Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂരിലെ കൊച്ചുവേലായുധന്റെ വീടിനു മുന്നില്‍ സിപിഎം പതാക കാണിക്കുന്ന ചിത്രം.
വൈറല്‍ ചിത്രത്തിലുള്ളത് കൊച്ചുവേലായുധന്റെ വീടല്ല.
സുരേഷ് ഗോപി വയോധികനായ കൊച്ചുവേലായുധൻ വീട് വെക്കാൻ നൽകിയ അപേക്ഷ നിരസിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചതിന് ശേഷം സിപിഎം കൊച്ചുവേലായുധന് വീട് പണിതു നൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിന് പിന്നാലെ കൊച്ചുവേലായുധന് വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകനാണെന്നും എന്നാൽ സുരേഷ് ഗോപി നിവേദനം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ശേഷം മാത്രമാണ് സിപിഎം അദ്ദേഹത്തെ പരിഗണിച്ചത് എന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഒരു വീടിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
“പാർട്ടിക്കുവേണ്ടി കൊടി പിടിക്കാൻ നടന്ന 90 വയസ്സുകാരനായ സഖാവ് കൊച്ചുവേലായുധനെ പാർട്ടിക്കാർ ഇതുവരെ കണ്ടില്ല..!വീടില്ലാത്ത വേലായുധൻ ചേട്ടൻ സുരേഷ് ഗോപിക്ക് നിവേദനം കൊടുത്തപ്പോഴാണ് പാർട്ടിക്കാർ അറിഞ്ഞത്…!!
പത്തു കോടി ചെലവഴിച്ച് ബസ് വാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും നാടുമുഴുവൻ ചുറ്റി തിരിഞ്ഞപ്പോഴും പാവം വേലായുധൻ ചേട്ടനെ കണ്ടില്ല..!! ഇഎംഎസ് നമ്പൂതിരിപ്പാടിന് വോട്ട് ചെയ്ത് തുടങ്ങിയ വേലായുധൻ ചേട്ടൻ തൊട്ടടുത്ത ദിവസം പഞ്ചായത്ത് തെരഞ്ഞെടുപ്പിനു വരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തു കഴിഞ്ഞു..!!പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് 10 വർഷം തികയുന്നു.!! സഖാവ് വേലായുധൻ ചേട്ടന് ഒരു വീട് കിട്ടാൻ..,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക:Fact Check: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ മുസ്ലിം അമ്മയും മകളും — എഐ സൃഷ്ടിയാണ്
തൃശൂരിലെ പുള്ളില്‍ ‘കലുങ്ക് ചര്‍ച്ച’ എന്ന പേരില്‍ സുരേഷ് ഗോപി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് വീട് വയ്ക്കാനുള്ള സഹായം ആവശ്യപ്പെട്ട് കൊച്ചുവേലായുധന് നിവേദനവുമായി എത്തിയത്.
സംഭവം വിവാദമായതിനെ തുടർന്ന് സിപിഎം നേതാക്കളും പ്രവർത്തകരും കൊച്ചുവേലായുധന് വീട് പണിയാൻ മുന്നോട്ട് വന്നു.സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഫേസ്ബുക്കിൽ സെപ്തംബർ 14,2025ൽ ഇതു സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.
2023-ലെ ജൂണിലെ പേമാരിയിലും കാറ്റിലും തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നത് എന്ന് മാതൃഭുമി റിപ്പോർട്ട് പറയുന്നു.
കൊച്ചുവേലായുധൻ ഇപ്പോൾ തന്റെ തൊഴുത്താണ് വീടാക്കിയിരിക്കുന്നത്. ആ തൊഴുത്തിന്റെ ദൃശ്യം റിപ്പോർട്ടർ ടിവിയുടെ സെപ്തംബർ 15,2025ലെ റിപ്പോർട്ടിലും മാതൃഭുമിയുടെ സെപ്തംബർ 16,2025ലെ റിപ്പോർട്ടിലും കൊടുത്തിട്ടുണ്ട്. ആ ഫോട്ടോയിലെ വീടല്ല ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ഫോട്ടോയിൽ ഉള്ളത്.


