Claim
വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിൽ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല്.
Fact
വയനാട് ദുരന്തത്തിന് മുൻപുള്ള വീഡിയോ.
“
വയനാട് ദുരന്തത്തിലെ ഇരകൾക്ക് സഹായം നൽകാൻ വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിൽ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല്,” എന്ന അവകാശപ്പെടുന്ന വീഡിയോയ്‌ക്കൊപ്പം ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“വയനാട് ദുരന്തത്തിന് വേണ്ടി പിരിച്ച പണം കെഎംസിസി നേതാക്കൾ കട്ട് നക്കിയതിൻ്റെ പേരിൽ കുവൈത്ത് കെഎംസിസി യിൽ കൂട്ടത്തല്ല്. പിരിക്കുക. മുക്കുക. നക്കുക. എല്ലാം സമുദായത്തിൻ്റെ പേരിൽ,” എന്ന വിവരണവും പോസ്റ്റിലുണ്ട്. ഗൾഫ് മേഖലയിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കെഎംസിസി.

ഇവിടെ വായിക്കുക: Fact Check: ബെഞ്ചമിൻ നെതന്യാഹു ഓടുന്ന വീഡിയോ പഴയതാണ്
Fact Check/Verification
ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,മേയ് 31,2024ൽ മീഡിയവൺ പ്രസിദ്ധീകരിച്ച ഈ വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
“ഞങ്ങള് പറയുന്നേ ഇങ്ങള് കേൾക്കൂലേ… പിഎംഎ സലാമിനെ നേരെ കെഎംസിസി യോഗത്തിൽ കയ്യേറ്റം,” എന്ന തലക്കെട്ടിലാണ് വീഡിയോ. “കുവൈത്ത് കെഎംസി.സി യോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎം.എ സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്,” എന്ന് കൂടെയുള്ള വിവരണം പറയുന്നു.

“കുവൈത്തില്‍ കെഎംസിസി യോഗത്തില്‍ കയ്യാങ്കളി; മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നേരെ കയ്യേറ്റം,” എന്ന തലക്കെട്ടിൽ മാതൃഭൂമി അവരുടെ വെബ്‌സൈറ്റിൽ മേയ് 31,2024ൽ പ്രസിദ്ധീകരിച്ച വാർത്തയും ഞങ്ങൾ കണ്ടു. അതിൽ വൈറൽ വീഡിയോയിലെ ഒരു കീ ഫ്രെയിം കാണാം.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായതായി വാർത്ത പറയുന്നു.
” പിഎംഎ സലാം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ,തൃശ്ശൂര്‍ ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടത്താനാണ് നേതാക്കള്‍ കുവൈത്തിലെത്തിയത്. മറ്റു ജില്ലക്കാര്‍ പുറത്തുപോകണമെന്ന് പറഞ്ഞതോടെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് ഇരച്ചെത്തുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്,” വാർത്ത പറയുന്നു.

ജൂലൈ 30,2024ലാണ് വയനാട് ദുരന്തം നടന്നത് എന്ന് മാധ്യമ വാർത്തകൾ പറയുന്നു. അതിന് മുൻപാണ് ഈ വീഡിയോയിലെ സംഭവങ്ങൾ ഉണ്ടായത്.
ഇവിടെ വായിക്കുക: Fact Check: നടന്‍ സിദ്ദിഖിന്റെ രേഖ ചിത്രം കേരള പൊലീസ് പുറത്തുവിട്ടതല്ല
Conclusion
വയനാട് ദുരന്തത്തിന് മുൻപാണ് വീഡിയോയിൽ കാണുന്ന കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് നടന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അത് കൊണ്ട് തന്നെ വയനാട് ദുരന്തത്തിന് വേണ്ടിയുള്ള പണ പിരിവിലെ അഴിമതിയുടെ പേരിലല്ല കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന് വ്യക്തം.
Result: False
ഇവിടെ വായിക്കുക: Fact Check: ഫുൽവാമയിൽ ആർഡിഎക്സ് കടത്തുന്ന ബൂ൪ഖ ധരിച്ച സ്ത്രീകളല്ലിത്
Sources
News Report by Mathrubhumi Website on May 31, 2024
Facebook Post by Mediaone On May 31, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.