ചീറ്റകൾക്കൊപ്പം ഉറങ്ങുന്ന ഒരാളുടെ വീഡിയോ, രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലുള്ള പിപ്ലേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പൂജാരിയാണ് എന്ന അവകാശവാദത്തോടെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലെ പിപാലേശ്വർ മഹാദേവൻ്റെ ക്ഷേത്രത്തിൽ രാത്രിയിൽ പുള്ളിപ്പുലികൾ പൂജാരിയുടെ അടുത്ത് വന്ന് ഉറങ്ങുന്നതായി അഭ്യൂഹം പരന്നിരുന്നു. ഇതറിഞ്ഞ സർക്കാർ വന്യജീവി വിഭാഗം അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ മനോഹര ദൃശ്യം നിങ്ങളും കാണുക…ഹര ഹര മഹാദേവ,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യാജേന വേഷം കെട്ടി വന്ന പുരുഷൻ: വീഡിയോയുടെ വാസ്തവം എന്താണ്?
Fact Check/ Verification
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2020 ജൂൺ 10ന് ഐഎഫ്എസ് ഉദ്യോഗസ്ഥയായ പർവീൺ കസ്വാൻ എക്‌സിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു വീഡിയോ കണ്ടെത്തി.
വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. പക്ഷെ, പോസ്റ്റിനൊപ്പം “ഡോൾഫ് സി വോൾക്കർ,” എന്നൊരു പേര് അതിൽ സൂചിപ്പിച്ച് കണ്ടു.

ഡോൾഫ് സി വോൾക്കർ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ അദ്ദേഹം ഒരു ജന്തുശാസ്ത്ര ബിരുദധാരിയാണെന്ന് മനസ്സിലായി. അദ്ദേഹം ഒരു തദ്ദേശീയ അമേരിക്കക്കാരനാണ് എന്നും, മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുന്നുവെന്നും വിവരം കിട്ടി. ചീറ്റകളെയും പുലികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മറ്റ് വീഡിയോകളും അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, എക്സ് പ്രൊഫൈലുകളിൽ കാണാം.
2019 ജനുവരി 21ൽ ഡോൾഫ് സി വോൾക്കർ യൂട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. അതിൽ അദ്ദേഹം രാത്രിയിൽ മൂന്ന് ചീറ്റകളോടൊപ്പം ഉറങ്ങുന്നത് കാണാം. വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ ചീറ്റകൾ ദക്ഷിണാഫ്രിക്കയിലെ ചീറ്റപ്പുലി പ്രജനന കേന്ദ്രങ്ങളിലാണ് ജനിച്ചതും വളർന്നതും.

Youtube video by Dolph C Volker
“ഈ കൂട്ടിലാക്കിയ ചീറ്റകൾ ദക്ഷിണാഫ്രിക്കയിലെ ചീറ്റ ബ്രീഡിംഗ് സെന്ററുകളിലാണ് ജനിച്ചു വളർന്നത്. അവയെ കാണുക എന്നത് വളരെ അനുഭൂതിദായകമായ അനുഭവമാണ്. ബ്രീഡിംഗ് പ്രോഗ്രാമിനായി അവയെ വളർത്തുന്നതിനാൽ എല്ലാം വളരെ മെരുക്കമുള്ളവയാണ്. അതിനാൽ അവയ്ക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും. നമ്മളെ സ്വീകരിക്കുന്ന, നമ്മുക്ക് സമീപിക്കാവുന്നതായ അമ്മ അത് അനുവദിക്കുന്നു. സമീപഭാവിയിൽ ഈ ചീറ്റകളിൽ ഒന്നിനെ ഒരു സംരക്ഷിത കാട്ടിലേക്ക് വിടാൻ പദ്ധതിയുണ്ട്,” കുറിപ്പ് തുടരുന്നു.
“മുൻകാല സന്നദ്ധസേവനത്തിനിടെ അവ വളരുന്നത് ഞാൻ കണ്ടിട്ടുള്ളതിനാലും അവയുമായി ഒരു ബന്ധം കെട്ടിപ്പടുത്തതിനാലും ഈ മൂന്ന് ചീറ്റകളോടൊപ്പം രാത്രികൾ ചെലവഴിക്കാൻ എനിക്ക് പ്രത്യേക അനുമതി ലഭിച്ചു. ഒരുമിച്ച് താമസിക്കുന്ന മൃഗങ്ങൾ കുടുംബമായും സുഹൃത്തുക്കളുമായും ഊഷ്മളത പങ്കിടുന്നത് സ്വാഭാവികമാണ്. അത് സഹജമായ ഒരു അതിജീവന സ്വഭാവമാണ്,” കുറിപ്പ് കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക:സ്വർണ്ണാഭരണങ്ങൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ 2 പക്ഷികൾ: വാസ്തവം എന്ത്?
Conclusion
ഗുജറാത്തിലെ സിരോഹിയിലുള്ള പിപ്ലേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പൂജാരിയോടൊപ്പം രാത്രിയിൽ പുള്ളിപ്പുലി ഉറങ്ങുന്നതായുള്ള വൈറൽ വീഡിയോയുടെ വിവരണത്തിലെ പൂർണ്ണമായും തെറ്റാണ്. 2019 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലെ ഒരു ചീറ്റ ബ്രീഡിംഗ് കേന്ദ്രത്തിൽ വെച്ച് ഡോൾഫ് സി വോൾക്കർ എന്ന ഗവേഷകൻ എടുത്ത വീഡിയോയാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
(ഈ അവകാശവാദം ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഗുജറാത്തി ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Youtube video by Dolph C Volker on January 21,2020
X Post by Parveen Kaswan, IFS – on June 10,2020