Tuesday, September 17, 2024
Tuesday, September 17, 2024

HomeFact Checkജമ്മു - കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം  

ജമ്മു – കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ജമ്മു – കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ജമ്മു കാശ്മീരിൽ പൊളിച്ചടുക്കാൻ തുടങ്ങിട്ടോ തുടങ്ങിയ വിവരണങ്ങൾ കൊടുത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

Fact Check/Verification

പൊളിച്ചു മാറ്റൽ എന്ന് അർഥം വരുന്ന ഡെമോളിഷൻ എന്ന ഇംഗ്ലീഷ് വാക്ക് കീ വേർഡ് ആയി  ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ജമ്മു ലിങ്ക്സിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി. 
ഈ വീഡിയോയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ചു  ശ്രീനഗറിലെ ലഷ്‌കരി മൊഹല്ല, ദോജി മോഹല്ല,വാങ്കുട്ട് തേയിൽ ബാൽ,നിഷാദ്  എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ വീഡിയോ.ലേക്‌സ്‌ ആൻഡ് വാട്ടർവെയ്‌സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ  (LAWDA ) എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഈ പ്രദേശത്തെ  അനധികൃതമായ  കൈയേറ്റങ്ങൾ നീക്കം ചെയ്തു. കൂടുതൽ തിരച്ചിലിൽ ജെ കെ അപ്ഡേറ്റ് എന്ന സൈറ്റിലും ഈ വീഡിയോ ഉണ്ട് എന്ന് കണ്ടെത്തി.ഇതേകുറിച്ചുള്ള ഫാക്ട് ചെക്ക് ഞങ്ങളുടെ ഹിന്ദി വെബ്‌സൈറ്റും ചെയ്തിട്ടുണ്ട്.

Conclusion

സോഷ്യൽ മീഡിയയിൽ വൈറലായ  വീഡിയോ  സൂക്ഷ്മമായി പഠിച്ചപ്പോൾ  വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കപ്പെട്ട അവകാശവാദം  തെറ്റാണെന്ന്  കണ്ടെത്തി. ശ്രീനഗറിലെ ചില പ്രദേശങ്ങളിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതാണ്  ഈ വീഡിയോ. ഈ വീഡിയോയിൽ നീക്കം ചെയ്യുന്നത്  റോഹിംഗ്യകളുടെ വീടുകൾ അല്ല .ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമും നേരത്തെ ഈ വീഡിയോ വിശകലനം ചെയ്തു ഇതേ നിഗമനത്തിൽ എത്തിയിട്ടുണ്ട്.

Result: False

Our Sources

https://newschecker.in/hi/fact-check-hi/rohingayas-house-demolished

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular