Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എഎപിയുടെ എംപിയാണ് സ്വാതി മലിവാൾ.
“പൊരിഞ്ഞ അടി. അത് എവിടെയാണെന്നോ? സാക്ഷാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സ്വാതി മാലിവാളിന്റെ മുടിയ്ക്കു കുത്തിപിടിച്ച് പഞ്ഞിക്കിടുന്നു. തല്ലുന്നത് കെജ്രിവാളിന്റെ സ്വന്തം പിഎ കേജരിവാളിനെ തിരിച്ച് ജയിലിലോട്ട് കെട്ടിയെടുത്തു കഴിഞ്ഞാൽ ഉടൻതന്നെ മുഖ്യമന്ത്രി കസേര കൈയ്യടക്കാനുള്ള പൊരിഞ്ഞ അടി തുടങ്ങികഴിഞ്ഞു. അത് എല്ലാ മറയും നീക്കി പുറത്തു വരികയാണ്,” എന്ന പേരിലാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാനാവുമോ?
വൈറലായ വീഡിയോയുടെ കീഫ്രെയിമിൻ്റെ സഹായത്തോടെ ന്യൂസ്‌ചെക്കർ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഈ വീഡിയോ ചില YouTube, Instagram അക്കൗണ്ടുകളിൽ നിന്ന് 2024 മെയ് 13-ന് അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി. ഈ വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പിലും വിവരണത്തിലും ഇതിനെ ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ നിന്ന് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ വീഡിയോയെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല.
ഷാഹിദ് അഹമ്മദ് എന്ന അഭിഭാഷകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഞങ്ങൾ 2024 മെയ് 12-ന് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കണ്ടെത്തി. അതിൽ അദ്ദേഹം ഈ വീഡിയോ തീസ് ഹസാരി കോടതിയുടേതാണെന്ന് വിശേഷിപ്പിച്ചിരുന്നു.
2024 മെയ് 13 ന് ഡൽഹിയിലെ സിഎം ഹൗസിൽ രാജ്യസഭാ എംപി സ്വാതി മലിവാളുമായി അപമര്യാദയായി പെരുമാറുന്നതിന് മുമ്പ് വൈറൽ വീഡിയോ ഇൻ്റർനെറ്റിൽ ഉണ്ടായിരുന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന് വ്യക്തമായി.
ഞങ്ങൾ ഡൽഹി ബാർ അസോസിയേഷൻ സെക്രട്ടറി അതുൽ കുമാർ ശർമ്മയെയും ബന്ധപ്പെട്ടു. “വൈറൽ വീഡിയോയ്ക്ക് രാജ്യസഭാ എംപി സ്വാതി മലിവാളുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് പഴയ സംഭവമാണെന്നും,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
ഞങ്ങൾ സബ്സി മാണ്ഡി പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള തീസ് ഹസാരി കോടതിയുടെ എസ്എച്ച്ഒയെയും ബന്ധപ്പെട്ടു. “ഇത് 2024 മെയ് 9 ന് തീസ് ഹസാരി കോടതിയിലെമീഡിയേഷൻ സെന്ററിൽ വന്ന പടിഞ്ഞാറൻ ഡൽഹിയിൽ നിന്നുള്ള ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്‌നമായിരുന്നു. അതിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി,” എസ്എച്ച്ഒ ഞങ്ങളൂടെ പറഞ്ഞു.
വൈറൽ വീഡിയോയ്ക്ക് എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ നേരെ നടന്ന നേരെ നടന്ന അക്രമവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന് വ്യക്തമായി.
ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:
ഇവിടെ വായിക്കുക: Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?
Sources
Video uploaded by several social media accounts on 12th and 13th May 2024
Telephonic conversation with Delhi Bar Association Secretary Atul Kumar Sharma
Telephonic conversation with Sabzi Mandi SHO
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
May 28, 2025
Mohammed Zakariya
May 20, 2025
Sabloo Thomas
January 14, 2025