Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേണൽ സോഫിയ ഖുറേഷി വിമാനം പറത്തുന്നതിന്റെ വീഡിയോ.
യുഎസ് വ്യോമസേനയുടെ സീനിയർ പൈലറ്റായ മേജർ ക്രിസ്റ്റീൻ വൂൾഫിന്റെ വീഡിയോ.
കേണൽ സോഫിയ ഖുറേഷി വിമാനം പറത്തുന്നതിന്റെ വീഡിയോ.

ഇവിടെ വായിക്കുക:ഓപ്പറ്റേഷൻ സിന്ദൂർ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് 2023ൽ ഗാസയിൽ നിന്നുള്ള വീഡിയോ
വൈറൽ വീഡിയോയിൽ നിന്ന് ഞങ്ങൾ കീഫ്രെയിമുകൾ വേർതിരിച്ചെടുത്ത് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.
2021 സെപ്റ്റംബർ 20-ന് d @spencerhughes2255 എന്ന യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തി.
വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു, “മേജർ ക്രിസ്റ്റിൻ “ബിയോ” വുൾഫ് എയർ കോംബാറ്റ് കമാൻഡ് F-35A ലൈറ്റ്നിംഗ് II പ്രകടനം നടത്തുന്നത് കാണുക.”

ഇതോടെ, F-35 വിമാനം പറത്തിയത് മേജർ ക്രിസ്റ്റീൻ ബ്യൂ വുൾഫ് ആണെന്ന് നമുക്ക് മനസ്സിലാകും.
ഗൂഗിളിൽ പേര് സേർച്ച് ചെയ്തപ്പോൾ, യുഎസ് വ്യോമസേനയുടെ 388-ാമത് ഫൈറ്റർ വിംഗ് യൂണിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ പ്രൊഫൈൽ കണ്ടെത്തി, അതിൽ അവർ “ഉട്ടായിലെ ഹിൽ എയർഫോഴ്സ് ബേസിലെ 388-ാമത് ഫൈറ്റർ വിംഗ് യൂണിറ്റിലെ, F-35A ലൈറ്റ്നിംഗ് II ഡെമോൺസ്ട്രേഷൻ ടീമിന്റെ കമാൻഡർ” ആണെന്ന് വെളിപ്പെടുത്തി.

“മെയിന്റനൻസ്, എയർക്രൂ ഫ്ലൈറ്റ് ഉപകരണങ്ങൾ, പബ്ലിക് അഫയേഴ്സ് എയർമെൻ എന്നി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന 13 പേരടങ്ങുന്ന സംഘത്തിന് പ്രവർത്തന മേൽനോട്ടവും നിർദ്ദേശവും അവർ നൽകുന്നു” എന്ന് വെബ്സൈറ്റ് ഞങ്ങളെ അറിയിച്ചു.
2022 നവംബർ 30-ന് airforceheritageflight.org മേജർ ക്രിസ്റ്റിനുമായി നടത്തിയ ഒരു അഭിമുഖവും ഞങ്ങൾ കണ്ടെത്തി.

മേജർ ക്രിസ്റ്റിന്റെ പ്രൊഫൈൽ ഇവിടെയും ഇവിടെയും കാണാം.
മേജർ ക്രിസ്റ്റിൻ F-35 പറത്തുന്നതിന്റെ മറ്റൊരു വീഡിയോ 2022 മാർച്ച് 11-ന് Airshowguy916-ൽ അപ്ലോഡ് ചെയ്തു, അത് ഇവിടെ കാണാം.
ഇവിടെ വായിക്കുക: ഓപ്റേഷൻ സിന്ദൂറിന്റെത് എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2024ലെ വീഡിയോ
ഞങ്ങളുടെ അന്വേഷണത്തിൽ വൈറൽ വീഡിയോയിലുള്ള സ്ത്രീ കേണൽ സോഫിയ ഖുറേഷി അല്ലെന്നും യുഎസ് വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനത്തിന്റെ സീനിയർ പൈലറ്റായ മേജർ ക്രിസ്റ്റീൻ വൂൾഫ് ആണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് മനസ്സിലായി.
Sources
YouTube Video By spencerhughes2255, Dated: September 20, 2021
388th Fighter Wing, Bio Of Major KRISTIN “BEO” WOLFE
Interview By airforceheritageflight.org, Dated: November 30, 2022
YouTube Video By Airshowguy916, Dated: March 11, 2022
(ഇത് ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ന്യൂസ്ചെക്കർ കന്നഡയിലെ ഈശ്വരചന്ദ്ര ബിജി ആണ്. അത് ഇവിടെ വായിക്കാം)
Sabloo Thomas
October 13, 2025
Sabloo Thomas
June 23, 2025
Sabloo Thomas
June 14, 2025