Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്തോനേഷ്യൻ (Indonesian) വിമാനത്തിന് അപകടം എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പല തരത്തിൽ ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിലർ വിമാനം വീഴുന്നതിന്റെ വീഡിയോ മാത്രം ഷെയർ ചെയ്യുമ്പോൾ, മറ്റ് ചിലർ വിമാനത്തിന്റെ ഗോവണി വഴി ആളുകൾ ഇറങ്ങി ഓടുന്ന ദൃശ്യം കൂടി ഷെയർ ചെയ്യുന്നുണ്ട്.
Live Today Malayalam online എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കണ്ടപ്പോൾ അതിന് 119 ഷെയറുകൾ ഉണ്ടായിരുന്നു. Indonesian വിമാനം ഖോമിനും ടെഹ്‌റാനും ഇടയിൽ പ്രശ്‌നത്തെ തുടർന്ന് ഇഷ്‌ഫാനിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നുവെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
P.V.S MEDIA എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 13 ഷെയറുകൾ ഞങ്ങൾ കണ്ട സമയത്ത് ഉണ്ടായിരുന്നു. കർബലയിലേക്കുള്ള ഇന്തോനേഷ്യ വിമാനം ഖോമിനും ടെഹ്‌റാനും ഇടയിൽ പ്രശ്‌നത്തെ തുടർന്ന് ഇഷ്‌ഫാനിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നത് എന്ന വകാശവാദത്തോടെ വിമാനത്തിന്റെ ഗോവണി വഴി ആളുകൾ ഇറങ്ങി ഓടുന്ന ദൃശ്യം മാത്രമുള്ള പോസ്റ്റുകളും പ്രചാരത്തിലുണ്ട്. അത്തരം ഒരു വീഡിയോ ആണ് P .V.S MEDIA എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്തിരിക്കുന്നത്.
Hamzakutty Chemmad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിനു 5 ഷെയറുകൾ ഉണ്ടായിരുന്നു.
“Indonesian Plain Crash” എന്ന കീവേഡ് ഞങ്ങൾ ഇംഗ്ലീഷിൽ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു. അപ്പോൾ The Namal.com എന്നൊരു വെബ്‌സെറ്റിൽ നിന്നും ഒരു വാർത്ത കിട്ടി. 2022 ജനുവരി 10ലെ ആ വാർത്തയിൽ വൈറലായ വീഡിയോയെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്. “വിമാനത്തിന് അപകടം ഉണ്ടാവുന്ന വീഡിയോ യാഥാർഥ്യമല്ല. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായാണ് അത് ഷെയർ ചെയ്യപ്പെടുന്നത്,” എന്നാണ് The Namal.com വാർത്ത പറയുന്നത്. കംപ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ യൂട്യൂബർ സൃഷ്‌ടിച്ചതാണ് ആ വീഡിയോ എന്നും റിപ്പോർട്ടിൽ പറയുന്നു.
ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ Lucky Lous എന്നൊരു ഫേസ്ബുക്ക് ഐഡിയിൽ നിന്നും 2020 നവംബർ 12-ന് ഷെയർ ചെയ്ത ഒരു പോസ്‌റ്റ് കണ്ടെത്തി. അതിൽ ഒരു ഇംഗ്ലീഷ് അടിക്കുറിപ്പും ഉണ്ടായിരുന്നു. അടിക്കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്: “മദ്യ ലഹരിയിലായ പൈലറ്റ് ലാൻഡ് ചെയ്ത വിമാനത്തിന്റെ അതിശയിപ്പിക്കുന്ന വീഡിയോ. ഇതൊരു ഫ്ലൈറ്റ് സിമുലേഷൻ മാത്രമാണ്. ഇത് യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.”
Facebook Post by Lucky Lous
വീണ്ടും കീവേഡ് ഉപയോഗിച്ച് ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ, Bop B Bin ഔദ്യോഗിക യൂട്യൂബ് ചാനലിൽ വൈറലായ വീഡിയോ കണ്ടെത്തി.
2020 മെയ് 2ന് ആണ് Bop B Bin ഈ വീഡിയോ YouTube ചാനലിലേക്ക് Most Crazy Emergency Landing By Drunk Pilot | X-Plane 11 എന്ന തലക്കെട്ട് നൽകി അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. “ഫ്ലൈറ്റ് ലാൻഡിംഗ് വീഡിയോ ഒരു ഫ്ലൈറ്റ് സിമുലേഷൻ മാത്രമാണ്. ഇതിന് സത്യവുമായി യാതൊരു ബന്ധവുമില്ല,” എന്ന വിവരണത്തോടെയാണ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
വീണ്ടും സേർച്ച് ചെയ്യുന്നതിനിടയിൽ ഞങ്ങൾ Xplane ഒരു വെബ്‌സൈറ്റ് കണ്ടെത്തി. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് Xplan 11 ഒരു ഫ്ലൈറ്റ് സിമുലേഷൻ ഗെയിമാണ്.
ചില പോസ്റ്റുകളിൽ ഇതിന്റെ ഒപ്പം വിമാനത്തിന്റെ ഗോവണി വഴി ആളുകൾ ഇറങ്ങി ഓടുന്ന ദൃശ്യം കൂടി ഷെയർ ചെയ്യുന്നുണ്ട്. ഈ ഭാഗത്തിലെ വീഡിയോയുടെ കീ ഫ്രെയിമിന്റെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ടർക്കിഷ് ന്യൂസ് വെബ്‌സൈറ്റിൽ നിന്നും, ഈ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ കണ്ടെത്തി.
തുർക്കി ഭാഷയിലാണ് വീഡിയോ. അതിലെ വരികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ,വീഡിയോ ഇറാനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഇറാനിൽ ലാൻഡിംഗിനിടെ കാസ്പിയൻ എയർലൈൻസിന്റെ
മഷ്ഹദ്- ഇസ്ഫഹാൻ സെക്ടറിൽ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്തിന്റെ ചക്രം തകർന്നതിനെ തുടർന്ന് എമർജൻസി ഗോവണി ഉപയോഗിച്ച് ആളുകളെ താഴെയിറക്കിയതാണ് ദൃശ്യത്തിൽ ഉള്ളത് എന്നാണ് അതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്.
ഞങ്ങളുടെ ഉറുദു ഫാക്ടചെക്ക് ടീം ഈ വീഡിയോ പരിശോധിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.
Conclusion
Indonesian വിമാനത്തിന് അപകടം എന്ന പേരിൽ പങ്കുവെക്കുന്ന വീഡിയോ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നിർമ്മിച്ചതാണെന്ന് ന്യൂസ് ചെക്കറിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ചില പോസ്റ്റുകളിൽ കാണുന്ന വീഡിയോയുടെ. ബാക്കി ഭാഗത്തുള്ളത് കാസ്പിയൻ എയർലൈൻസിന്റെ
മഷ്ഹദ്- ഇസ്ഫഹാൻ സെക്ടറിൽ ഓപ്പറേറ്റ് ചെയ്യുന്ന വിമാനമാണ്. കർബലയിലേക്കുള്ള ഇന്തോനേഷ്യ വിമാനമല്ല. ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രം പൊട്ടി. അതിനെ , തുടർന്ന് ആളുകളെ എമർജൻസി ഗോവണിയിൽ നിന്ന് ഇറക്കിവിട്ടു. ഇതാണ് ആ ഭാഗത്തുള്ളത്.
വായിക്കാം:‘നട്ടെല്ലിന് ബലക്കുറവ്, മുഖ്യമന്ത്രി ചികിത്സയ്ക്ക്’ എന്ന ന്യൂസ് കാർഡ് വ്യാജമാണ്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.