Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മാർച്ച് 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ കർണാടക ഹൈക്കോടതിയുടെ വിധിന്യായം വന്നതിന് ശേഷം, “ഹിജാബ് ഹർജിയിൽ ഹാജരായ ഒരു അഭിഭാഷകനെ കർണാടക ചീഫ് ജസ്റ്റിസ് ശകാരിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് നിരീക്ഷിച്ച കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം പാലിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചു.
മൂന്ന് മിനിറ്റ് മുപ്പത്തിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി ഒരു അഭിഭാഷകനെ ശാസിക്കുന്നത് കാണാം. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “സമാനമായ വിഷയം ഈ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേ വിഷയത്തിൽ വീണ്ടും സമീപിക്കുന്നത് കോടതിയോടുള്ള അനീതിയാണ്. നമുക്ക് എല്ലാം ഓർത്തിരിക്കാൻ കഴിയുമോ? ബാർ അസോസിയേഷൻ പ്രസിഡന്റിനെ വിളിക്കൂ, ഞങ്ങൾ ഈ വ്യക്തിക്കെതിരെ ഉടൻ നടപടിയെടുക്കും. നിങ്ങളെ കൂടുതൽ പ്രാക്ടീസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. മിസ്റ്റർ, നിങ്ങൾക്ക് എന്നെ അറിയില്ല.”
ഹിജാബ് വിധിയുടെ പശ്ചാത്തലത്തിൽ നിരവധി ഫേസ്ബുക്ക്` ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നുണ്ട്. ഹിജാബ് കേസുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന് ന്യൂസ്‌ചെക്കർ കണ്ടെത്തി.
Padhmanabha Sharma എന്ന ഐഡിയിൽ നിന്നുള്ള ഇത്തരത്തിൽ ഒരു പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 320 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിക്കുമ്പോൾ, M R Ratheesh എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 35 ഷെയറുകൾ ഉണ്ടായിരുന്നു.
2021 ഡിസംബറിൽ, ഉഡുപ്പി വിമൻസ് പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജിലെ അഞ്ച് വിദ്യാർത്ഥിനികളെ അവരുടെ ഹിജാബിന്റെ പേരിൽ കോളേജ് അധികൃതർ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. പെൺകുട്ടികൾ കോളേജിൽ പോകുന്നത് തുടരുകയും അവരുടെ ക്ലാസുകൾക്ക് പുറത്ത് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ, സംസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം തടഞ്ഞു. ഇത് സംസ്ഥാന വ്യാപകമായി ഹിജാബ് അനുകൂല-വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായി.
കഴിഞ്ഞ മാസമാണ് വിഷയം കർണാടക ഹൈക്കോടതിയിലെത്തിയത്. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ മതപരമായ ആചാരങ്ങളുടെ ഭാഗമല്ലെന്ന് മാർച്ച് 15 ന് കോടതി വിധിച്ചു.
“മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ മതപരമായ ആചാരങ്ങളുടെ ഭാഗമല്ലെന്ന് മാർച്ച് 15 ന് കോടതി വിധിച്ചു. ആർട്ടിക്കിൾ 19(1)(എ) പ്രകാരം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിന്മേലുള്ള ന്യായമായ നിയന്ത്രണമാണ് സംസ്ഥാനം സ്‌കൂൾ യൂണിഫോം നിർദ്ദേശിക്കുന്നത് എന്നും അതിനാൽ ഫെബ്രുവരി 5 ന് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അവരുടെ അവകാശങ്ങളുടെ ലംഘനമല്ല,”.എന്നും കോടതി പറഞ്ഞു.
“ഭരണഘടനയുടെ 14, 15, 19, 21, 25 എന്നീ അനുച്ഛേദങ്ങൾ പ്രകാരം ഉറപ്പുനൽകുന്ന മൗലിക സ്വാതന്ത്ര്യങ്ങൾക്കെതിരാണ് സ്‌കൂൾ ഡ്രസ് കോഡ് എന്ന വാദം കോടതി അംഗീകരിച്ചില്ല. കർണാടക സർക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം ,”+എന്ന വാദവും കോടതി തള്ളിക്കളഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ ഉഡുപ്പിയിൽ നിന്നുള്ള ആറ് മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിൽ ഈ വീഡിയോ വൈറലാവുന്നത്.
ഹിജാബ് വിഷയത്തിൽ കർണാടക ചീഫ് ജസ്റ്റിസ് ഒരു അഭിഭാഷകനെ ശാസിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോയുമായി ബന്ധപ്പെട്ട കമന്റുകൾ ന്യൂസ്‌ഷേക്കർ സ്കാൻ ചെയ്തു, അപ്പോൾ ഇംഗ്ലീഷിൽ ഈ വിഷയത്തിലുള്ള ഒരു ട്വീറ്റിന് താഴെ @iamthemananiket എന്ന ഉപയോക്താവ് പങ്കിട്ട ഒരു YouTube ലിങ്ക് കണ്ടെത്തി. 2022 മാർച്ച് 3-ന് കർണാടക ഹൈക്കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ, ‘03.03.2022-ന് രാവിലെ 10.30-ന് CH-1 എന്ന കേസിൽ കർണാടക ഹൈക്കോടതി പ്രൊസീഡിങ്ങുകളുടെ തത്സമയ ടെലികാസ്റ്റ് ’ എന്ന അടിക്കുറിപ്പോടെ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലേക്ക് ലിങ്ക് ഞങ്ങളെ എത്തിച്ചു.
