Claim
രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“₹ 3000 കോടിയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ച. ഞങ്ങൾ ഇന്ത്യയെ നശിപ്പിക്കുന്ന തിരക്കിലാണ് ഇത്രയൊക്കെ ചെയ്യാനേ കഴിഞ്ഞുള്ളൂ,” എന്നാണ് വിവരണം.

ഇവിടെ വായിക്കുക:Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?
Fact
വൈറലായ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2022 സെപ്റ്റംബർ 14-ന് ഡൽഹിയിൽ നിന്നുള്ള എഎപി എംഎൽഎ നരേഷ് ബല്യന്റെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം വൈറൽ ചിത്രവുമായി പൊരുത്തപ്പെടുന്നു. ചിത്രത്തിന്റെ അടിക്കുറിപ്പിൽ മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് അദ്ദേഹം അറിയിക്കുന്നു. ട്വീറ്റിൽ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ ബല്യാൻ വിമർശിക്കുന്നുണ്ട്.

2022 സെപ്റ്റംബർ 15-ന് NDTV-യിലെ ഒരു വാർത്താ ലേഖനത്തിലും ഈ പടം കണ്ടു. “15 വയസ്സുള്ള മകൾ ആശുപത്രിയുടെ തറയിൽ ഇരിക്കുമ്പോൾ, സ്ത്രീ രക്തം നൽകാനുള്ള ബാഗ് പിടിച്ചു നിൽക്കുന്നു. മധ്യപ്രദേശിലെ സത്‌നയിലെ മൈഹര്‍ സിവില്‍ ആശുപത്രിയിലെ ചിത്രമാണിത്. കിടക്കകൾ ഒഴിവില്ലാത്തതിനാൽ കുട്ടിക്ക് തറയിൽ ഇരിക്കേണ്ടി വന്നു,”എന്നൊക്കെ വാർത്ത പറയുന്നു.

ഇതിൽ നിന്നും ഗുജറാത്തിലേതല്ല, മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവില്‍ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണിത് എന്ന വ്യക്തമാവുന്നു.
ഇവിടെ വായിക്കുക:Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം
Result: False
Sources
Tweet by Naresh Balyan, dated September 14, 2022
News report by NDTV, dated September 15, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.