Claim
വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത യുപിയിലെ റോഡ്.
Fact
ബള്‍ഗേറിയയിലെ സോഫിയ നഗരത്തിനടുത്തുള്ള റോഡ്.
വശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത ഒരു റോഡ് യുപിയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി റോഡ് മുഴുവൻ ടാർ ചെയ്ത് കാശ് കളയാതെ ഊപിയിൽ പണിഞ്ഞ പുതിയ സ്പേസ് ടെക്നോളജി റോഡ്,” എന്നാണ് വിവരണം.
ആശ നീഗി എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച ഈ വിഷയത്തിലുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 413 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: റെസ്റ്റോറന്‍റ് അസോസിയേഷന്‍ പുറത്ത് വിട്ട വിലവിവര പട്ടികയല്ലിത്
Factcheck/ Verification
വൈറലായ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ ഞങ്ങൾ darik.bg എന്ന ഒരു ബൾഗേറിയൻ മാധ്യമത്തിന്റെ ലേഖനത്തിൽ ചിത്രം കണ്ടെത്തി. ലേഖനത്തിൻ്റെ തലക്കെട്ട് വിവർത്തനം ചെയ്തപ്പോൾ, “കാറുകൾക്കുള്ള റെയിൽ റോഡ്. ഡ്രാഗലേവ്‌സിലെ അസ്ഫാൽറ്റിംഗ് നെറ്റ്‌വർക്ക് തകർത്തു എന്നാണ് കണ്ടത്.” ലേഖനം 2023 ഒക്ടോബർ 13-ന് പ്രസിദ്ധീകരിച്ചതാണ്.

blitz.bg എന്ന ബൾഗേറിയൻ മാധ്യമവും ഈ ഫോട്ടോയുള്ള ഒരു റിപ്പോർട്ട് 2023 ഒക്ടോബർ 14ൽ കൊടുത്തിട്ടുണ്ട്.

Цанов Напред и Нагоре എന്ന പ്രൊഫൈലിൽ നിന്നും ഇതേ ഫോട്ടോ ഫേസ്ബുക്കിൽ 2023 ഒക്ടോബർ 13-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ റോഡ് സ്ഥിതി ചെയ്യുന്ന സ്ഥലം ഡ്രാഗലേവ്‌സി, ബൾഗേറിയയിലെ സോഫിയ എന്ന് പറയുന്നു.

ബൾഗേറിയൻ മാധ്യമമായ ബിടിവി ന്യൂസിന്റെ 2023 ഒക്ടോബർ 13ലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് കിട്ടി. ഈ പോസ്റ്റിൽ വൈറലായ പോസ്റ്റിൽ കണ്ട വഴി കാണാം. ബിടിവി ന്യൂസിന്റെ വെബ്‌സൈറ്റിലും ഡ്രാഗലേവ്‌സിൽ നിന്നുള്ള റോഡ് എന്ന പേരിൽ ഈ റോഡിന്റെ ചിത്രവും വിഡിയോയും കൊടുത്തിട്ടുണ്ട്. വാര്‍ത്ത പ്രകാരം ഈ റോഡില്‍ റെയില്‍വേ ട്രാക്കിനെ പോലെയാണ് റോഡ് ഉണ്ടാക്കുന്ന പണിക്കാര്‍ ടാര്‍ ഇട്ടത്.

ഇവിടെ വായിക്കുക: Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല
Conclusion
യുപിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയയിലെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.
Result: False
Sources
News report by darik.bg on October 13,2023
News report by blitz.bg on October 14,2023
Facebook post by btvnews on October 13,2023
Facebook post by Цанов Напред и Нагорe on October 13,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.