കൈരളി ടിവിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അവർ സെപ്തംബർ 15,2025ൽ പങ്കു വെച്ച റീൽസിലും മാതൃഭുമിയുടെ റിപ്പോർട്ടിലും തെങ്ങ് വീണ് തകർന്ന കൊച്ചുവേലായുധന്റെ യഥാർത്ഥ വീടിൻറെ ചിത്രം കൊടുത്തിട്ടുണ്ട്. അതിനും വൈറൽ ഫോട്ടോയിലെ വീടുമായി സാമ്യമില്ല.


കൊച്ചുവേലായുധന്റെ വീട് ഉള്‍പ്പെടുന്ന ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎസ് മോഹന്‍ദാസ് പറയുന്നതും വൈറൽ ഫോട്ടോയിൽ കാണുന്ന ഫോട്ടോ മറ്റേതോ വീടിന്റെതാണെന്നാണ്. ഇതിൽ നിന്നെല്ലാം ഇപ്പോൾ പ്രചരിക്കുന്ന ചിത്രവുമായി വൈറൽ പോസ്റ്റിലെ ചിത്രത്തിന് ബന്ധമില്ലെന്ന സ്പഷ്ടം. പ്രചരിക്കുന്ന വീടിന്റെ യഥാർത്ഥ ചിത്രം എവിടെ നിന്നാണ് എന്ന് ഞങ്ങൾക്ക് റിവേഴ്സ് ഇമേജ് സെർച്ചിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
കൊച്ചുവേലായുധൻ സിപിഎം അംഗമാണോ?
മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച്, കൊച്ചുവേലായുധൻ സിഐടിയുവില്‍ ചുമട്ടുതൊഴിലാളിയായിരിക്കേ സിപിഎമ്മിന്റെ പുള്ള് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നീട് ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു.
ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎസ് മോഹന്‍ദാസും കൊച്ചുവേലായുധൻ കോൺഗ്രസ്സ് ട്രേഡ് യുണിയനായ ഐഎന്‍ടിയുസിയിൽ അംഗമാണെന്ന് പറഞ്ഞു.
“ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ വഴി വീടിന് അപേക്ഷ ക്ഷണിച്ച കാലത്ത് കൊച്ചുവേലായുധന്റെ വീട് തകർന്നിരുന്നില്ല. പിന്നീട് തെങ്ങ് വീണാണ് വീട് തകർന്നത്. അതിന് ശേഷവും കൊച്ചു വേലായുധൻ വീട് നിർമ്മിക്കാൻ സഹായം തേടി പഞ്ചായത്തിനെ സമീപിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
വൈറല്‍ ചിത്രത്തിലുള്ളത് കൊച്ചുവേലായുധന്റെ വീടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചുവേലായുധൻ സിപിഎം പ്രവർത്തകനല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
FAQ
Q1: വൈറലായ ചിത്രം കൊച്ചുവേലായുധന്റെ വീട്ടാണോ?
അല്ല. ചിത്രത്തിൽ ഉള്ളത് കൊച്ചുവേലായുധന്റെ വീടല്ല.
Q 2:കൊച്ചുവേലായുധൻ സിപിഎം അംഗമാണോ?
അല്ല. അദ്ദേഹം സിപിഎം അംഗമല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കിയത്.
Q3: സിപിഎം കൊച്ചുവേലായുധന് വീടു നിര്‍മിക്കുമെന്ന് പറഞ്ഞോ?
സിപിഎം നേതാക്കളും പ്രവർത്തകരും കൊച്ചുവേലായുധന് വീട് പണിയാൻ മുന്നോട്ട് വന്നു
Sources
Reporter TV – YouTube video Published on: 15 September 2025
Kairali News – Instagram reel Posted on: 15 September 2025
Mathrubhumi – News article Published on: 16 September 2025
KV Abdul Khader Facebook post on 14 September 2025
Telephone Conversation with K S Mohandas, President, Charoor Grama Panchayat
Sabloo Thomas
November 20, 2025
Sabloo Thomas
November 8, 2025
Sabloo Thomas
October 25, 2025