Jazeera on June 17, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.