Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും’, ‘ ഇതിനായി മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്,’എന്ന് മന്ത്രി ആർ ബിന്ദു പറയുന്നതായി അവകാശപ്പെടുന്ന മനോരമ ഓൺലൈനിന്റെ ന്യൂസ്‌കാർഡ് ഉപയോഗിച്ചുള്ള പ്രചരണം.

ന്യൂസ്‌കാർഡ് പരിശോധിച്ചപ്പോൾ, ‘മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും’, എന്ന് എഴുതിയിരിക്കുന്ന ഫോണ്ടിൽ അല്ല, ‘ഇതിനായി മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്, എന്ന് എഴുതിയിരിക്കുന്നത് എന്ന് മനസിലായി. തുടർന്ന് അത്തരം ഒരു ന്യൂസ്‌കാർഡ് മനോരമൺലൈനിന്റെ ഫേസ്ബുക്ക് പേജ് ഞങ്ങൾ പരിശോധിച്ചു. അപ്പോൾ അവിടെ കണ്ട ന്യൂസ്‌കാർഡിൽ എഴുതിയിരിക്കുന്നത് ഇതിൽ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് എന്ന് കണ്ടെത്തി.”
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍.ബിന്ദു,” എന്നാണ് ന്യൂസ്‌കാർഡ്. ഒർജിനൽ കാർഡിൽ എഡിറ്റിങ് നടത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് മനസിലായി.

വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ മനോരമൺലൈനിലും ഞങ്ങൾ തിരഞ്ഞു. ഓൺലൈനിൽ കൊടുത്തിരിക്കുന്ന വാർത്തയിലും, “വിദ്യാർഥികൾ വിദേശത്ത് പോവുന്നത് പഠിക്കാം മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്,” എന്ന പരാമർശമില്ല.
മനോരമ ഓൺലൈനിൽ കൊടുത്തിരിക്കുന്ന സൂചനകൾ വെച്ച് കീ വേർഡ് സേർച്ച് ചെയ്തപ്പോൾ കേരള നിയമസഭയുടെ ഫെബ്രുവരി 8, 2023 ൽ ചോദ്യോത്തര വേളയിൽ മന്ത്രി ആർ ബിന്ദു കൊടുത്ത മറുപടിയാണിത് എന്ന് മനസിലായി. അന്നത്തെ ദിവസം നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടിവിയുടെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിന്നും സിപിഐ അംഗം മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് മറുപടി നല്‍കുകായിരുന്നു മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: “വിദേശത്തേയ്ക്ക് വിദ്യാര്‍ഥികള്‍ പോകുന്ന ആ പ്രവണതയെ സംബന്ധിച്ച് പഠനം നടത്താന്‍ ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കേരളത്തിലേക്ക് പുറത്തുന്നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വേണ്ടി നിരവധിയായിട്ടുള്ള നടപടിയാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതുപോലെ കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള നടപടികള്‍ സജീവമായിട്ട് മുന്നോട്ട് പോകുന്നുണ്ട്.” വീഡിയോയുടെ നാലാം മിനിറ്റിലാണ് ഈ പരാമർശം.

Sources
Facebook Post of Manoramaonline on February 8,2023
Newsreport in Manoramaonline on February 8,2023
Facebook post of Saba TV on February 8,2023
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 4, 2024
Sabloo Thomas
February 22, 2023
Sabloo Thomas
December 3, 2022