വഖഫ് നിയമവും അതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങളും സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാന വിഷയമായി ഈ ആഴ്ചയും തുടർന്നു. ദുഖവെള്ളിയാഴ്ചയുടെ അവധി കേന്ദ്ര സർക്കാർ പിൻവലിച്ചുവെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച്ച വ്യാപകമായി നടന്നു.

ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കിയോ?
ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കി എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ചണ്ഡീഗഢിൽ ദുഖവെള്ളിയാഴ്ച പ്രവർത്തി ദിവസമാക്കിയിരുന്നു.

രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിലല്ല പ്രവർത്തകർ പരസ്പരം കസേര എറിഞ്ഞത്
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ൽ തമിഴ്നാട് കാഞ്ചീപുരത്ത് ന്യൂസ് 18 ചാനല്‍ സംഘടിപ്പിച്ച മക്കൾ സഭ എന്ന പരിപാടിയിൽ പങ്കെടുത്തവർ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

അസദുദ്ദീൻ ഒവൈസി എംപിമാർക്കൊപ്പം ചിരിക്കുന്ന വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് മുമ്പുള്ളതാണ്
അസദുദ്ദീൻ ഒവൈസി എംപിമാർക്കൊപ്പം ഇരുന്ന് ചിരിക്കുന്ന വൈറൽ വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ശേഷമുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.

ചീറ്റകൾക്കൊപ്പം ഉറങ്ങുന്ന മനുഷ്യൻ സിരോഹി ഗ്രാമത്തിലെ പൂജാരിയാണോ?
ഗുജറാത്തിലെ സിരോഹിയിലുള്ള പിപ്ലേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പൂജാരിയോടൊപ്പം രാത്രിയിൽ പുള്ളിപ്പുലി ഉറങ്ങുന്നതായുള്ള വൈറൽ വീഡിയോയുടെ വിവരണത്തിലെ പൂർണ്ണമായും തെറ്റാണ്. 2019 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലെ ഒരു ചീറ്റ ബ്രീഡിംഗ് കേന്ദ്രത്തിൽ വെച്ച് ഡോൾഫ് സി വോൾക്കർ എന്ന ഗവേഷകൻ എടുത്ത വീഡിയോയാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യാജേന വേഷം കെട്ടി വന്ന പുരുഷൻ: വീഡിയോയുടെ വാസ്തവം എന്താണ്?
വഖഫ് ബില്ലിനെ അനുകൂലിക്കുന്ന ആൾ എന്ന വ്യജേനെ മുസ്ലിം സ്ത്രീ വേഷം കെട്ടിവന്നവർ എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോയിലെ സംഭവം നടന്നത് പാകിസ്താനിലെ ലാഹോറിലാണ്.