Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യാജേന വേഷം കെട്ടി വന്ന പുരുഷൻ.
പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള വീഡിയോ.
വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യജേനെ വേഷം കെട്ടിവന്ന പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
മുസ്ലീം സ്ത്രീ വേഷം ധരിച്ച ഒരാളുടെ ബുർഖ ഒരു പോലീസ് ഉദ്യോഗസ്ഥൻ നീക്കം ചെയ്ത്, അയാൾ യഥാർത്ഥത്തിൽ ഒരു പുരുഷനാണെന്ന് വെളിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. പുരുഷന്റെ നെഞ്ചിൽ ഒളിപ്പിച്ചിരുന്ന രണ്ട് ബലൂൺ പോലുള്ള വസ്തുക്കളും ഉദ്യോഗസ്ഥൻ നീക്കം ചെയ്യുന്നത് വിഡിയോയിൽ കാണം.
“ഇന്ത്യയിലെ വഖഫ് ബില്ലിനെ അനുകൂലിക്കുന്ന ബിജെപി ആർഎസ്സിലെ മുസ്ലിം സ്ത്രീകളെ കണ്ടോളു,” എന്നാണ് വിഡിയോയ്‌ക്കൊപ്പം ഉള്ള വിവരണം. സംഭവം എവിടെ നടന്നതാന്നെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ല.

ലോക്സഭയ്ക്കു പിന്നാലെ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
മുസ്ലീങ്ങൾ സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യന്നതാണ് ഈ ബിൽ.
ഇവിടെ വായിക്കുക:സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ 2 പക്ഷികൾ: വാസ്തവം എന്ത്?
Fact Check/ Verification
വീഡിയോ പരിശോധിച്ചപ്പോൾ, അതിലുള്ള പോലീസ് ഉദ്യാഗസ്ഥന്റെ യൂണിഫോമിൽ പകിസ്താൻ പതാക ഞങ്ങൾ കണ്ടെത്തി. പുറകിലെ ബോർഡിൽ ലാഹോർ സിറ്റി പോലീസ് എന്നും എഴുതിയിട്ടുണ്ട്. ഇതിൽ നിന്നും വീഡിയോ ലാഹോറിൽ നിന്നുള്ളതാണ് എന്ന മനസ്സിലായി.

വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, Mahak The Fragrance of Nationalism എന്ന പ്രൊഫൈലിൽ 2023 ജൂൺ 19 ന് ഉള്ള ഒരാളുടെ എക്സ് പോസ്റ്റ് കണ്ടെത്തി. വീഡിയോ 2023 ലെതായതിനാൽ, വഖഫ് ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ല. #ഹിജാബിന്റെ വാണിജ്യ ഉപയോഗം, തലസ്ഥാന നഗരം #പാകിസ്ഥാൻ പോലീസ് എന്നാണ് വിവരണം.

Tahir Mughal Pml എന്ന ഐഡിയിൽ നിന്നും 2023 ജൂൺ 18നുള്ള ഒരു എക്സ് പോസ്റ്റും ഞങ്ങൾ കണ്ടത്തി.
“സമാന്‍ പാര്‍ക്കില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു വിപ്ലവകാരിയായ യുവാവ്, നിങ്ങളുടെ കണ്ണുകള്‍ തുറപ്പിക്കും,” എന്നാണ് ഉറുദുവിലുള്ള പോസ്റ്റിന്റെ വിവർത്തനം.

ഈ പോസ്റ്റിന്റെ മറുപടിയായി കൊടുത്ത ലാഹോർ സിറ്റി പോലീസിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്നുള്ള ഒരു എക്സ് പോസ്റ്റിൽ, ബുർഖ ധരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും പറയുന്നു.
“സ്ത്രീ വേഷം ധരിച്ച ഒരാളെ അറസ്റ്റ് ചെയ്ത സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്. എസ്‌ഐ ഖദീർ നടത്തിയ അറസ്റ്റ് നിയമാനുസൃതമാണെങ്കിലും, തുടർന്നുള്ള കാര്യങ്ങൾ ദുഃഖകരമായിരുന്നു. സ്ത്രീ വേഷം അഴിച്ചു മാറ്റുന്നതിനിടയിൽ പ്രതിയെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞതായി പരാതിയുണ്ട്,” എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്റ് പറയുന്നത്.

ഇവിടെ വായിക്കുക:കുറ്റിപ്പുറത്ത് പുതിയ ഹൈവേ പൊളിഞ്ഞു വീണോ?
വഖഫ് ബില്ലിനെ അനുകൂലിക്കുന്ന ആൾ എന്ന വ്യജേനെ മുസ്ലിം സ്ത്രീ വേഷം കെട്ടിവന്നവർ എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോയിലെ സംഭവം നടന്നത് പാകിസ്താനിലെ ലാഹോറിലാണ്.
Sources
X Post by Mahak The Fragrance of Nationalism on June 19,2023
X Post by Tahir Mughal Pml on June 18,2023
X Post by Lahore Police Official on June 18,2023
Self Analysis
Sabloo Thomas
November 29, 2025
Sabloo Thomas
November 10, 2025
Sabloo Thomas
September 30, 2025