“കൊച്ചി ഗോൾഡ് ജിം. 33 വയസ്സുകാരൻ. എന്തോ അസ്വസ്ഥത ഉണ്ടാകുന്നു. മാറും എന്ന് കരുതി ആ യുവാവ് വിശ്രമിക്കുന്നു.
അവസാനം അദ്ദേഹം മരണത്തെ പുല്കുന്നു. സുഹൃത്തുക്കളെ സാധാരണം അല്ലാത്ത അസ്വസ്ഥതകൾ, ആസ്വഭാവിക പ്രശ്നങ്ങൾ, ഒക്കെ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തേണ്ടത് ഇന്നത്തെ കാലത്തെ ആവശ്യം ആണ്.
പ്രായം ഇത്തരം തീരുമാനങ്ങൾ എടുക്കുവാൻ തടസ്സം ആകാതെ ഇരിക്കട്ടെ.” ഫേസ്ബുക്കിൽ വൈറലാവുന്ന വീഡിയോയുടെ വിവരണം ആണിത്.
Riyas Wayanad എന്ന ഐഡിയിൽ നിന്നും ഉള്ള ഈ വീഡിയോക്ക് 357 ഷെയറുകളും 3 K റിയാക്ഷനുകളും 137,738 വ്യവുകളും ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

നടൻ സിദ്ധാർഥ് ശുക്ളയുടെ മരണം എന്ന പേരിൽ ഹിന്ദിയിലും മറ്റ് ചില ഇന്ത്യൻ ഭാഷകളിലും ഇത് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം അത് പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.
Fact Check/Verification
33 വയസ്സുകാരൻ മരിക്കുന്ന വീഡിയോ ഞങ്ങൾ വീഡിയോ കീഫ്രെയിമുകളായി വിഭജിച്ചു. അതിന് ശേഷം, ഞങ്ങൾ വീഡിയോയുടെ ഒരു പ്രധാന ഫ്രെയിം ഗൂഗിളിൽ തിരഞ്ഞു, അവിടെ ന്യൂസ്ഫസ്റ്റ് കന്നഡ, സവികണ്ണഡ എന്നീ കന്നഡ വാർത്താ പോർട്ടലുകൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ വൈറൽ വീഡിയോയിലെ ഈ ഫ്രെയിം ഉണ്ടെന്ന് കണ്ടെത്തി.

ന്യൂസ്ഫസ്റ്റ് കന്നഡയും (NewsFirst Kannada) സവികന്നട (savikannada) പ്രസിദ്ധീകരണങ്ങൾ സംഭവം ബാംഗ്ലൂരിലെ ബനശങ്കരി എന്ന സ്ഥലത്തു നിന്നുള്ളതാണ് എന്നാണ് പരാമർശിക്കുന്നത്.

ന്യൂസ്ഫസ്റ്റ് കന്നഡയും (NewsFirst Kannada) സവികന്നട (savikannada) )പ്രസിദ്ധീകരണങ്ങൾ സംഭവം ബാംഗ്ലൂരിലെ ബനശങ്കരി എന്ന സ്ഥലത്തു നിന്നുള്ളതാണ് എന്നാണ് പരാമർശിക്കുന്നത്. അത് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചുള്ള വിവർത്തനത്തിൽ മനസിലാക്കാനാവും.
33 വയസ്സുകാരൻ ബാംഗ്ലൂർ സ്വദേശി
2021 സെപ്റ്റംബർ 1 ന് വൈറലായ ഈ വീഡിയോ പങ്കുവച്ച ട്വിറ്റർ അരുൺ ദേശ്പാണ്ഡെ എന്ന ആൾ ബാംഗ്ലൂരിൽ നിന്നുള്ള 33 വയസ്സുള്ള യുവാവിന്റെ മരണത്തിനു മുൻപുള്ള വീഡിയോയാണെന്നും പറഞ്ഞിട്ടുണ്ട്.
വായിക്കാം: കോഴികളിൽ Formalin: റിപ്പോർട്ട് പഴയതാണ്
Conclusion
ഈ വീഡിയോയിൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു യുവാവിന്റെ അന്ത്യ നിമിഷങ്ങളാണ് ഉള്ളത് എന്ന് ഞങ്ങൾക്ക് പരിശോധനയിൽ വ്യക്തമായി.
Result: Misleading/Partly False
Our Sources
With inputs from Saurabh Pandey
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.