Claim
ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബത്തിന്റെ വീഡിയോ.
Fact
ബംഗ്ലാദേശിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്യാപാരിയും കുടുംബവും.
ബംഗ്ലാദേശിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബം എന്ന പേരിൽ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ബംഗ്ലാദേശിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൻറെ അവസ്ഥ തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത് കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും ഓർത്തിരിക്കുന്ന നല്ലതാണ്,” എന്നാണ് പോസ്റ്റിന്റെ പൂർണ രൂപം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check:വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡി.വൈ.എഫ്.ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ?
Fact Check/Verification
വൈറൽ വീഡിയോയിൽ ഒരു കീ ഫ്രേമിന്റെ റിവേഴ്സ് സെർച്ചിൽ നിന്നും വീഡിയോ ജൂലൈ 28 ന് ഫേസ്ബുക്കിൽ പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി. ബംഗ്ലയിലുള്ള അടിക്കുറിപ്പിന്റെ വിവർത്തനം ഇങ്ങനെയായിരുന്നു: “നബിനഗർ ബ്രാഹ്മൺബാരിയയിൽ ഒരേ കുടുംബത്തിലെ നാല് ദുരൂഹ മരണങ്ങൾ.

തുടർന്നുള്ള ഒരു കീവേഡ് സെർച്ചിൽ ബംഗ്ലാദേശിലെ ഇംഗ്ലീഷ്, ബംഗ്ലാ വാർത്താ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിവിധ വാർത്താ റിപ്പോർട്ടുകളിലേക്ക് നയിച്ചു. ദ ഡെയ്‌ലി സ്റ്റാറിൻ്റെ റിപ്പോർട്ട് പ്രകാരം, ബ്രാഹ്മൻബാരിയ ജില്ലയിലെ നബിനഗർ പ്രദേശത്തെ വീട്ടിൽ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൊഹാഗ് മിയ (33), ഭാര്യ ജന്നത്ത് അക്തർ (25), നാലും രണ്ടും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരെയാണ് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിന്നും വീഡിയോയിൽ ഉള്ളത് ഒരു മുസ്ലിം കുടുംബമാണെന്ന് മനസ്സിലായി.

വീഡിയോയിൽ കാണുന്ന കുടുംബം മുസ്ലീം കുടുംബമാണെന്ന് ബംഗ്ലാദേശിലെ മാധ്യമമായ സമകാലിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ യാസിർ അറാഫത്ത് ന്യൂസ്‌ചെക്കർ ബംഗ്ലാദേശിലെ റിഫാത്ത് മഹ്‌മദുലിനോട് സ്ഥിരീകരിച്ചു.
ഇവിടെ വായിക്കുക:Fact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ
Conclusion
ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യൻ കുടുംബമല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ബംഗ്ലാദേശിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുസ്ലീം വ്യാപാരിയും കുടുംബവുമാണിത്.
Result: False
ഇവിടെ വായിക്കുക: Fact Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത്
Sources
Facebook post by Ariful Islam Munshi on July 28, 2024
News Report by Rising Bd on July 28, 2024
News Report by The Daily Star on July 28, 2024
News Report by Kalerkantho on July 28, 2024
(With inputs from Rifat Mahmdul from Newschecker Bangladesh)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.