Authors
Claim
ഗാസയിലെ ഇസ്രായേൽ അക്രമത്തിന്റെത് എന്ന അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. “ഇസ്രായേൽ പണി തുടങ്ങി. ഗാസ തീവ്രവാദ കേന്ദ്രങ്ങൾ ബോംബിട്ടു തകർത്തു.” എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ്.
ഈ അടുത്ത ദിവസം ഇസ്രായേലിൽ നടന്ന ഏറ്റവും മാരകമായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചാരണം. പാലസ്തീൻ സംഘടനയായ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹമാസ് അവകാശപ്പെടുന്നത് അവർ ഇസ്രായേലിന് നേരെ 5000 റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ്. നൂറുകണക്കിന് ഇസ്രായേലി പൗരന്മാർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ചു. ഹമാസിന്റെ നിരവധി സൈനിക താവളങ്ങളും ആസ്ഥാനങ്ങളും ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു.
ഇവിടെ വായിക്കുക:Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?
Fact
ഞങ്ങൾ ആദ്യം വൈറൽ വീഡിയോയുടെ ഫ്രെയിമുകൾ കീ ഫ്രേമുകളായി വിഭജിച്ചു. പിന്നീട് യാൻഡെക്‌സിന്റെ സഹായത്തോടെ സേർച്ച് ചെയ്തു. അപ്പോൾ വോയ്‌സ് ഓഫ് അമേരിക്ക, യൂറോ ന്യൂസ്, സ്കൈ ന്യൂസ് വെബ്‌സൈറ്റ് എന്നിവ 13 മെയ് 2023-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ഈ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പങ്കിടുന്ന വീഡിയോ യഥാർത്ഥത്തിൽ വടക്കൻ ഗാസ മുനമ്പിലെ ഒരു വീടിന് നേരെയുള്ള ഇസ്രായേലി വ്യോമാക്രമണത്തിന്റെതാണ്. ഈ വർഷം മേയിൽ ഗാസ മുനമ്പിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണിതെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ വായിക്കുക:Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്
ഇത് ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് പഞ്ചാബിയിലാണ്. അത് ഇവിടെ വായിക്കാം
Result: Missing Context
Sources
Report published by Sky News on 13 May 2023
Report published by Euro News on 13 May 2023
Report published by VOA on 13 May 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.