Claim: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ.
Fact: ന്യൂസ്‌കാർഡ് കൃത്രിമമായി നിർമ്മിച്ചത്.
പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന രീതിയിൽ ഒരു ന്യൂസ്‌കാർഡ് പ്രചരിക്കുന്നുണ്ട്.
“സിദ്ധാർത്ഥന്റെ മരണം: പ്രതികളിൽ കെഎസ്‌യു പ്രവർത്തകരും,” എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത്.
S Mathanadan എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 163 ഷെയറുകൾ ഉണ്ടായിരുന്നു.

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ പ്രതികൂട്ടിൽ നിൽക്കുകയാണ്. സിദ്ധാർത്ഥൻ റാഗിങ്ങിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വാർത്ത ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. അതിനെ തുടർന്ന് ആ കേസിലെ മുഖ്യപ്രതി സിന്‍ജോ അടക്കം എല്ലാ പ്രതികളും അറസ്റ്റിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രചരണം.
ഇവിടെ വായിക്കുക: Fact Check: കുട്ടികളുടെ എണ്ണം പറയാൻ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മന്ത്രി; വാസ്തവം അറിയുക
Fact Check/Verification
ഞങ്ങൾ കീ വേർഡുകളുടെ സഹായത്തോടെ, ഗൂഗിളിൽ സേർച്ച് ചെയ്തു. അപ്പോൾ, സിദ്ധാർഥന്റെ മരണവും ബന്ധപ്പെട്ട വിവിധ വാർത്തകൾ കണ്ടു. അതിൽ പ്രതികളിൽ ചിലർ എസ്എഫ്ഐ നേതാക്കളായിരുന്നുവെന്ന സൂചന വാർത്തകളിലും ഉണ്ട്.
ഈ പശ്ചാത്തലത്തിൽ ഞങ്ങൾ ഈ പ്രചരണത്തിന്റെ നിജസ്ഥിതി അറിയാൻ തീർച്ചയാക്കി. ആദ്യം ഞങ്ങൾ ഇത്തരം ഒരു ന്യൂസ് കാർഡ് വന്നിട്ടുണ്ടോ എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹം മാധ്യമ അക്കൗണ്ടുകൾ സേർച്ച് ചെയ്തു.
അപ്പോൾ, മാർച്ച് 2, 2024ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിക് കിട്ടി. “സിദ്ധാർത്ഥന്‍റെ മരണം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജം,” എന്നാണ് ന്യൂസ്‌കാർഡ് പറയുന്നത്. ആ കാർഡിൽ ഏഷ്യാനെറ്റ് ഇത് സംബന്ധിച്ച് കൊടുത്ത വാർത്തയുടെ ലിങ്കും ഉണ്ട്.
“പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് പ്രചരിക്കുന്നു. സിദ്ധാർത്ഥന്‍റെ മരണത്തില്‍ പ്രതികളായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതായും കാര്‍ഡ് പങ്കുവെച്ചതായുമായാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. എന്നാല്‍ ‘പ്രതികളില്‍ കെഎസ്‌യു പ്രവര്‍ത്തകരും’ എന്ന കുറിപ്പോടെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ ഒരിടത്തും പോസ്റ്റ് ചെയ്‌തിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു കാര്‍ഡ് എഡിറ്റ് ചെയ്‌താണ് വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നത്,” എന്നാണ് ഏഷ്യാനെറ്റ് വാർത്ത പറയുന്നത്.
“ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്,” എന്നും അവർ പറയുന്നുണ്ട്.

പോരെങ്കിൽ, ഇപ്പോൾ പ്രചരിക്കുന്നതിന് സമാനമായ ഒരു ന്യൂസ് കാർഡ് മാർച്ച് 1, 2024ൽ ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടു.

Instagram post by Asianet News
‘സിദ്ധാർത്ഥന്റെ മരണം, 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്’ എന്നാണ് ആ കാർഡ് പറയുന്നത്. ഈ കാർഡിലെ ’19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്’ എന്ന വരിയ്ക്ക് പകരം ‘പ്രതികളിൽ കെ എസ് യു പ്രവർത്തകരും’ എന്ന് ചേർത്തതാണ് പ്രചരിക്കുന്ന കാർഡ് നിർമ്മിച്ചത്.

Instagram post by Asianet News

ഇവിടെ വായിക്കുക: Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല
Conclusion
സിദ്ധാർത്ഥൻ കേസിൽ അറസ്റ്റിലായവരിൽ കെഎസ്‌യു പ്രവർത്തകരുമുണ്ടെന്ന് എന്ന പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ
Sources
Facebook Post by Asianet News on March 2, 2024
Instagram post by Asianet News on March 1, 2024
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.