Fact Check
നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന അവകാശപ്പെടുന്ന വീഡിയോയുടെ സത്യാവസ്ഥ
Claim
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിച്ചു.
Fact
കഫാർ സാബയിൽ നടന്ന പ്രകടനത്തിനിടെ ലികുഡ് പാർട്ടി എംകെ എലി ദലാലിനെ പ്രതിഷേധക്കാർ. ഓടിക്കുന്നതും അദ്ദേഹം വീഴുന്നതുമാണ് വീഡിയോയിൽ.
ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിച്ചു എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ വായിക്കുക:ജപ്പാനിൽ നടന്ന പാലസ്തീൻ അനുകൂല കൂറ്റൻ റാലിയുടെ ദൃശ്യങ്ങൾ എഐ നിർമ്മിതം
Evidence
റിവേഴ്സ് ഇമേജ് സേർച്ച് ഫലം
വൈറൽ വീഡിയോയിലെ കീഫ്രെയിമുകളിൽ ഒരെണ്ണം റിവേഴ്സ് ഇമേജ് വഴി സെർച്ച് ചെയ്തപ്പോൾ, 2025 സെപ്റ്റംബർ 20-ന് അത് ഇസ്രേയലിമാധ്യമമായ ഹാരെറ്റ്സിലെ പത്രപ്രവർത്തകൻ ബാർ പെലെഗിന്റെ ഒരു പോസ്റ്റിലേക്ക് നയിച്ചു, ആ വീഡിയോയിൽ നെതന്യാഹുവിനെയല്ല, ഇസ്രായേൽ പാർലാമെൻ്റ (കനെസ്സറ്റ് ) അംഗം എലി ദലാലിനെയാണ് കാണിച്ചതെന്ന് പോസ്റ്റിലെ വിവരണത്തിൽ നിന്നും വ്യക്തമായി. ഇസ്രായേലിലെ കഫാർ സബ് നഗരത്തിൽ പ്രതിഷേധക്കാർഎലി ദലാലിനെ വളഞ്ഞു. അവിടെ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെ അദ്ദേഹം നിലംപതിച്ചു എന്നാണ് പോസ്റ്റ് പറയുന്നത്.

മാധ്യമ റിപ്പോർട്ടുകൾ
“2025 സെപ്റ്റംബർ 21-ന് ക്ഫാർ സാബയിൽ നടന്ന ലിക്കുഡ് പാർട്ടി റോഷ് ഹഷാന പരിപാടിയ്ക്കിടയിൽ നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലികുഡ് എംകെ (മെമ്പർ ഓഫ് കനെസ്സറ്റ്) എലി ദലാലിനെ ഇടിച്ചു വീഴ്ത്തി. നാലു പേർ അറസ്റ്റിൽ എന്നാണ് വാർത്തയുടെ തലക്കെട്ട്.
“ശനിയാഴ്ച രാത്രി ക്ഫാർ സാബയിൽ നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർക്കിടയിലേക്ക് കടക്കുന്നതിനിടെ ലികുഡ് എംകെ എലി ദലാൽ കാലിടറി വീണു,” റിപ്പോർട്ട് വ്യക്തമാക്കുന്നു.റിപ്പോർട്ടിൽ, വൈറൽ വീഡിയോ എംബെഡ് ചെയ്തിട്ടുണ്ട്.
“സമാധാനം തകർത്തതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമായിരുന്ന് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പോലീസ് സ്ഥിരീകരിച്ചു,”ജെറുസലേം പോസ്റ്റ് റിപ്പോർട്ട് പറയുന്നു.എലി ദലാൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയിലെ അംഗമാണ്.

“ക്ഫാർ സാബയിൽ നടന്ന പ്രകടനത്തിനിടെ ഇസ്രായേലി ലികുഡ് പാർട്ടി എംകെ എലി ദലാലിനെ പ്രതിഷേധക്കാർ ഓടിച്ചു വിടുന്നു” എന്ന അടിക്കുറിപ്പോടെയുള്ള ഗെറ്റി ഇമേജസ് ഫോട്ടോയും ഞങ്ങൾക്ക് കിട്ടി. ഈ ഇമേജ് ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ കീ ഫ്രേമുമായി സാമ്യമുള്ളതാണ്.
ഈ ഫോട്ടോയിലും വൈറൽ വിഡിയോയിലും ഉള്ളത് ഒരാൾ തന്നെയാണെന്ന് സൂക്ഷ്മ പരിശോധനയിൽ വ്യക്തമായി. അദ്ദേഹത്തിന്റെ ഫോട്ടോ കനെസ്സറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

പോരെങ്കിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുഖം വൈറൽ ഇമേജിൽ ഉള്ള നേതാവിന്റെ മുഖവുമായി സാമ്യവുമില്ല.

Verdict
ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നുവെന്ന അവകാശവാദം തെറ്റാണ്. 2025 സെപ്റ്റംബർ 20 ന് കഫാർ സാബയിൽ നടന്ന പ്രതിഷേധത്തിനിടെ ലികുഡ് എംകെ എലി ദലാലിനെ ഓടിക്കുന്നു. ഓടിക്കുന്നതിനിടയിൽ അദ്ദേഹം വീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആളുടെ ഫോട്ടോ എഐ നിർമ്മിതമാണ്
FAQ
Q1: വൈറൽ വീഡിയോയിൽ ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമിക്കുന്നതാണോ കാണിക്കുന്നത്?
അല്ല. വീഡിയോയിൽ കാണുന്നത് നെതന്യാഹുവല്ല, ലികുഡ് പാർട്ടി എംകെ (കനെസ്സറ്റ് അംഗം) എലി ദലാൽ ആണ്.
Q2: സംഭവം നടന്നത് എവിടെയാണ്?
ഈ പ്രതിഷേധം ഇസ്രായേലിലെ ക്ഫാർ സാബായിൽ, ലികുഡ് പാർട്ടിയുടെ റോശ് ഹഷാന ആഘോഷത്തിനിടെയാണ് നടന്നത്.
Sources
Bar Peleg, X post, Sep 20, 2025
The Jerusalem Post, report, Sep 21, 2025
Getty Images, photo evidence, Sep 20, 2025