വീഡിയോയുടെ 35:55 മിനിറ്റിൽ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശകാരിക്കുന്നതിന്റെ വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകൾ ഞങ്ങൾ കണ്ടെത്തി. വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, കേസ് നമ്പർ 105 ആണെന്നും BBMP ആണ് പ്രതിഭാഗം എന്നും ഞങ്ങൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞു.
ഈ സൂചന പിന്തുടർന്ന്, ഞങ്ങൾ ഗൂഗിളിൽ ‘കർണാടക ഹൈക്കോടതി ബിബിഎംപി കേസ് 105’ എന്ന കീവേഡുകൾ സേർച്ച് ചെയ്തു. “2022 മാർച്ച് 3-ാം ദിവസം വ്യാഴാഴ്ച ബെംഗളൂരുവിലെ കർണ്ണാടക ഹൈക്കോടതിയിൽ” കേസുകളുടെ ഒരു ലിസ്റ്റ് കണ്ടെത്തി.
ന്യൂസ്‌ചെക്കർ കർണാടക ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കേസിനെ കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞു, എം വെങ്കിടേഷ് വേഴ്സസ് ദി കമ്മീഷണർ, ബിബിഎംപി എന്ന കേസിൽ 2022 മാർച്ച് 4 ലെ ഒരു വിധിന്യായം കണ്ടെത്തി.
വാണിജ്യ കോടതി നിയമത്തിലെ സെക്ഷൻ 13(1)(എ), ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 37 എന്നിവ പ്രകാരമാണ് ഈ വാണിജ്യ അപ്പീൽ ഫയൽ ചെയ്തത്. നേരത്തെ ബംഗളൂരു കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാനും അതിനെ തുടർന്നുള്ള മധ്യസ്ഥ ഇടപെടലുകൾ റദ്ദാക്കാനുമാണ് അപ്പീൽ നൽകിയത്.
കർണാടക ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചതിന്റെ വൈറൽ ക്ലിപ്പ് ഹിജാബ് കേസുമായി ബന്ധപ്പെട്ടല്ല, ‘എം വെങ്കിടേഷ് വേഴ്സസ് ദി കമ്മീഷണർ, ബിബിഎംപി’ കേസുമായി ബന്ധപ്പെട്ടാണ് എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും.
കൂടുതൽ അന്വേഷണത്തിൽ, ഞങ്ങൾ കോടതിയുടെ ഇനി പറയുന്ന നിരീക്ഷണം കണ്ടെത്തി: “അഭിഭാഷകന്റെ ചെറുപ്പവും ഭാവിയിൽ ശ്രീ ജി.സഞ്ജയ് കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും അത്തരത്തിലുള്ള ഒരു തെറ്റും ചെയ്യില്ല എന്ന്,മുതിർന്ന അഭിഭാഷകൻശ്രീ ഡി.ആർ.രവിശങ്കർ നൽകിയ ഉറപ്പും പരിഗണിച്ച്, അഭിഭാഷകനായ ശ്രീ ജി.സഞ്ജയ്‌ക്കെതിരെ ഈ ഘട്ടത്തിൽ ഞങ്ങൾ കൂടുതൽ മുന്നോട്ട് പോക്കുന്നില്ല. സഞ്ജയ്‌ക്കെതിരെ നടപടികൾ അവസാനിപ്പിക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.” Bar and Benchന്റെ,ഒരു റിപ്പോർട്ടും ഈ വിഷയത്തിൽ ഞങ്ങൾ കണ്ടെത്തി. അതിൽ ഇങ്ങനെ പറയുന്നു: “കർണ്ണാടക ഹൈക്കോടതി (എം വെങ്കിടേഷ് വേഴ്സസ് ദി കമ്മീഷണർ, ബിബിഎംപി) എന്ന കേസിൽ, അഭിഭാഷകനെതിരെയുള്ള അച്ചടക്കനടപടികൾ ഒഴിവാക്കി. കോടതിയിൽ അദ്ദേഹം നിരുപാധികം ക്ഷമാപണം നടത്തി.”
ഇത് ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമാണ്. അത് ഇവിടെ വായിക്കാം.
കർണാടക ചീഫ് ജസ്റ്റിസ് ഹിജാബ് ഹരജിക്കാർക്ക് വേണ്ടി വാദിച്ച അഭിഭാഷകനെ ‘ശാസിക്കുന്നുവെന്ന്’ അവകാശപ്പെടുന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ ‘എം വെങ്കിടേഷ് വേഴ്സസ് ദി കമ്മീഷണർ, ബിബിഎംപി’ എന്ന വാണിജ്യ അപ്പീൽ കേസുമായി ബന്ധപ്പെട്ടതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
വായിക്കാം:യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്ന വീഡിയോ അല്ലിത്
Sources
Official YouTube Channel Of Karnataka High Court
Official Website Of Karnataka High Court
Twitter Account Of @iamthemananiket
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 31, 2022
Vasudha Beri
August 11, 2023
Sabloo Thomas
March 22, 2022