Friday, March 21, 2025
മലയാളം

Politics

സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്

Written By Sabloo Thomas
Sep 23, 2021
banner_image

പഞ്ച്ശീറിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന താലിബാൻ (Taliban) ഭീകരർ, എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

Kolambi എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 306 ഷെയറുകൾ ഉണ്ട്.

(Screenshot of Kolambi’s FB post)

കോളാമ്പി എന്ന വെബ്‌സൈറ്റിലും ഈ ദൃശ്യം കൊടുത്തിട്ടുണ്ട്.

HomayounMMD എന്ന ട്വീറ്റർ അക്കൗണ്ടിൽ നിന്നും വന്ന ഒരു ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ്  അവർ വാർത്ത കൊടുത്തിരിക്കുന്നത്.

Fact Check/Verification

ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം എടുത്തു ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ യാൻസെക്സിൽ ചില വെബ്‌സൈറ്റുകളിൽ ഈ ദൃശ്യം കൊടുത്തിരിക്കുന്നതായി കണ്ടു.

സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നത്: 2020 നു മുൻപാണ്

ഞങ്ങൾക്ക് നെറ്റിൽ നിന്നും ലഭിച്ച blogs.loc.gov യുടെ റിപ്പോർട്ട് പ്രകാരം, 1976 -ലെ അഫ്ഗാനിസ്ഥാൻ പീനൽ കോഡിലോ 2017 -ൽ നടപ്പിലാക്കിയ നവീകരിച്ച  പീനൽ കോഡിലോ കല്ല് ഉപയോഗിച്ചുള്ള വധ ശിക്ഷയ്ക്ക് വ്യവസ്ഥയില്ല. വ്യഭിചാരത്തിന് ശിക്ഷിക്കപ്പെട്ടവർക്ക്  നീണ്ട ജയിൽ ശിക്ഷയാണ് വിധിക്കുന്നത്. 1996-2001 മുതൽ താലിബാന്റെ (ശരീഅത്തിന്റെ കർശനമായ വ്യാഖ്യാനങ്ങൾ ദുരുപയോഗം ചെയ്ത്) ഭരണകാലത്ത് കല്ലെറിഞ്ഞുള്ള വധശിക്ഷ ചില കുറ്റങ്ങൾക്ക് ഔദ്യോഗിക ശിക്ഷയായി മാറി. “വലിയ ജനക്കൂട്ടത്തിനു മുന്നിൽ നടത്തിയ വധശിക്ഷയിൽ കുറ്റവാളികളായ വ്യഭിചാരം ആരോപിക്കപ്പെട്ടവരെ പതിവായി വെടിവെച്ച്‌ കൊല്ലുകയോ  കല്ലെറിഞ്ഞു കൊല്ലുകയോ  ചെയ്തു, blogs.loc.govയുടെ റിപ്പോർട്ട് പറയുന്നു.

തുടർന്നുള്ള തിരച്ചിലിൽ rferl.org എന്ന സൈറ്റിലും ഈ വാർത്ത കണ്ടെത്തി. ഫെബ്രുവരി 3, 2020ലെ അവരുടെ റിപ്പോർട്ട് പറയുന്നു:ഒക്ടോബർ 2015 ലെ കല്ലേറിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് താലിബാൻ അവകാശപ്പെടുന്നു. ഗോറിൽ 19 വയസ്സുള്ള ഒരു  വ്യഭിചാര കുറ്റത്തിന് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതാണ് ദൃശ്യത്തിലുള്ളത്, അവരുടെ റിപ്പോർട്ട് പറയുന്നു. ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ പറഞ്ഞതായും rferl.org ന്റെ റിപ്പോർട്ടിൽ ഉണ്ട്.

Screen shot of rferl.org article

എന്നാൽ അഫ്ഗാൻ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പറയുന്നത്, ജനുവരി 30,2020 -ന് സോഷ്യൽ മീഡിയയിൽ ആദ്യം അപ്‌ലോഡ് ചെയ്ത  ദൃശ്യങ്ങൾ, ഘോർ പ്രവിശ്യയിലെ തായ്‌വാര ജില്ലയിൽ അടുത്തിടെ നടന്നതാണ്, rferl.org റിപ്പോർട്ട് പറയുന്നു.

Screen shot of rferl.org article

 rferl.org റിപ്പോർട്ടിൽ കോളാമ്പി ഷെയർ ചെയ്ത വീഡിയോയിലെ ഒരു കീ ഫ്രെമിന്റെ പടവും അവർ കൊടുത്തിട്ടുണ്ട്.

(Picture from rferl.org)

ഡെയിലി മെയിലും 2020 ൽ ഇതേ വിവരങ്ങളോടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വാർത്തയിലും ഇതിലെ ഒരു കീ ഫ്രേമിന്റെ പടം ഉണ്ട്. കോളാമ്പി കൊടുത്ത അതെ   വീഡിയോയും അവർ ഒപ്പം കൊടുത്തിട്ടുണ്ട്.

Picture from DailyMail

ഞങ്ങളുടെ തിരച്ചിലിൽ 2017 ലും 2018 ലും, ഇതേ വീഡിയോ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി.

(Screenshot of the FB post from 2017)
(Screenshot of the FB post from 2018)

വായിക്കാം:കള്ള് വിതരണം കർഷക സമരത്തിൽ അല്ല

Conclusion

ദൃശ്യത്തിൽ ഉള്ളത് താലിബാൻ തന്നെയാണ്. എന്നാൽ 2015 ൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം ആണിത്, എന്നാണ് താലിബാൻ പറയുന്നത്. എന്നാൽ 2020 നടന്നതാണ് സംഭവം എന്ന് മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും പറയുന്നു. എന്തായാലും 2017 വീഡിയോ നെറ്റിൽ ഉണ്ട്, എന്നാണ് ഞങ്ങളുടെ അന്വേഷണം തെളിയിക്കുന്നത്.

2015 ലേതാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ഈ ദൃശ്യം എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഞങ്ങളുടെ കയ്യിൽ  ഇല്ല. പോരെങ്കിൽ ഈ വീഡിയോ എടുത്ത  തീയതി ആധികാരികമായി തെളിയിക്കാൻ കഴിയുന്ന ഒരു രേഖയും കണ്ടെത്താൻ ന്യൂസ് ചെക്കറിന് കഴിഞ്ഞിട്ടില്ല.അത് കിട്ടിയാൽ ഞങ്ങൾ ലേഖനം അപ്ഡേറ്റ് ചെയ്യും. എന്നാൽ 2017 മുതൽ ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ഉണ്ട് എന്ന് ഉറപ്പിച്ചു തന്നെ പറയാൻ കഴിയും. 

Result: Misplaced Context

Our Sources

rferl.org

the-sun.com

dailymail.co.uk

blogs.loc.gov


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.